NEWS

  • സാമുദായിക സമവാക്യം നോക്കി ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു ; ചരിത്രത്തില്‍ ആദ്യമായി യൂത്ത്‌കോണ്‍ഗ്രസിന് വര്‍ക്കിംഗ് പ്രസിഡന്റ്

    ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്. അബിന്‍ വര്‍ക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുന്നത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അഡ്വ. ഒജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നത്. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പെരുമ്പാവൂര്‍ പോളിടെക്‌നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 2007ല്‍ കെഎസ്‌യു മാള നിയോജകമണ്ഡലം…

    Read More »
  • ‘ഹാല്‍’ നിരോധിച്ചത് ബീഫിന്റെ പേരിലല്ലെന്ന് ഷോണ്‍ജോര്‍ജ്ജ് ; ലൗജിഹാദിനെ ന്യായീകരിക്കുന്നു, ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു ; മതംമാറ്റാനുള്ള പ്രണയത്തെ ലൗജിഹാദെന്ന് തന്നെ വിളിക്കും

    ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. ഇങ്ങിനെയൊരു കാര്യം നാട്ടിലില്ല എന്ന രീതിയിലാണ് സിനിമയിലെ ബിഷപ്പിന്റെ കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നെന്നും സിനിമയുടെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കലാണെന്നും പറഞ്ഞു. സിനിമയില്‍ താമരശ്ശേരി ബിഷപ്പഹൗസിനെയും ബിഷപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ലൗജിഹാദിനെ ന്യായീകരിക്കുന്ന സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും പറഞ്ഞു. സിനിമയില്‍ പതിനെട്ടോ ഇരുപതോ സീനുകളില്‍ ലൗജിഹാദിനെ ന്യായീകരിക്കുന്നുണ്ടെന്നും പറഞ്ഞു. മതംമാറ്റാന്‍ വേണ്ടി പ്രണയം നടിക്കുന്നതിനെ ലൗജിഹാദെന്ന് വിളിക്കാനാണ് ബിജെപി തീരുമാനം അതിനെ അങ്ങിനെ തന്നെ വിളിക്കുകയും ചെയ്യുമെന്ന് ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. സിനിമയില്‍ ബിഷപ്പിനെ സൂചിപ്പിക്കുന്ന കഥാപാത്രം ലൗ ജിഹാദ് നല്ലതല്ലെ എന്ന് പറയുന്നു. അതിനെ ലൗജിഹാദ് എന്ന് പറയാന്‍ പാടില്ല. സ്‌നേഹിക്കുന്ന കുട്ടികളല്ലെ. അതിനെ അങ്ങിനൊരു പരിവേഷം കൊടുക്കുന്ന ശരിയല്ലെന്നും പറയുന്നു. സിനിമയിലൂടെ ഇവര്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണ്. ഹാല്‍ സിനിമയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് ബീഫ് വിളമ്പുന്ന സീനുകള്‍ ഉള്ളതിനാലാണ് അത്…

    Read More »
  • ഗാസയില്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം ; ഹമാസ് പോരാളികളും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു

    ഗാസ: ഗാസയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഓപ്പറേഷനുകള്‍ അവസാനിച്ചതിന് ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും അക്രമാസക്തമായ ആഭ്യന്തര സംഘട്ടനങ്ങളില്‍ ഒന്നാണിത്. നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും കുടുംബത്തിലെ പോരാളികളും തമ്മില്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹമാസ് നിയന്ത്രിത ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സുരക്ഷാ യൂണിറ്റുകള്‍ ഇവരെ വളയുകയും പിടികൂടാന്‍ കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തില്‍ ദുഗ്മുഷ് കുടുംബത്തിലെ 19 പേരും എട്ട് ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. 300-ല്‍ അധികം പോരാളികളുള്ള ഹമാസ് സേന, ദുഗ്മുഷ് തോക്കുധാരികള്‍ ഒളിച്ചിരുന്ന ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്ക് ലക്ഷ്യമാക്കി നീങ്ങിയതിനെ തുടര്‍ന്നാണ് ഗാസ…

    Read More »
  • ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേലി പൗരന്മാരെയും 2 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ചു ; ഗാസാ മുനമ്പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിതം ഒന്നില്‍ നിന്നും തുടങ്ങാന്‍

    ടെല്‍ അവീവ്: രണ്ട് വര്‍ഷത്തെ യുദ്ധത്തിനും ആയിരക്കണക്കിന് ജീവന്‍ ബലി കഴിക്കുകയും ചെയ്തതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്ത ലിനെ തുടര്‍ന്ന് ഹമാസ് ഇസ്രായേലിന് മുഴുവന്‍ തടവുകാരെയും കൈമാറി. യു എസ് പ്രസിഡ ന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി ഹമാസ് എല്ലാ ഇസ്രായേലി ബന്ദികളെയും റെഡ് ക്രോസിന്റെ കസ്റ്റഡിയിലേക്ക് വിട്ടയച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബന്ദികളെ വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ 13 ബന്ദികളെ ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ വെച്ച് കൈമാറിയതായി ഇസ്രായേലിന്റെ പൊതു പ്രക്ഷേപണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. ഒന്നാമ ത്തെ കൂട്ടത്തില്‍ ഗാലി, സിവ് ബെര്‍മാന്‍ എന്നീ സഹോദരങ്ങള്‍, മാതന്‍ അന്‍ഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈതന്‍ മോര്‍, ഗൈ ഗില്‍ബോവ-ഡല്ലല്‍ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ ബാര്‍ കുപ്പേര്‍സ്റ്റീന്‍, എവിയാതര്‍ ഡേവിഡ്, യോസെഫ്-ഹായിം ഓഹാന, സെഗേവ് കല്‍ഫോണ്‍, അവിനാതന്‍ ഓര്‍, എല്‍ക്കാന ബൊഹ്‌ബോട്ട്,…

    Read More »
  • ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും, സ്ഥാപനത്തിന് പരാതി നല്‍കിയിട്ട് രക്ഷയില്ല ; നഴ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസിനെഴുതി ; എയിംസിലെ ഉന്നതസര്‍ജനെ സസ്‌പെന്റ് ചെയ്തു

    ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ നഴ്‌സിന്റെ പീഡനപരാതിയില്‍ ഉടനടി നടപടി. എയിംസിലെ ഉന്നത സര്‍ജനെ സസ്‌പെന്റ് ചെയ്തു. എയിംസ് ഭരണകൂടം സീനിയര്‍ പ്രൊഫസര്‍ ഡോ. ബിസോയിക്ക്് എതിരേയാണ് നടപടി. മറ്റൊരു സീനിയര്‍ പ്രൊഫസര്‍ വി ദേവഗൗരുവിന് പകരം ചുമതല നല്‍കുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം തലവനായിരുന്ന ഡോ. എ.കെ. ബിസോയിയെ ഒരു വനിതാ നഴ്‌സിങ് ഓഫീസറുടെ പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനം, അശ്ലീല ഭാഷയുടെ ഉപയോഗം, ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുകയായിരുന്നു. ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തലും ലൈംഗിക പീഡനവും ആരോപിച്ച് സെപ്റ്റംബര്‍ 30-ന് വനിതാ നഴ്‌സിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ടിട്ടും സ്ഥാപനത്തിന്റെ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഒക്ടോബര്‍ 9-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിഷയം കൈമാറുകയും ചെയ്തതാണ് നിര്‍ണ്ണായകമായത്. ഡോ. ബിസോയി സ്ത്രീകളായ…

    Read More »
  • പുലര്‍ച്ചെ വീടുവളഞ്ഞ കാട്ടാന ജനാല തകര്‍ത്തു; പേടിച്ച് രണ്ടരവയസ്സുകാരി കൊച്ചുമകളുമായി രക്ഷപ്പെടാന്‍ മുറ്റേത്തേക്ക് ചാടിയ മുത്തശ്ശി പെട്ടത് മറ്റൊരാനയ്ക്ക് മുന്നില്‍ ; രണ്ടുപേര്‍ക്കും ദാരുണാന്ത്യം

    വാല്‍പ്പാറ: വീടുവളഞ്ഞ കാട്ടാന ജനാല തകര്‍ത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി രക്ഷപ്പെടാന്‍ ചാടിയ മുത്തശ്ശിയും കൊച്ചുമകളും മറ്റൊരു ആനയുടെ ആക്രമണത്തില്‍ മരിച്ചു. നിരന്തരം വന്യജീവി ആക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്ന വാല്‍പ്പാറയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയ്ക്കും രണ്ടരവയസ്സുള്ള കുഞ്ഞു മകള്‍ക്കുമാണ് ദാരുണാന്ത്യം ഉണ്ടായത്. രണ്ടരവയസ്സുകാരി ഹേമശ്രീയും മുത്തശ്ശി അസ്സലയുമാണ് കാട്ടാന ആക്രമണത്തില്‍ കൊല്ല പ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ വീട്ടില്‍ കാട്ടാന ആക്രമണം ഉണ്ടാകു കയായി രുന്നു. വീടിന് സമീപത്ത് എത്തിയ കാട്ടാന ജനാല തകര്‍ത്തപ്പോള്‍ കുഞ്ഞുമായി രക്ഷപ്പെടാന്‍ മുറ്റത്തേക്ക് ഇറങ്ങിയ മുത്തശ്ശിയും കുഞ്ഞും വീടിന്റെ മുറ്റത്ത് നിന്ന കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുത്തശ്ശി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയി ലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു. അതേസമയം ഇവിടെ നിന്നും വന്യജീവികളുടെ ആക്രമണ ത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നത് ആശങ്ക പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങള്‍ ആനയ്ക്ക് പുറമേ പുലയുടെയും കരടിയുടേയും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം…

    Read More »
  • മകൾക്കും മരുമകനുമൊപ്പം ട്രംപ് ഇസ്രയേലിൽ, ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കും? 2023 ഒക്ടോബർ 7ലെ മുഴുവൻ ബന്ദികളെയും വിട്ടയച്ച് ഹമാസ്, 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും

    ടെൽ അവീവ്: മകൾക്കും മരുമകനുമൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, പശ്ചിമേഷ്യയുടെ അമേരിക്കൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേലിലെത്തിയ ട്രംപ് അസംബ്ലിയിൽ പങ്കെടുക്കും. കൂടാതെ ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷം വെടിനിർത്തൽ കരാറിന്റെ ചർച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടികൂടിയ ഇസ്രയേലി ബന്ദികളിൽ ജീവനോടെയുള്ളവരെയെല്ലാം ഹമാസ് വിട്ടയച്ചു. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികൾക്കായി ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിട്ടയച്ച ബന്ദികളെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മതൻ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ…

    Read More »
  • പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിയും വ്യക്തിപരമായ അധിക്ഷേപവും ലക്ഷ്യമാക്കി നൽകാനുള്ളതല്ല!! ‘കോട്‌പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ട്- അഡ്വക്കേറ്റിനെ ഉപദേശിച്ച് ഹൈക്കോടതി, അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ പുസ്തക വിൽപന തടയില്ല

    കൊച്ചി: കവർപേജിൽ പുകവലിച്ചുകൊണ്ടുള്ള ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയില്ലെന്ന് ഹൈക്കോടതി. വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽ‍കിയ പൊതുതാൽപര്യ ഹർജി തള്ളിയ കോടതി പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടിയും വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമാക്കിയും നൽകാനുള്ളതല്ലെന്നും ചൂണ്ടിക്കാ.ട്ടി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. വിൽപന തടയണമെന്നാവശ്യപ്പെ‌ട്ട് അഡ്വ. രാജസിംഹനാണ് ഹൈക്കോടതിയെ സമീപിച്ചത്. എഴുത്തുകാരി പുക വലിക്കുന്ന ചിത്രമുള്ള കവർപേജിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്നു മുന്നറിയിപ്പ് നൽകാത്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അഡ്വ. രാജസിംഹൻ കോടതിയെ സമീപിച്ചത്. പുകവലി നിയന്ത്രണത്തിനുള്ള ‘കോട്‌പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ടെന്നും അവിടെ സമീപിക്കാതെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നെന്നും കോടതി പറഞ്ഞു. പുസ്തകത്തിലെ നിരാകരണക്കുറിപ്പ് ഉൾപ്പെടെയുള്ള വസ്തുതകളും നിലവിലെ നിയമവും പരിഗണിക്കാതെയാണ് ഹർജിക്കാരൻ പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത് എന്നും ഡിവിഷൻ ബെഞ്ച്…

    Read More »
  • രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി

    കണ്ണൂർ: സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദൻ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.‘കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാ‍ർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവർ അപകടത്തിലേക്കു ചാടിക്കുന്നവരാണ്’– സുരേഷ് ഗോപി പറഞ്ഞു.തന്റെ ജനസമ്പർക്ക പരിപാടി ജനങ്ങൾക്ക് ഗുണകരമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കേൾക്കുന്നവർക്കും മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ലഭിച്ചുവെന്നും സുരേഷ്ഗോപി പറഞ്ഞു.

    Read More »
  • പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം, പോക്സോ കേസ് പ്രതിയെ വെടിവച്ച് കൊന്ന് യു പി പൊലീസ്

    ലഖ്നൗ: മീററ്റിൽ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 5:30 നാണ് ഉത്തർപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി ഷഹസാദിന് വെടിയേറ്റത്. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു.  അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് ബലാത്സംഗ കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ…

    Read More »
Back to top button
error: