Breaking NewsKeralaLead Newspolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകളഞ്ഞ ആ ചുവന്ന പോളോ കാര്‍ ആരുടേത്? യുവതി പരാതി കൊടുക്കും വരെ പ്രചരണത്തില്‍ ഉണ്ടായിരുന്ന രാഹുല്‍ രക്ഷപ്പെട്ടത് സെലിബ്രിട്ടിയുടേതെന്ന് കരുതുന്ന കാറില്‍ ; കണ്ടെത്താന്‍ തെരച്ചില്‍

പാലക്കാട് : ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു.

എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

Signature-ad

പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. പാലക്കാട്ടെ രാഹുലിന്റെ കുന്നത്തൂര്‍മേട്ടിലെ ഫ്ളാറ്റില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ യുവതി എത്തിയദിവസത്തെ സി സിടിവി ദൃശ്യം ലഭിച്ചിട്ടില്ല.

അപ്പാര്‍ട്ട്‌മെന്റിലെ കെയര്‍ ടേക്കര്‍ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കാമെന്ന് കരുതുന്നു. ഇവിടെയെത്തിച്ചും പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തേക്കും.

Back to top button
error: