Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു രണ്ടു കാറുകള്‍കൂടി; 1.10 കോടി അനുവദിച്ച് ധനവകുപ്പ്; കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ, യാത്രാദൂരം എന്നിവ പരിഗണിച്ചു പോലീസിന്റെ ശിപാര്‍ശ; ട്രഷറി നിയന്ത്രണത്തില്‍ പ്രത്യേക ഇളവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രണ്ട് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. ഇതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് പണം അനുവദിക്കുക. സാധാരണഗതിയില്‍ പൊലീസ് വകുപ്പ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ എന്നിവ പരിശോധിച്ച് പുതിയത് വാങ്ങാന്‍ ശുപാര്‍ശ ചെയ്യും. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ധനവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.

കേരള പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം, ധനകാര്യ വകുപ്പ്, സ്‌റ്റോര്‍സ് പര്‍ച്ചേസ് വകുപ്പ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് എന്നിവ ഏകോപിപ്പിച്ചാണു പുതിയ വാഹനം വാങ്ങാനുള്ള തീരുമാനേെടുക്കുന്നത്. സുരക്ഷ, പ്രവര്‍ത്തനത്തിലെ രീതി എന്നിവ പരിഗണിച്ചാണു പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്.

Signature-ad

പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിഐപിയുടെ സുരക്ഷ പരിഗണിച്ചാണു നടപടിക്കു ശിപാര്‍ശ ചെയ്യുന്നത്. സുരക്ഷ, ദീര്‍ഘദൂര യാത്ര, എസ്‌കോര്‍ട്ട്, സാങ്കേതിക സവിശേഷതകള്‍ എന്നിവ സംബന്ധിച്ച പ്രോട്ടോകോള്‍ അനുസരിച്ചാണ് ശിപാര്‍ശ. ഇതിനു ഭരണതലത്തില്‍ അംഗീകാരം വേണം. 10 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു മന്ത്രിസഭയുടെ മുന്‍കൂര്‍ അനുമതി വേണം. ഇതു ധനവകുപ്പ് അംഗീകരിക്കണം. ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പും സ്‌റ്റോര്‍ പര്‍ച്ചേസ് വകുപ്പുമാണ് വാങ്ങുന്നത്.

2022 ലാണ് അവസാനമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപയോളം മുടക്കിയാണ് കാര്‍ണിവലിന്റെ ഉയര്‍ന്ന വകഭേദമായ ലിമോസിന്‍ പ്ലസാണ് വാങ്ങിയത്. മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയര്‍ കാറും വാങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍ ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയതോടെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്റെ ചെലവ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: