NEWS
-
‘സുരേഷ് ഗോപിയുടെ പ്രജകളാകാന്‍ സൗകര്യമില്ല, മന്ത്രിയുടെ പെരുമാറ്റം സഹിക്കാന്‍ വയ്യ ; തൃശൂരില്‍ കലുങ്ക്‌സംവാദത്തിന് പിന്നാലെ നാല് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് കലുങ്ക് സംവാദത്തിന് പിന്നാലെ നാലു ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. സംവാദത്തിന്റെ പിറ്റേന്ന് ബിജെപി ഉപേക്ഷിച്ച ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുയാണ്. വരന്തരപ്പിള്ളിയില്‍ നടന്ന കലുങ്ക് സംവാദത്തിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാര്‍ട്ടി വിട്ടത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞത്. മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായ കുടിക്കുമെന്നും…
Read More » -
ഭാര്യ അച്ഛന്റെ കാമുകി, ഇരുവര്‍ക്കും അവിഹിത ബന്ധമെന്നും വീഡിയോ സന്ദേശം തെളിവായി ; മകന്റെ മരണത്തില്‍ ഡിഐജിയായിരുന്ന പിതാവിനും മുന്‍ മന്ത്രി മാതാവിനും എതിരേ കേസ്
ചണ്ഡീഗഡ്: മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രിയായ മാതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പിതാവിനുമെതിരേ കേസ്. മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുസ്തഫയുടെയും മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയുടെ യും മകന്‍ അഖില്‍ വ്യാഴാഴ്ച വൈകി പഞ്ച്കുലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ സന്ദേശവും സുഹൃത്തിന്റെ മൊഴിയുമാണ് നിര്‍ണ്ണായകമായത്. അഖില്‍ അക്തറിന്റെ മരണത്തിന് അച്ഛനും മരണപ്പെട്ട യുവാവിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമുള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അഖില്‍ മരിച്ചതെന്ന് കുടുംബം പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരിക്കാമെന്നാണ്. എന്നാല്‍ അഖില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയും ഒരു കുടുംബ സുഹൃത്തിന്റെ വിവരണവും പുറത്തുവന്നത് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഓഗസ്റ്റില്‍ റെക്കോര്‍ഡുചെയ്തതായി പറയപ്പെടുന്ന വീഡിയോയില്‍, തന്റെ അച്ഛനും തന്റെ ഭാര്യയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് അഖില്‍ ആരോപിച്ചു. ‘എന്റെ…
Read More » -
വൈദ്യപരിശോധനയുടെ മറവില്‍ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചു: കെട്ടിപ്പിടിച്ച് പലതവണ ചുംബിച്ചെന്ന് രോഗി ; ബെംഗളൂരുവിലെ ഡോക്ടര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു
ബംഗലുരു: വൈദ്യപരിശോധനയുടെ മറവില്‍ 56 വയസ്സുള്ള ഒരു ഡെര്‍മറ്റോളജിസ്റ്റ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബെംഗളൂരുവിലെ ഒരു സ്ത്രീ ആരോപിച്ചു. 21 വയസ്സുള്ള സ്ത്രീ തന്റെ പിതാവിനൊപ്പം ക്ലിനിക്കില്‍ വരാറുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അവളുടെ പിതാവിന് വരാന്‍ കഴിഞ്ഞില്ല, ഡെര്‍മറ്റോളജിസ്റ്റ് സാഹചര്യം മുതലെടുത്തതായി ആരോപിക്കപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ഡെര്‍മറ്റോളജിസ്റ്റിന്റെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന്, ഡോക്ടര്‍ പ്രവീണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ ഡ് ചെയ്യപ്പെട്ടു. ഭീകര സംഭവം നടന്നപ്പോള്‍ തുടര്‍നടപടികള്‍ക്കായി സ്ത്രീ ക്ലിനിക്കില്‍ എത്തി യതായി പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. ഡോക്ടര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും ഏകദേശം 30 മിനിറ്റോളം തന്നെ ഉപദ്രവിച്ചു വെന്നും സ്ത്രീ ആരോപിച്ചു. എതിര്‍പ്പു കള്‍ വകവയ്ക്കാതെ അയാള്‍ പലതവണ കെട്ടിപ്പിടി ക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പറഞ്ഞു. ചര്‍മ്മ ത്തിലെ അണുബാധ പരിശോധിക്കാനെന്ന വ്യാജേന ഡെര്‍മറ്റോളജിസ്റ്റ് തന്നെ അനുചിതമായി സ്പര്‍ശിച്ചുകൊണ്ടിരുന്നു. വൈദ്യപരിശോധനയുടെ ഭാഗമാണിതെന്ന് അവകാശപ്പെട്ട് അയാള്‍ അവളെ വസ്ത്രം അഴി ക്കാന്‍ പോലും…
Read More » -
കോടതിമുറിയിൽ ധനരാജ് വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ
കണ്ണൂർ: കോടതിമുറിയിൽ വിചാരണ നടക്കുന്നതിനിടെ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെപി ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ സംഭവം കണ്ണിപ്പെട്ട ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പെോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്. ഇതിനിടെയാണ് സംഭവം.
Read More » -
ദീപാവലി ആഘോഷത്തിന് ശേഷം വായു ഗുണനിലവാരം വളരെ മോശം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി
തിങ്കളാഴ്ച നടന്ന ദീപാവലി ആഘോഷത്തോടെ ഡൽഹിയിലെ വായു നിലവാരം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനാൽ ഈയാഴ്ച തന്നെ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. ദീപാവലിക്ക് ശേഷം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അനുമതി നൽകിയാൽ, കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ആദ്യ പരീക്ഷണം നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അടുത്തിടെ പറഞ്ഞിരുന്നു. ക്ലൗഡ് സീഡിംഗ് പ്രവർത്തനം ആസൂത്രണം ചെയ്ത പ്രദേശത്ത് പൈലറ്റുമാർ ഇതിനകം പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച ഒരു മാധ്യമസമ്മേളനത്തിൽ സിർസ പറഞ്ഞു.”അനുമതികൾ മുതൽ പൈലറ്റ് പരിശീലനം വരെയുള്ള മുഴുവൻ സജ്ജീകരണവും തയ്യാറാണ്. വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ പൈലറ്റുമാർ ലക്ഷ്യസ്ഥാനങ്ങൾക്ക് മുകളിലൂടെ പറന്ന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ, ഞങ്ങൾ ഐഎംഡിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ജൂലൈയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഡൽഹി സർക്കാരിന്റെ ക്ലൗഡ് സീഡിംഗ് പദ്ധതി, മൺസൂൺ, കാലാവസ്ഥാ വ്യതിയാനം, അസ്വസ്ഥതകൾ, അനുയോജ്യമായ മേഘങ്ങളുടെ അഭാവം…
Read More » -
മലയാളികൾ ഉൾപ്പെടെ ആറ് പേരുടെ ജീവൻ പൊലിഞ്ഞു; മരിച്ചവരിൽ ആറ് വയസുകാരിയും; നവി മുംബൈ അപ്പാർട്ട്മെൻറിലെ തീപിടുത്തം സൃഷ്ടിച്ചത് കനത്ത നഷ്ടങ്ങൾ
മുംബൈ∙ നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട് സർക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നുണ്ട്. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണിവർ. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ നാലുമണിയോടെ തീയണയ്ക്കാനായി. മരിച്ച നാലാമത്തെയാൾ കമല ഹിരാൽ ജെയിൻ(84). പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Read More » -
സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് തെളിഞ്ഞെങ്കിൽ എന്തുകൊണ്ട് അതിലേക്ക് അന്വേഷണം നീങ്ങുന്നില്ല!! ഇടക്കാല ഉത്തരവിൽ ഹൈക്കോടതി, നവംബർ 15 കേസ് വീണ്ടും പരിഗണിക്കും
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഈമാസം 15 ന് വീണ്ടും പരിവഗണിക്കും. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിയ്ക്ക് സമയം നൽകിയിരിക്കുന്നത്.
Read More » -
കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു; കുട്ടി ഇന്ന് ടിസി വാങ്ങില്ല, ഹിജാബ് വിവാദത്തിൽ പുതിയ തീരുമാനം
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പുകൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. പക്ഷേ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിയാതെ വരും. സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കുട്ടി അതേ സ്കൂളിൽ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. ഈവരുന്ന വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം, തുടർച്ചയായ അവധിക്ക് ശേഷം സ്കൂൾ ഇന്ന് തുറക്കും. സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട്…
Read More » -
കൂടുതൽ പേർ പാർട്ടി വിടുന്നു;ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്, കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി
കൊല്ലം:കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരും ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. സി പി ഐ വിട്ട് എത്തുന്നവർക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സ്വീകരണം ഇന്ന് നടക്കും. കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി ഉണ്ടായി . തിരുവനനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് CPI വിട്ടത്. പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജി വെച്ച് CPIMൽ ചേർന്നു. മുൻ സംസ്ഥാന കൌൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40…
Read More » -
സുരേഷ് ഗോപി അപമാനിച്ചു, ഞങ്ങൾ പ്രജകളല്ല!! രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കും, എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല… കലുങ്ക് സംവാദത്തിൽ പങ്കെടുത്ത് പിറ്റേദിവസം നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോടും അദ്ദേഹത്തിന്റെ വാക്കുകളോടും വിയോജിച്ച് വരന്തരപ്പിള്ളിയിൽ നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരാണ് സംവാദത്തിന്റെ പിറ്റേ ദിവസം പാർട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാർട്ടി വിട്ടത്. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിലാണ് കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവർ കോൺഗ്രസിൽ ചേരുകയായിരുന്നു. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാർട്ടി വിടാൻ കാരണമെന്നാണ് പാർട്ടി വിട്ടവർ പറഞ്ഞത്. മന്ത്രിയുടെ പെരുമാറ്റം താൽപര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാർട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കുമെന്നും എന്നാൽ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More »