NEWS
-
11 കാരിയെ രാത്രിയും പുലർച്ചെയും വീട്ടിൽ നിന്ന് ഇറക്കിവിടും, അച്ഛനും രണ്ടാനമ്മയും ബെൽറ്റിന് അടിക്കും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കും!! ആർജി കർ ബലാത്സംഗക്കേസ് പ്രതിയുടെ അനന്തരവൾ അലമാരയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ, അച്ഛനേയും രണ്ടാനമ്മയേയും കയ്യേറ്റം ചെയ്ത് നാട്ടുകാർ
കൊൽക്കത്ത: രാജ്യത്തെയാകെ ഞെട്ടിച്ച ആർജി കർ യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതി സഞ്ജയ് റോയിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സുരഞ്ജന സിംഗെന്ന 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് അയൽവാസികൾ ആരോപിക്കുന്നു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്. സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ബന്ധത്തിലുള്ള മകളെയാണ് മരിച്ച നിലയിൽ…
Read More » -
‘സാറെ, ഒരു പരാതിയുണ്ട് ഒന്നു കേൾക്കണം’, സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി വയോധികൻ!! മാനസികാസ്വാസ്ഥ്യണ്ടെന്നു് പ്രദേശവാസികൾ, ആക്രോശിച്ചുകൊണ്ട് തള്ളിനീക്കി ബിജെപി പ്രവർത്തകർ, വയോധികൻ വഴിമാറിയത് കരഞ്ഞുകൊണ്ട്`
കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് തിരിച്ചുവരുന്നതിനിചെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. സാറെ ഒരു പരാതിയുണ്ട്, കേൾക്കണം, താൻ നിവേദനം നൽകാനാണ് വന്നതെന്നു പറഞ്ഞ വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിൽകുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ഒരു നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ കേന്ദ്രമന്ത്രിയോടെ അപേക്ഷിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ എത്തി വയോധികനെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആളെന്നും അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ വയോധികനെതിരെ ആക്രോശിച്ച് കൊണ്ട് വീണ്ടും രംഗത്തെത്തി. ഇതോടെ കരഞ്ഞുകൊണ്ട് വയോധികൻ വഴി മാറുകയായിരുന്നു. പിന്നീട് മുതിർന്ന ബിജെപി നേതാക്കൾ എത്തിയാണ് വയോധികനെ ആശ്വസിപ്പിച്ചത്.
Read More » -
സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി ആക്രമണം, പിന്നിൽ തൽപര കക്ഷികൾ, തീയിട്ടത് ജീവനക്കാരുള്ളപ്പോൾ- ഡിഐജി, 321 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറ് ഒന്നാം പ്രതി
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമണമായിരുന്നെന്ന് ഡിഐജി യതീഷ് ചന്ദ്ര. പ്രതിഷേധക്കാർ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഡിഐജി ആരോപിച്ചു. മാത്രമല്ല അറവുമാലിന്യ കേന്ദ്രത്തിനുള്ളിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടതെന്നും പോലീസ് ആരോപിക്കുന്നു. തീ അണയ്ക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. ഇക്കാര്യത്തിൽ കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡിഐജി അറിയിച്ചു. അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം ഇന്നലെ അക്രമത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. റൂറൽ എസ്പി കെ.ഇ. ബൈജുവിനും താമരശ്ശേരി എസ്എച്ച്ഒയ്ക്കും ഉൾപ്പെടെ പതിനാറോളം പോലീസുകാർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.…
Read More » -
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയിൽ സഹകരിക്കും, എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല, വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണങ്ങൾ യുക്തിസഹമോ?
ഇന്നലെ വരെ കൈകൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ നിലപാടിന് സമാനമാണ് മറ്റു മന്ത്രിമാരുടെയും, സിപിഎം നേതാക്കളുടെയും അഭിപ്രായങ്ങൾ. എന്നാൽ സിപിഎമ്മിന്റെ ഈ കപട വിശദീകരണത്തെ സിപിഐയുടെ മുഖപത്രം തന്നെ പൊളിക്കുന്നുണ്ട്, കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടത് എന്നാണ് സിപിഐയുടെ മുഖപത്രത്തിൽ പിഎംശ്രീ സംബന്ധിച്ച ലേഖനത്തിൽ എഴുതിയിട്ടുള്ളത്.…
Read More » -
പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ? എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത
ചണ്ഡിഗഢ്: മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കളായ പഞ്ചാബ് മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നാലെ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെ ത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിചെ അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വീഡിയോകൾ പുറത്തുവന്നതോടെ മരണം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഓഗസ്റ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വീഡിയോയിൽ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നു. ‘‘ഇതിന്റേതായ സമ്മർദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.…
Read More » -
നാട്ടുകാര്‍ക്കൊക്കെ ശരീരം മൂടിയ കുപ്പായം കര്‍ശനം ; പരമോന്നത നേതാവിന്റെ ഉപദേഷ്ടാവിന്റെ മകള്‍ക്ക് സെക്‌സി വിവാഹവസ്ത്രവും ; ഇറാനില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തില്‍
തെഹ്റാ: ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകള്‍ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ തെഹ്റാനില്‍ രോഷം ആളിക്കത്തിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ഈ ആഢംബര വിവാഹ ചടങ്ങ്, സ്ത്രീകള്‍ക്ക് കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വൈറല്‍ ആയ വീഡിയോയില്‍, പരമോന്നത നേതാവിന്റെ 70-കാരനായ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകള്‍ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം തെഹ്റാനിലെ ആഢംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. താഴ്ന്ന കഴുത്തിറക്കമുള്ള, സ്ട്രാപ്ലെസ് വെള്ള ഗൗണ്‍ ധരിച്ചാണ് വധു ആഘോഷകരമായ ആരവങ്ങള്‍ക്കും സംഗീതത്തിനും ഇടയില്‍ ചടങ്ങ് ഹാളിലേക്ക് പ്രവേശിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ തല മറയ്ക്കാതെയാണ് കാണപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ ‘ഇരട്ട ജീവിതത്തെ’ ഇറാനിയന്‍ ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇറാന്റെ കര്‍ശനമായ ഹിജാബ്, പൊതു…
Read More » -
അഴിമതിക്കെതിരേ പോരാടാന്‍ ഉണ്ടാക്കിയ ഭരണഘടനാ സ്ഥാപനം ; പക്ഷേ കാറുകള്‍ക്ക് നല്‍കിയ ഓര്‍ഡര്‍ കേട്ടാല്‍ കണ്ണുതള്ളും ; ലോക്പാല്‍ നിര്‍ദേശിച്ചത് അഞ്ചുകോടി രൂപയുടെ ഏഴ് ബിഎംഡബ്‌ള്യൂ
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ പോരാടാന്‍ വലിയ പ്രതിഷേധത്തിനൊടുവില്‍ ഉണ്ടാക്കിയ ലോക്പാല്‍ വന്‍ വിവാദം സൃഷ്ടിക്കുന്നു. മൊത്തം 5 കോടി വിലമതിക്കുന്ന ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്റെ നീക്കം വന്‍ പ്രതിഷേധത്തിന് തിരികൊളു ത്തി. ലോ ക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ബിഎംഡബ്ല്യു 330 ലി ലോംഗ്-വീല്‍ബേസ് കാറുകള്‍ വാങ്ങു ന്നതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തിറക്കിയതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയെ പോലുള്ളവ ഉള്ളപ്പോഴാണ് അഴിമതി വിരുദ്ധ നിരീക്ഷണ സ്ഥാപനത്തിന്റെ ധൂര്‍ത്ത്. ലോക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ഉയര്‍ന്ന നിലവാരമുള്ള ബിഎംഡബ്ല്യു 330 ലി (ലോംഗ് വീല്‍ ബേസ്) ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയും അതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. ഒക്ടോബര്‍ 16-ന് ആരംഭിച്ച ഈ നീക്കം അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്റെ സുപ്രധാനമായ ഒരു സംഭരണ നടപടിയാണ്. ടെന്‍ഡര്‍ നടപടി പൊതു ലേലത്തിനായി തുറന്നിരിക്കുന്നു. ലോക്പാല്‍ അതിന്റെ ഭരണപരവും ലോജിസ്റ്റിക്‌സായുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ്…
Read More » -
വിഖ്യാതമായ പൂനെയിലെ കോട്ടയില്‍ മുസ്‌ളീം വനിതകളുടെ കൂട്ട പ്രാര്‍ത്ഥന ; പോലീസില്‍ പരാതി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ; ബിജെപി എംപിയും ഹിന്ദുസംഘടനകളും ഗോമൂത്രം കൊണ്ട് സ്ഥലം കഴുകി
പൂനെ: ഇസ്‌ളാമത വിശ്വാസികളായ സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയ സ്ഥലം ഗോമൂത്രം കൊണ്ടുകഴുകി ബിജെപി എംപിയും ഹിന്ദുസംഘടനകളും. വിഖ്യാതമായ പൂനെ ഫോര്‍ട്ടില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി എംപി മേധാ കുല്‍ക്കര്‍ണിയും ഹിന്ദു സംഘടനയിലെ നേതാക്കളും എത്തി ഗോമൂത്രം ഒഴിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തളിച്ചു. സംഭവത്തില്‍ പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്കെതിരേ പൂനെ സിറ്റി പോലീസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തിരിച്ചറിയാത്ത മുസ്‌ളീം സ്ത്രീകളെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. വന്‍ രാഷ്ട്രീയ വിവാദം സംഭവം ഉയര്‍ത്തിവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ശനിയാവര്‍ വാഡ കോട്ടയ്ക്കുളളില്‍ ഒരുകൂട്ടം മുസ്‌ളീം സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ബിജെപി നേതാക്കളെത്തി ഗോമൂത്രം ഒഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ പുരാവസ്തു ഗവേഷണ ഓഫീസര്‍ പൂനെ സിറ്റിപോലീസിന് സമര്‍പ്പിച്ച പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ബിജെപി…
Read More » -
എല്ലാവരേയും ഉള്‍ക്കൊള്ളിക്കണം, വേറെ രക്ഷയില്ല: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ മത്സരത്തിന് ആര്‍ജെഡി ; മഹാഗദ്ബന്ധനില്‍ സൗഹൃദമത്സരമെന്ന് പരിഹസിച്ച് എന്‍ഡിഎ
പാറ്റ്‌ന: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബീഹാറില്‍ ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ മഹാഗദ്ബന്ധനെ പരിഹസിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആര്‍ജെഡി സ്ഥനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇതാണോ സൗഹൃദ മത്സരമെന്ന് എന്‍ഡിഎയിലെ എല്‍ജിപി നേതാവ് ചിരാഗ് പസ്വാന്‍ ചോദിക്കുന്നു. ‘രാഷ്ട്രീയത്തില്‍ സൗഹൃദ പോരാട്ടങ്ങളില്ല’ എന്നും എല്‍ജെപി നേതാവ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന സ്തംഭനാവസ്ഥ മഹാഗത്ബന്ധനില്‍ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി പരിഹാസവുമായി വന്നത്. ‘ഇത്രയും വലിയൊരു സഖ്യം തകരുന്ന ഒരു സാഹചര്യം എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരേ സീറ്റില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമെന്ന വ്യാമോഹത്തിലാണ് മഹാഗത്ബന്ധനിലെ ജനങ്ങള്‍ എങ്കില്‍, ‘സൗഹൃദ പോരാട്ടം’ എന്നൊന്നില്ലെന്ന് അവര്‍ അറിയണം. ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതില്‍ പലരും ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികള്‍ക്കെതിരെ മത്സരിക്കുന്നുണ്ട്് വൈശാലി, ലാല്‍ഗഞ്ച്, കഹല്‍ഗാവ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ആര്‍ജെഡി യഥാക്രമം അജയ് കുഷ്വാഹ, ശിവാനി ശുക്ല, രജനീഷ്…
Read More »
