Local
-
കോട്ടയം നാലുമണിക്കറ്റിനു സമീപം വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.മണര്‍കാട് കുഴിപ്പുരയിടം ചേലാകുന്ന് ഔസേഫ് യോഹന്നാന്‍(76) ആണ് മരിച്ചത്. മണര്‍കാട് നാലുമണിക്കാറ്റ് വിശ്രമ കേന്ദ്രത്തിന് സമീപം കുഴിപ്പുരയിടം പാടശേഖരത്തിലെ ചതുപ്പിൽ താഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ യോഹന്നാന്‍ നാലു മണിക്കാറ്റിലെ ഷാപ്പില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.മണര്‍കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
‘എന്റെ കേരളം’ പ്രദർശന-വിപണന മേള ഘോഷയാത്ര: കോട്ടയം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണങ്ങൾ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ കോട്ടയം ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർഥം നാളെ രാവിലെ 9.00 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ സിമെന്റ് കവല ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാൽ റോഡുവഴി തിരുവാതുക്കൽ-കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനിൽ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ അവിടെനിന്ന്് ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകണ്ട വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞും പോകേണ്ടതാണ്. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ മാത്രം ചാലുകുന്ന് ജംഗ്ഷനിൽനിന്നും ബേക്കർ ജംഗ്ഷൻ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്. ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോകേണ്ടതാണ്. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും…
Read More » -
ബി.എൽ.ഒ. ഡ്യൂട്ടി: വില്ലേജ് ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ
കോട്ടയം: സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പകരമായി അതാത് ബൂത്തിലെ ജീവനക്കാരെ നിയമിക്കാതെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വില്ലേജ് ഓഫീസ് ജീവനക്കാരെ ബി.എൽ.ഒമാരായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപെട്ടു. കേരള എൻജിഒ അസോസിയേഷൻ കോട്ടയം കളക്ടറുടെ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ ഡേറ്റാ ബാങ്ക് ധൃതി പിടിച്ച് തയ്യാറാക്കി ഇരുന്നൂറോളം റവന്യു ജീവനക്കാരെ നിയമിക്കുകയായിരുന്നു. ജോലി തിരക്ക് കൊണ്ട് വീർപ്പ് മുട്ടുന്ന വില്ലേജ് ജീവനക്കാർക്ക് ബി.എൽ.ഒ. ഡ്യൂട്ടി പരാതിക്ക് ഇട നൽകാതെ നിർവ്വഹിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ്, സെലസ്റ്റീൻ സേവർ, ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ , ബിജു ആർ, അജേഷ് വി.വി., സ്മിത…
Read More » -
ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടി മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണം: പി.സി. ജോർജ്
പാലാ: കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പരാജയമുണ്ടായതിനെ തുടർന്ന് ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്നവർ മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണമെന്നും മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസ്താവന അപഹാസ്യമാണെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് പറഞ്ഞു. പാർട്ടി കോട്ടയം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരികാനാകുന്നതല്ല. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിൽ ജീവൻ ബലികഴിക്കേണ്ടി വന്ന ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയെ അവഗണിക്കുന്ന സർക്കാരുകൾ എന്നും ജനങ്ങളുടെ തിരുത്തലുകൾക്ക് പാത്രമാകുമെന്നും, കർണ്ണാടക നിയമസഭ വിധി കേരളമുൾപ്പെടെയുള്ള കർഷക വിരുദ്ധ സർക്കാരുകൾക്ക് പാഠമാണെന്നും ജനപക്ഷം ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി. പാർട്ടിയുടെ മുന്നണി സംവിധാനം സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ കേരള ജനപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയും, പാർട്ടിയുമായി സഹകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംവിധാനത്തോട് തുടർന്നും…
Read More » -
ഒൻപത് വയസ്സുള്ള പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ
പത്തനംതിട്ട: കടയില്‍ സാധനം വാങ്ങാന്‍ പോയ ഒൻപത് വയസ്സുള്ള കുട്ടിയെ വഴിയിൽ തടഞ്ഞു നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്‌തു. ചെന്നീര്‍ക്കര പ്രക്കാനം തോട്ടത്തില്‍ കിഴക്കേതില്‍ സുനില്‍ കുമാര്‍ (54) ആണ് അറസ്റ്റിലായത്.പോക്സോ നിയമപ്രകാരം ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. ഈമാസം ഏഴിന് വൈകിട്ട് കടയില്‍ പോയ കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പൈസയും മിഠായിയും നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം ഇലവുംതിട്ട പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നിര്‍ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്‌പെക്‌ടര്‍ ദീപുവിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » -
പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കും
കൊട്ടിയൂർ : ബോയ്സ് ടൗൺ-പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും.ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ചമുതൽ 31 വരെ പൂർണമായും നിരോധിച്ചായിരിക്കും അറ്റകുറ്റപ്പണികൾ നടത്തുകയെന്ന് കെ.ആർ.എഫ്.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്ത് അറിയിച്ചു. 85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരിക്കുന്നത്.ചുരം റോഡിന്റെ മുകളിലുള്ള ഭാഗത്ത് സ്ഥിരമായി പൊട്ടിപ്പൊളിയുന്ന ഇടങ്ങളിൽ ഇന്റർലോക്ക് ചെയ്യും. റോഡിന്റെ മറ്റ് ഭാഗങ്ങളിൽ ടാറിങ്ങും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാൽച്ചുരം റോഡ്.
Read More » -
മന്ത്രി പുച്ഛിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഒടുവിൽ ഫലം കണ്ടു; ലൈഫ് മിഷനിൽ വീട് നിഷേധിക്കപ്പെട്ട അനാഥ ദളിത് സഹോദരിമാർക്ക് വീടൊരുങ്ങി
മലപ്പുറം നന്നമ്പ്രയിൽ സ്വന്തമായി ഒരു വീടോ ഒരു തുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രേഷ്മ, രശ്മി കൃഷ്ണപ്രിയ എന്നീ സഹോദരിമാർക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച വാർത്ത കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറംലോകത്തെ അറിയിച്ചത്. രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടമായതാണ് ഈ പെൺകുട്ടികൾക്ക്. ഇവരുടെ പ്രായമായ കാളി മുത്തശ്ശി ഇത്രയും കാലം കൂലിപ്പണിക്ക് പോയാണ് മൂന്ന് പേരെയും വളര്‍ത്തിയത്. രേഷ്മയും ഡിഗ്രി പൂര്‍ത്തിയാക്കിയ രശ്മിയും കുറച്ചു മാസമായി ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നുണ്ട്. ഇളയ പെണ്‍കുട്ടി ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. മുത്തശ്ശിയും മകനും കുടുംബവുമൊക്കെയായി ഒമ്പതോളം അംഗങ്ങൾ താമസിക്കുന്ന വീട്ടിലായിരുന്നു സഹോദരിമാർ ഇക്കാലമത്രയും താമസമാക്കിയിരുന്നത്. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അയല്‍വാസിയായ കുഞ്ഞൂട്ടി എന്നയാള്‍ വീടിനാവശ്യമായ മൂന്ന് സെന്റ് സ്ഥലം വിട്ടുനല്‍കി. തുടർന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി ഈ പെൺകുട്ടികൾ കയറിയിറങ്ങിയത് നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയില്‍…
Read More » -
റാന്നി പെരുനാട്ടിൽ വീണ്ടും കടുവയിറങ്ങി
റാന്നി: പെരുനാട്ടില്‍ വീണ്ടും കടുവയിറങ്ങി.ശനിയാഴ്ച രാവിലെയാണ് കടുവ ഇറങ്ങിയത്.തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് തോട്ടം തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.വ്യാഴാഴ്ച ബദനി പുതുവേലില്‍ പശുവിനെയും വെള്ളിയാഴ്ച ഒരു ആടിനെയുമാണ് കൊല്ലപ്പെടുത്തിയത്. വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയത് കടുവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.കടുവയെ പിടികൂടാന്‍ പ്രദേശത്ത വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
Read More » -
ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ചു: റാന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഡ്രൈവർമാരെ പിരിച്ചു വിട്ടു
റാന്നി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന് ആംബുലന്‍സ് നിഷേധിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. പി.ആര്‍ കുശൻ, ജോമോന്‍ തോമസ് എന്നീ താൽക്കാലിക ഡ്രൈവർമാരെയാണ് ആശുപത്രി സൂപ്രണ്ട് ലിന്‍ഡ ജോസഫ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.സ്ഥിരം നിയമനത്തിലുള്ള ഒരു ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയതായും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. മേയ് നാലിനാണ് സംഭവം.വൈകീട്ട് 5.30ഓടെ അയിരൂര്‍ പ്ലാങ്കമണ്ണില്‍നിന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയ ഒരുമാസം പ്രായമായ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.ഓക്സിജന്‍ ലെവല്‍ കുറഞ്ഞ കുഞ്ഞിന് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നറിയിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.എന്നാൽ ആംബുലന്സ് സഹായം തേടിയപ്പോള്‍ ഡ്രൈവര്‍മാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനാല്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു.ഈ സമയം ആശുപത്രിയിലെ നാല് ആംബുലന്‍സുകളും സ്ഥലത്തുണ്ടായിരുന്നു. ഒടുവില്‍ സ്വകാര്യ ആംബുലന്‍സിലാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു.
Read More » -
ഇടുക്കിയിൽ നീന്തല്‍ പഠിക്കുവാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ നീന്തല്‍ പഠിക്കുവാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സൂര്യഭവനില്‍ സെന്തില്‍ മഹാലക്ഷ്മി ദമ്ബതികളുടെ മകന്‍ ഹാര്‍വ്വിന്‍ എസ് (14) ആണ് മരിച്ചത്. രാവിലെ 11.30ഓടു കൂടിയായിരുന്നു സംഭവം.കൂട്ടുകാര്‍ക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കുവാന്‍ പോയതായിരുന്നു.ചേറില്‍ താഴ്ന്നു പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Read More »