LocalNEWS

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

കാട്ടാക്കട: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി.
ശനിയാഴ്ച വൈകുന്നേരം നാല് മുപ്പതോടെ കാട്ടാക്കട കുറ്റിച്ചലിലാണ് സംഭവം.ഇവിടെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയത്തിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കവേ ഇയാൾ ചോക്ലേറ്റ് നൽകി പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ ഇയാളെ ചോദ്യം ചെയ്യവേ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു.
 വിവരം അറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാമിൽ നിന്നും പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

Back to top button
error: