LocalNEWS

ആറ്റിങ്ങലിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന;12 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

ആറ്റിങ്ങൽ: മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
 ആലംകോട് കിസ്സ ദാവത് ആലംകോട്, ആലംകോട് സെന്റർ ഹോട്ടൽ, അൽഹാജ വഴിയോരക്കട പൂവൻപാറ,
ബ്രയിറ്റ് ഹോട്ടൽ പൂവൻപാറ,
അൽഹാജ ഹോട്ടൽ ആറ്റിങ്ങൽ,
ആറ്റിങ്ങൽ ഇമ്രാൻസ് ഹോട്ടൽ,
സാവിത്രി ഹോട്ടൽ, ഹോട്ടൽ ചില്ലീസ്, സൂര്യ ബാർ, തുളസി ഹോട്ടൽ, സെനം ഹോട്ടൽ, ഹൈവേ ഫ്രഷ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.
 21 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ വിഭവങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: