Local

  • സുരക്ഷിത വൈദ്യുതി ഉപയോഗവും ഇടുക്കി ഡാമും പരിചയപ്പെടുത്തി എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി. സ്റ്റാൾ

    കോട്ടയം: മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സുരക്ഷിത വൈദ്യുതി ഉപയോഗത്തിന്റെ മാർഗങ്ങളും പരിചയപ്പെടുത്തി കെ.എസ്.ഇ.ബി. നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാളിലാണ് ഈ കാഴ്ചകൾ മൂലമറ്റത്ത് കെ.എസ്.ഇ.ബിയ്ക്കായി പാറ തുരന്ന് നിർമിച്ചിട്ടുള്ള ഏഴ് നില കെട്ടിടവും 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളും, ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് എന്നീ മൂന്ന് ഡാമുകൾ, മൂലമറ്റം 220 കെ.വി. സബ് സ്റ്റേഷൻ എന്നിവയുടെ മാതൃകകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഈ മാതൃകകളിലൂടെ ഇടുക്കി ഡാമിന്റെ പ്രവർത്തനം അധികൃതർ വിശദമായി വിശദീകരിക്കുന്നുണ്ട്. ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതും ഇപ്പോൾ വെള്ളത്തിന് അടിയിലുള്ളതുമായ ഇൻടേക്ക് ടണലിന്റെ നിർമാണ വേളയിലുള്ള ചിത്രവും ഇടുക്കി ഡാമിന്റെ നിർമാണ വേളകളിലുള്ള ചിത്രങ്ങളും കാണികളിൽ കൗതുകം ജനിപ്പിക്കുന്നു. മിതമായ വൈദ്യുതി ഉപഭോഗത്തിന്റെ പ്രാധാന്യം, സുരക്ഷിതത്വമാർഗങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ഓഫീസിൽ പോകാതെ ഓൺലൈനായി എങ്ങനെ ബില്ല് അടക്കാം, ഓൺലൈൻ മുഖേന ഉപഭോക്തൃ സേവന സഹായം…

    Read More »
  • റൈറ്റ് സഹോദരന്മാരെപ്പോലെ കോട്ടയത്തിന്റെ അൻസാരി സഹോദരന്മാർ! എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ താരങ്ങൾ

    കോട്ടയം: പരാജയങ്ങളിൽ തളരാത്ത നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതീകമായി റൈറ്റ് സഹോദരന്മാർക്ക് ബദലായി മാറിയിരിക്കുകയാണ് കോട്ടയത്തിന്റെ സ്വന്തം അൻസാരി സഹോദരന്മാർ. സഹോദരങ്ങളും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ആസിഫ് അൻസാരി, മുഹമ്മദ് ആദിൽ അൻസാരി, മുഹമ്മദ് അഥിഫുൽ അൻസാരി എന്നിവർ സ്വന്തമായി നിർമ്മിച്ച വിമാനവുമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെത്തിയത്. പത്ത്, ഒമ്പത്, ആറ് ക്ലാസ് വിദ്യാർത്ഥികളാണിവർ. സ്വന്തമായി ഒരു വിമാനം നിർമ്മിക്കണമെന്ന മോഹവുമായി കൊറോണ അവധിക്കാലം മുതൽ ആരംഭിച്ച കഠിന പ്രയത്‌നവും, തുടരെ നേരിട്ട പരാജയങ്ങളിൽ നിന്നും ഉൾക്കൊണ്ട പ്രചോദനവുമാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. റിമോട്ടിന്റെ സഹായത്തോടെയാണ് വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിങും നിയന്ത്രിക്കുന്നത്. ഡെപ്രോൺ ഷീറ്റും തെർമക്കോളും ഉപയോഗിച്ചാണ് വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഡ്രോണിൽ ഉപയോഗിക്കുന്ന മോട്ടറും സാങ്കേതിക വിദ്യയുമാണ് വിമാനത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവിധ പുസ്തകങ്ങളും, ഇക്വേഷനുകളും, യൂടൂബ്…

    Read More »
  • എന്റെ കേരളം പ്രദർശന വിപണന മേളയുടെ കലാപരിപാടികളിൽ അരങ്ങ് വാണ് കോളജ് വിദ്യാർത്ഥികൾ, ആവേശത്തിരയായി ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്; ഇന്ന് വൈകിട്ട് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് മിസ്റ്ററി

    കോട്ടയം: നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കലാപരിപാടിയിൽ ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. കേരള നടനം, ഭരതനാട്യം, മൈം, ക്ലാസിക്കൽ തീം ഡാൻസ്, കവിതാപാരായണം, സംഘഗാനം എന്നിവയും രാജേഷ് പാമ്പാടിയുടെ ശിക്ഷണത്തിൽ നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നവരും ചേർന്ന് നടത്തിയ ആനന്ദനടനവും കലാവിരുന്നിന് മാറ്റ് കൂട്ടി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പി.സി. ദിവാകരൻകുട്ടി നാടൻപാട്ട് അവതരിപ്പിച്ചു. സി.എം.എസ്. കോളേജ്, പാമ്പാടി കെ.ജി കോളേജ്, ചങ്ങനാശേരി അസംപ്ഷൻ കോളേജ്, ടൈറ്റസ് സെക്കൻഡ് ടീച്ചിംഗ് കോളേജ് തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.   എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് നൈറ്റ് ആവേശതിരയിളക്കം സൃഷ്ടിച്ചു. നിറസദസ്സിൽ അരങ്ങേറിയ സംഗീതോത്സവത്തിൽ അടിപൊളി പാട്ടുകളുടെ ചാടുല താളത്തിനൊപ്പം…

    Read More »
  • ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ച് യുവജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ‘ചോട്ടാ’ നേതാവിനെതിരേ വീണ്ടും എതിർപ്പ് ശക്തമാകുന്നു

    കോട്ടയം: ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രവർത്തിച്ച് യുവജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ചോട്ടാ നേതാവിനെതിരേ വീണ്ടും എതിർപ്പ് ശക്തമാകുന്നു. സഭയുടെ പേരിൽ യൂത്ത് കോൺഗ്രസിലും കോൺ​ഗ്രസ് പാർട്ടിയിലും സ്ഥാനമാനത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ചോട്ടാ നേതാവിന്റെ പ്രവർത്തനങ്ങളെന്നാണ് ആരോപണം. കഴിഞ്ഞ സഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തോൽവിയുടെ ക്ഷീണം മാറ്റാൻ, പ്രമുഖ നേതാവിന്റെ മകളുടെ പേര് ദുർവിനിയോഗം ചെയ്യുന്നു എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. സഭാ തലത്തിൽ നഷ്ടമായ ഇമേജ് തിരിച്ച് പിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഈ യുവനേതാവ്. സഭയിലെ മുൻ വൈദിക ട്രസ്റ്റിയുടെ അടുത്ത ആളായി പ്രവർത്തിച്ച് രാഷ്ട്രീയ നിലനിൽപ്പിന് ശ്രമം നടത്തി എങ്കിലും കോട്ടയം ഭദ്രാസനത്തിലെ നല്ല ശതമാനം വോട്ട് വൈദികന് നഷ്ടമാകാൻ കാരണം ഈ നേതാവിന്റെ ഇടപ്പെട്ടിൽ ആണ് എന്ന് വ്യക്തമായതോടെ വൻ ഇടിവാണ് ഇദ്ദേഹത്തിന് സംഭവിച്ചത്. ഈ വിടവ് നികത്താൻ പ്രസ്ഥാനത്തിൽ ഇദ്ദേഹം രാഷ്ട്രീയം തള്ളികയറ്റുന്നതിൽ കോട്ടയത്തെ യുവജനപ്രസ്ഥാന നേതൃത്വത്തിന് ശക്തമായ എതിർപ്പുമുണ്ട്.…

    Read More »
  • തമിഴ്നാട്ടിൽ നിന്നും ചേലക്കരയിലേക്കു വീണ്ടും ആനകൾ എത്തിത്തുടങ്ങി

    തൃശൂർ:തമിഴ്നാട്ടിൽ നിന്നും ചേലക്കരയിലേക്കു വീണ്ടും കൂട്ടത്തോടെ ആനകൾ എത്തിത്തുടങ്ങിയതായി റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ പാലക്കാട്‌ ദേശീയ പാതയിലെ കുതിരാൻ മല മുതൽ വാഴാനി, അസുരൻകുണ്ട്, ചേലക്കര, കാളിയറോഡ് എളനാട് ഭാഗങ്ങൾ പൂർണമായും കൊടും വനപ്രദേശമായിരുന്നു.തമിഴ്നാട്ടിലെ ഷോലയാർ വനത്തിൽ നിന്നും ചിമ്മിനി, പീച്ചി, കുതിരാൻ, വാഴാനി, അസുരൻകുണ്ട് കാടുകൾ വഴി ചേലക്കരയുടെ വിവിധ വനപ്രദേശങ്ങളിലേക്ക് ആനകൾ സ്ഥിരം സഞ്ചരിച്ചിരുന്ന ധാരാളം ആനത്താരകളും ഇവിടെയുണ്ടായിരുന്നു.എന്നാൽ കുതിരാൻ കാട് വെട്ടി തൃശ്ശൂർ പാലക്കാട്‌ ദേശീയ പാത നിർമിച്ചതോടെ കുതിരാൻ മലയിൽ വെച്ച് ഈ ആനത്താര ഭേദിക്കപ്പെട്ടു.പിന്നീട് കുതിരാൻ മല തുരന്ന് ടണൽ നിർമിക്കുകയും വാഹനങ്ങൾ ടണലിനുള്ളിലൂടെ കടത്തിവിടുകയും ചെയ്തത്തോടെ, പഴയ പാത വഴി ഇപ്പോൾ വീണ്ടും ആനകൾ എത്തിത്തുടങ്ങുകയായിരുന്നു.   .. ഷോലയാർ,ചിമ്മിനി,പീച്ചി വനമേഖലയിൽ നിന്നും കുതിരാൻ വഴി വാഴാനി അസുരൻ കുണ്ട് ചേലക്കര കളിയാറോഡ് എളനാട് വരെ ഇത്തരത്തിൽ ആനകൾ എത്തിയതായാണ് വിവരം. വാഴാനി അസുരൻകുണ്ട് വന മേഖലകളിൽ ആനകൾ എത്തുന്നതിന്റെ ചിത്രങ്ങളാണ്…

    Read More »
  • ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    വര്‍ക്കല: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചിറയിന്‍കീഴ് ശാര്‍ക്കര ചുനക്കര വീട്ടില്‍ ദിലീപ്കുമാര്‍ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.ജനാര്‍ദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ സുഹൃത്ത് അനീഷുമൊത്താണ് കുളിക്കുന്നതിനിടയിൽ ദിലീപ് കുമാര്‍ മുങ്ങിപ്പോകുകയായിരുന്നു.സുഹൃത്ത് ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ മുങ്ങിയെടുക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   വര്‍ക്കലയിലെ യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അറ്റന്‍ഡറായിരുന്നു ദിലീപ്കുമാര്‍. ഭാര്യ: പ്രവീണ (അധ്യാപിക, മൗലാന എച്ച്‌.എസ്.എസ് ചാന്നാങ്കര). മകള്‍: ദേവിക.

    Read More »
  • സ്വയം നിർമിത റോബോട്ട് ആപ്ലിക്കേഷനും ത്രീഡി പ്രിന്ററും, പിള്ളേര് പൊളിയാണ്… എന്റെ കേരളം പ്രദർശന വിപണന മേളയിൽ അത്ഭുതങ്ങളുടെ ലോകമൊരുക്കി വിദ്യാർത്ഥികൾ

    കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ ലോകമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുകയും ചിരിക്കാൻ പറയുമ്പോൾ ചിരിക്കുകയും പാട്ട് പാടാൻ പറയുമ്പോൾ പാട്ട് പാടുകയും കുഞ്ഞുകുഞ്ഞു കണക്കുകൾ കൂട്ടിത്തരികയും ശബ്ദം റെക്കോർഡ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ട്. എന്ന് വച്ച് കരയാനോ ദേഷ്യപ്പെടാനോ പറയരുത്. ചെയ്യില്ല…. പോസിറ്റീവ് ഇമോഷൻസ് മാത്രമേ മെക്കാട്രോണിക് എന്ന ഈ റോബോട്ടിനറിയൂ…. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ റോബോട്ടിനെ ഇത്തരത്തിൽ പ്രോഗ്രാം ചെയ്‌തെടുത്തത് കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ്. ഒരു വർഷത്തോളമെടുത്തു മൈക്രോഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിംഗ് പൂർത്തിയാക്കാൻ. വോയ്‌സ് അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. സ്വയം നിർമ്മിത ത്രിഡി പ്രിന്ററാണ് സ്റ്റാളിലെ മറ്റൊരു ആകർഷണം. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ത്രിഡി പ്രിന്ററാണ് വിദ്യാർത്ഥികൾ 8000 രൂപ ചെലവിൽ നിർമിച്ച് പ്രദർശിപ്പിച്ചിട്ടുള്ളത്.…

    Read More »
  • നാടൻ കോഴിമുട്ടകൾ വൻ വിലക്കുറവിൽ; വാങ്ങാം എന്റെ കേരള പ്രദർശന മേളയിൽനിന്ന്

    കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ തിരക്കേറുന്നു. കോഴിക്കുഞ്ഞുങ്ങളും നാടൻ മുട്ടയും വാങ്ങാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഗ്രാമശ്രീ, കാവേരി ഇനത്തിൽപെട്ട സങ്കരയിനം കോഴികളാണ് വിൽപനയ്ക്കുള്ളത്. പൊതുജനങ്ങൾക്കും നഴ്‌സറികളിലേയ്ക്കും കുറഞ്ഞ രൂപ നിരക്കിലാണ് കോഴികൾ നൽകുന്നത്. ഒരു ദിവസം പ്രായമായ പൂവൻ കോഴിക്കുഞ്ഞിന് അഞ്ചു രൂപയും പിടക്കോഴികുഞ്ഞിന് 25 രൂപയുമാണ് വില. അഞ്ചു രൂപ നിരക്കിൽ കോഴി മുട്ടയും രണ്ട് കിലോയ്ക്ക് 10 രൂപ എന്ന നിലയിൽ കോഴി വളവും ഇവിടെ നിന്ന് ലഭിക്കും. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ ഇറച്ചി കോഴികളെയും ഇവിടെ നിന്ന് നൽകാറുണ്ട്. മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ വളർത്തുന്ന ഗ്രാമശ്രീ കോഴികൾ 20- 22 ആഴ്ചകൾക്കുള്ളിൽ മുട്ടയിടും. ഒരു വർഷം ഏകദേശം 180- 220 വരെ മുട്ട ഇവയിൽ നിന്ന് ലഭിക്കും. പൂവൻ കോഴികൾക്ക് 2.5 കിലോയും പെടക്കോഴികൾക്ക് മൂന്ന് കിലോയുമാകുമ്പോൾ ഇവയെ പുറത്തേക്ക് വിൽക്കും. അതേസമയം,…

    Read More »
  • സ്‌കൂൾവിപണി വിലക്കയറ്റം പിടിച്ചു നിർത്താൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്

    കോട്ടയം: സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂൾവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്. നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സ്‌കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലേക്ക് ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ സാമഗ്രികളും ഈ സ്റ്റാളിൽ നിന്ന് വാങ്ങാനാകും. പൊതുവിപണിയിൽ നിന്ന് 40 ശതമാനം വിലക്കുറവിലാണ് ഇവിടെ വിൽപ്പന. ചെറിയ ബാഗുകൾ 345 രൂപ മുതലും വലിയ ബാഗുകൾ 640 രൂപ മുതലും ലഭിക്കും. 200 പേജുള്ള ചെറിയ നോട്ട് ബുക്കുകൾക്ക് 30 രൂപയാണ് വില. ഇരട്ടവര ബുക്ക് – 29 രൂപ, എ ഫോർ ബുക്ക് -66 രൂപ, എ ഫോർ പേപ്പർ ഒരു ബണ്ടിൽ -298, കുട – 395 രൂപ മുതൽ എന്നിങ്ങനെയാണ് വില. പേന, പെൻസിൽ, സ്‌കെയിൽ , ബോക്‌സ് തുടങ്ങി എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. സ്റ്റീൽ വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, ബാഗ്, കുട, ബോക്‌സ് തുടങ്ങിയവ കിറ്റുകളായും വാങ്ങാം.…

    Read More »
  • കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് നാളെ

    കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് നാളെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണി വരെ നടക്കുന്ന അദാലത്ത് സഹകരണ -രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായിരിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു എന്നിവർ പങ്കെടുക്കും.

    Read More »
Back to top button
error: