Local

  • ക്ലാസ് സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്, നിർദേശം ലംഘിച്ചാൽ കർശന നടപടി: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: സ്‌കൂളുകളിൽ ക്ലാസ് നടക്കുന്ന സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിലോ പുറത്തുള്ള പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം, സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ലാപ് ടോപ്പ് വിതരണം, സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് സമയത്ത് ഒരു ഏജൻസികളെയും വിദ്യാർഥികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുത്. ഇത് സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളോ മറ്റോ സംഘടിപ്പിക്കുന്ന പരിപാടിക്ക് ക്ലാസ് സമയത്ത് വിദ്യാർഥികളെ സദസ്യരായി ഉപയോഗിക്കാൻ പാടില്ല. വിദ്യാലയ പരിസരത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശങ്ങൾ നടപ്പിലാക്കാത്ത ഇടങ്ങൾ ഇനിയുമുണ്ടെന്നാണ് കാസർഗോഡ് സംഭവം സൂചിപ്പിക്കുന്നത്. മഴക്കാലത്ത് എല്ലാ…

    Read More »
  • വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം തുറന്നു; കേരളത്തിന്റേത് ലോകത്തെ വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: ലോകത്തെ ഏറ്റവും വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിന്റേതെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രണ്ടു കോടി രൂപ നബാർഡ് ഫണ്ടുപയോഗിച്ച് നിർമിച്ച വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും കുറഞ്ഞ സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരള സർക്കാർ എപ്പോഴും വിദ്യാഭ്യാസത്തിന് ഉയർന്ന മുൻഗണന നൽകുന്നു. എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സമീപനങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഐ.സി.ടിയെ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരാൻ നാം മുൻകൈയെടുത്തു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിൻറയും അർപ്പണബോധത്തിൻറയും തെളിവാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ…

    Read More »
  • മുട്ടപ്പള്ളി ഗവ. വെൽഫെയർ എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു; 600 പ്രീ പ്രൈമറി സ്‌കൂളുകളിലെ പഠനാന്തരീക്ഷം രാജ്യാന്തരനിലവാരത്തിൽ: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: സംസ്ഥാനത്തെ അറുനൂറിലധികം പ്രീ പ്രൈമറി സ്‌കൂളുകളിൽ രാജ്യാന്തരനിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി ഗവൺമെന്റ് വെൽഫെയർ എൽ.പി. സ്‌കൂളിൽ നിർമിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയ പ്രീ സ്‌കൂൾ വിദ്യാഭ്യാസം സാധ്യമാക്കിയതിലൂടെ സർക്കാർ പ്രീ സ്‌കൂൾ മേഖലയിലും ഉണർവുണ്ടായി. കുട്ടികളുടെ വളർച്ചയ്ക്ക് പഠന പരിസരം സ്വാധീനിക്കുമെന്നത് പരിഗണിച്ചാണ് പ്രീ സ്‌കൂളുകൾ നിർമിച്ചിട്ടുള്ളത്. സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ വർണകൂടാരം പദ്ധതി നടപ്പാക്കുന്നത്. ചുറ്റുപാടുകളുമായും മറ്റും ഇടപെടാനും അനുഭവം നേടാനും ധാരാളം അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇക്കാലത്ത് എത്രത്തോളം നല്ല അനുഭവങ്ങൾ ലഭിക്കുന്നുവോ അത്രത്തോളം മികവാർന്നതായിരിക്കും കുട്ടിയുടെ ഭാവി ജീവിതവും. നമ്മുടെ കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.…

    Read More »
  • സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷൻ ഉദ്ഘാടനം ജൂലൈ 5ന് തിരുവനന്തപുരത്ത്

    തിരുവനന്തപുരം: സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ അസോസിയേഷന്റെ ഉദ്ഘാടനം ജൂലൈ 5ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ബി. ആർ. ഭദ്രൻ അധ്യക്ഷനായിരിക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്‌നകുമാർ മുഖ്യാതിഥിയായിരിക്കും. വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ പ്രൊഫ. വി. ഹർഷകുമാർ(കഥാപ്രസംഗം), പ്രമോദ് പയ്യന്നൂർ (നാടകം, സിനിമ ), ദേവദാസ് (ഗാനരചയിതാവ് ), ബി. ആർ ഭദ്രൻ (കലാ, സാംസ്‌കാരികം ), പ്രൊഫ.ചിറക്കര സലിംകുമാർ (കഥാപ്രസംഗം ), അജയൻ ഉണ്ണിപ്പറമ്പിൽ (അഭിനയം )എന്നിവരെ ചടങ്ങിൽ ആദരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പുരോഗമന കഥാപ്രസംഗ കലാസംഘടന പ്രസിഡന്റ് പ്രൊഫ. വി. ഹർഷകുമാർ, അസോസിയേഷൻ സെക്രട്ടറി എസ്. അശോകൻ, ട്രഷറർ എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. 6 ന് സാംബശിവന്റെ ശിഷ്യനും പുരോഗമന കഥാപ്രസംഗ കലാസംഘടന ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ചിറക്കര സലിംകുമാറിന്റെ…

    Read More »
  • ഗ്രാമീണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ദീപ മംഗലംഡാമിന്റെ ‘കാലമേ സാക്ഷി’ പ്രകാശനം ചെയ്തു

        കമല സുരയ്യയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ ഗ്രാമീൺ സംസ്ഥാന ചെറുകഥ മത്സരത്തിൽ സ്പെഷ്യൽ ജ്യൂറി വിഭാഗത്തിൽ പത്മപ്രഭ സാഹിത്യ അവാർഡ് ലഭിച്ച ‘മകളില്ലാ വീട്’ എന്ന ചെറുകഥയടക്കം 13 ചെറുകഥകളും ‘ഓർമ്മപ്പൂക്കളിലെ മഞ്ഞുതുള്ളികൾ’ എന്ന ഒരു ചെറു നോവലുമടങ്ങിയ ‘കാലമേ സാക്ഷി’എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങ് വടക്കഞ്ചേരി വ്യാപാര ഭവനിൽ നടന്നു. കെ.കെ മോഹനന്റെ അധ്യക്ഷതയിൽ കവിയും കർഷകനും സാമൂഹിക പ്രവർത്തകനുമായ സഹദേവൻ മല്ലുകോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ വി.കെ ഭാമ ടീച്ചറിൽ നിന്നും എസ്.സി.പി.ഒ റഹിം മുത്തുവും, പ്രശസ്ത കീബോർഡിസ്റ്റ് ഭാസി പൂങ്കാവും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബെന്നി കോടിയാട്ടിൽ പുസ്തകം പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകൻ ജീജോ അറക്കൽ, കവി രാജീവ്‌ ചുണ്ടൻപറ്റ, അധ്യാപികയായ അഭിജ്ഞ ഡെന്നീസ്, സിദ്ധിഖ് ഇബ്രാഹിം എന്നിവ ആശംസകൾ അർപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുഹമ്മദലി സ്വാഗതവും കഥാകൃത്ത് ദീപ നന്ദിയും പ്രകാശിപ്പിച്ചു. ‘കാലമേ സാക്ഷി’യെക്കുറിച്ച്  അജിത്ത് മാറഞ്ചേരി  അവതാരികയിൽ:…

    Read More »
  • ജനകീയ മത്സ്യകൃഷി പദ്ധതി: കോട്ടയം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം

    കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, വീട്ടു വളപ്പിലെ പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻകൃഷി, ബയോ ഫ്ളോക്ക് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യ കൃഷി, ഓരു ജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീൻ വിത്ത് ഉത്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകള്‍ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂലൈ ഏഴിന് വൈകിട്ട് നാലിനകം ഓഫീസുകളില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2566823 മത്സ്യഭവനുകള്‍ പാലാ- 04822299151, വൈക്കം- 04829 291550.

    Read More »
  • പത്തനംതിട്ട – തെങ്കാശി ബസുകളുടെ സമയ വിവരങ്ങള്‍ 

     തെങ്കാശി ഫാസ്റ്റ്  ● പത്തനംതിട്ട – തെങ്കാശി സമയവിവരങ്ങൾ Via ;കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട. ■ 7:50 am :- Pathanamthitta – Thenkasi (FP) ■ 9:55 am :- Pala – Thenkasi (FP) ■ 12:50 pm :- Kottayam – Thenkasi (FP) ■ 3:30 pm :- Pathanamthitta – Thenkasi (FP) ■  7:20 pm :- Alapuzha – Thenkasi (FP) ■ 9:10 pm :- Ernakulam – Thenkasi (LS FP) ■■■■■■■■■■■■■■■■■■■■ ● Thenkasi – Pathanamthitta Timings● ■ 5:30 am :- Thenkasi – Kottayam (FP) ■ 7:20 am :- Thenkasi – Alapuzha (LS FP) ■11:30 am :- Thenkasi – Pathanamthitta (FP) ■ 2:30…

    Read More »
  • കഥകൃത്ത് ഗോപി കല്ലറ വിടവാങ്ങി

          കല്ലറ:  കഥാകൃത്തും നാടക പ്രവർത്തകനുമായ ഗോപി കല്ലറ (കെ.ടി ഗോപി 63) അന്തരിച്ചു. മഹാത്മ ഗാന്ധി സർവ്വകലാശാല ഉദ്യോഗസ്ഥനായിരുന്നു. കല്ലറ കിഴക്കേ കുന്നുംപുറം പരേതരായ തങ്കപ്പന്റെയും ജാനകിയുടെയും മകനാണ്. നീണ്ടൂർ എസ് കെ വി ഗവ.ഹൈസ്കൂൾ റിട്ടയേഡ് അധ്യാപിക ഹേമലത ആണ് ഭാര്യ. മകൾ മേഘന (വിദ്യാർത്ഥിനി) സഹോദരങ്ങൾ: പരേതനായ കെ.ടി വേണു, കെ.ടി സാബു (റിട്ട. കെഎസ്ഇബി), കെ.ടി സുഗുണൻ (സിപിഎം കല്ലറ ലോക്കൽ സെക്രട്ടറി), കെ.ടി ശാന്തമ്മ (പഞ്ചായത്ത് മെമ്പർ, കടുത്തുരുത്തി), കെ.ടി ശൈലജ.   കഥാ സമാഹാരങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വൈക്കം പ്രയാഗ തീയേറ്റേഴ്സിന്റെ മുഖ്യ സംഘാടകനായിരുന്നു. എൻ.പിള്ള സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 മണിക്ക് കല്പറ കുരിശുപള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.

    Read More »
  • വീട്ടുകാരോട് പിണങ്ങി കാഞ്ഞങ്ങാട് 13കാരി തൂങ്ങിമരിച്ചു

    കാഞ്ഞങ്ങാട്:  ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി റാഹിമീനെ (13) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ്  ഗൗതംപൂര്‍ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഉമ്മയും സഹോദരങ്ങളും തുറക്കാന്‍ പറഞ്ഞിട്ടും തുറന്നിരുന്നില്ല. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവിൽ വാതില്‍ തകര്‍ത്ത് അകത്തു കയറിപ്പോൾ കുട്ടി പ്ലാസ്റ്റിക് കയറിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സഹോദരങ്ങള്‍: മറിയ, സോയ, ആഷിറ, ഹസന്‍, ഹുസൈന്‍

    Read More »
  • മൂന്നാർ – ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് ദമ്പതികൾക്ക് പരുക്ക്

    മൂന്നാർ: മൂന്നാർ – ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇടമലക്കുടിയിൽ പോയി തിരികെ മടങ്ങിയ മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയിൽ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പെരിയവാരയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ ജ്യോതി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരിക്കേറ്റു. വാഹനം മറിഞ്ഞ ശേഷം ഇവർ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തുകയുമായിരുന്നു. ഇടമലക്കുടി സന്ദർശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നതറിഞ്ഞ് മൂന്നാർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
Back to top button
error: