Local

  • മേപ്പാടിയിൽ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു

    മേപ്പാടി: വയനാട് മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരിക്കേറ്റു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ഈ സമയം റോഡിലുള്ളവർ മുഴുവൻ അമ്പരപ്പോടെയാണ് നോക്കി നിന്നത്. കുട്ടി ഓട്ടോയുടെ അടിയിലേക്ക് വീണെങ്കിലും ദേഹത്തൂടെ വണ്ടി കയറാത്തത് രക്ഷയായി. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രണ്ടുപേരെയും രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • തെരുവുനായ നിയന്ത്രണം; കോട്ടയം ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം

    കോട്ടയം: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള നൂതന പദ്ധതികൾ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണത്തിനായി നിലവിൽ കോടിമതയിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) സെന്റർ പ്രവർത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എ.ബി.സി. സെന്ററിന്റെ ഗുണഭോക്താക്കൾ. അതിനാൽ ജില്ലയിലെ എല്ലാ ബ്‌ളോക്കുകളിലും അല്ലെങ്കിൽ ബ്‌ളോക്കുകൾ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എ.ബി.സി. സെന്ററുകൾ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിർദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്‌ളോക്കുകൾ പദ്ധതി സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും നേതൃത്വം നൽകിയ യോഗം നിർദേശിച്ചു. മൂന്നുതരത്തിലുള്ള എ.ബി.സി. പദ്ധതികളിൽ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്‌ളോക്ക് പഞ്ചായത്തുകളോടു നിർദേശിച്ചിട്ടുള്ളത്. മെഗാ എ.ബി.സി. സെന്റർ, മിനി എ.ബി.സി. സെന്റർ, പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്‌ളോക്കുകളിൽ…

    Read More »
  • കായംകുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു

    കായംകുളം: കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയദ്ധീൻ ജുമാമസ്ജിദിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ അഫ്സൽ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കരക്കെത്തിച്ച് പ്രാഥമ ശിശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

    Read More »
  • കൊല്ലത്ത് കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് തെങ്കാശി സ്വദേശിയായ പാചകക്കാരന് പരുക്ക്

    കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തല പത്തടിയിൽ കല്ല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പത്തടി കാർത്തിക ഭവൻ തുളസീധരന്റെയും കുമാരിയുടെയും മകളുടെ വിവാഹം നാളെയാണ്. സൽക്കാര ചടങ്ങുകൾ നടന്നുവരവേ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലേക്ക് സമീപത്തെ കുന്നിൽ നിന്നാണ് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണത്. മണ്ണിനും പാറക്കും അടിയിൽപെട്ട ദേവദാസിനെ നാട്ടുകാർ പണിപ്പെട്ടാണ് പുറത്തെടുത്തത്.

    Read More »
  • കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരുക്ക്

    മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആദ്യം കാറിൽ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന യുവാക്കൾ തലനാരിഴക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

    Read More »
  • ഉഴവൂർ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ജൂലൈ ഏഴ്

    കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജൂലൈ ഏഴ് രാവിലെ 9.30 ന് ജോസ് കെ. മാണി എം.പി. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സംസ്ഥാന പുരസ്‌കാര ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലാമറ്റം), ബിൻസി സിറിയക്ക്(കാണക്കാരി), മിനി മത്തായി (കുറവിലങ്ങാട്), കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ ), ബെൽജി ഇമ്മാനുവേൽ (മരങ്ങാട്ടുപ്പള്ളി), ഷൈനി സന്തോഷ്(രാമപുരം), കെ.എം. തങ്കച്ചൻ (ഉഴവൂർ), സജേഷ് ശശി (വെളിയന്നൂർ), ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻ കാല, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സി.കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ,…

    Read More »
  • കോട്ടയത്ത് 31 വീടുകൾക്ക് നാശനഷ്ടം; 68.64 ലക്ഷം രൂപയുടെ കൃഷിനാശം

    കോട്ടയം: മഴയിൽ ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്ടം. ജൂൺ ഒന്നു മുതലുള്ള കണക്ക് പ്രകാരം 30 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി (ജൂലൈ 4,5) 28 വീടുകൾക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. കാലവർഷം കനത്ത സാഹചര്യത്തിൽ ജില്ലയിൽ കാർഷികമേഖലയിൽ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 2023 ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. 25.13 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്ക് നാശമുണ്ടായി. 632 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത് വാഴ കൃഷിയ്ക്കാണ്. 7037 കുലച്ച വാഴകളും 2328 കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈ മേഖലയിൽ മാത്രം 51.53 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എട്ട് ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 96 റബർ മരങ്ങൾ നശിച്ചതിന് 1.92 ലക്ഷം രൂപയുടെയും 32 ജാതി മരങ്ങൾക്ക് 1.12 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 5.30 ഹെക്ടറിലെ കപ്പ കൃഷിയും…

    Read More »
  • കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യത; നാളെ മഞ്ഞ അലെർട്ട്, ജില്ലയിൽ ആകെ 27 ദുരിതാശ്വാസ ക്യാമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കോട്ടയം: ശക്തമായ മഴ സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 19, ചങ്ങനാശേരി താലൂക്ക് – 4, മീനച്ചിൽ – 3 കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 124 കുടുംബങ്ങളിലായി 407 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 152 പുരുഷന്മാരും 181 സ്ത്രീകളും 74 കുട്ടികളുമാണുള്ളത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച (2023 ജൂലൈ ആറ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള…

    Read More »
  • സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചു: മന്തി വി. ശിവൻകുട്ടി; കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്.എസ്. കെട്ടിടം നാടിനു സമർപ്പിച്ചു

    കോട്ടയം: സ്‌കൂൾ വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാസൗകര്യങ്ങളും ഗുണനിലവാരവും വർധിപ്പിക്കുന്നതിനായി ഏഴുവർഷത്തിനിടെ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു വി. ശിവൻകുട്ടി. കിഫ്ബിയിലൂടെ 4.93 കോടി രൂപ ചെലവിൽ നിർമിച്ച കാരാപ്പുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ മൂന്നുനിലമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ പ്രവേശനത്തിൽ കേരളം ലിംഗസമത്വം കൈവരിച്ചു. വിദ്യാഭ്യാസത്തിൽ ലിംഗഭേദം ഇല്ലാതാക്കാൻ സജീവമായ ഇടപെടലുകളാണ് നടക്കുന്നത്. കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. പത്താംക്ലാസ് പാസായ എല്ലാവർക്കും പ്ലസ് ടുവിന് പ്രവേശനസൗകര്യം ഒരുക്കുമെന്നും കൂടുതൽ വിദ്യാർഥികളുള്ള മലപ്പുറം ജില്ലയ്ക്ക് കൂടുതൽ ബാച്ചുകൾ ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പൂട്ടാനിരുന്ന സർക്കാർ സ്‌കൂളുകൾ വിദ്യാർഥികളാൽ നിറയുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും സർക്കാർ മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് സ്‌കൂളുകളിൽ ഒരുക്കുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി…

    Read More »
  • കാഴ്ചപരിമിതർക്കായുള്ള ഒളശ ഹൈസ്‌കൂൾ മികവിന്റെ കേന്ദ്രം; ഒളശ ഹൈസ്‌കൂളിന്റെ വികസനത്തിന് രണ്ടുകോടി രൂപ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

    കോട്ടയം: കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ആദ്യഘട്ടമായി രണ്ടുകോടി രൂപ അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഔദ്യോഗികപ്രഖ്യാപനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഠന, പാഠ്യേതര മേഖലകളുമായി ബന്ധപ്പെട്ടു കാഴ്ചപരിമിതർക്കു ലോകത്ത് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാണോ അവയെല്ലാം മികവിന്റെ കേന്ദ്രം എന്ന നിലയിൽ ഈ സ്‌കൂളിൽ ലഭ്യമാക്കും. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ അഞ്ചു വർഷംകൊണ്ട് ഘട്ടം ഘട്ടമായി ഇവ പൂർത്തീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ സാധ്യമാകുമ്പോഴെല്ലാം മുഖ്യധാരാ സ്‌കൂളുകളിലേക്ക് സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസനയമാണു സർക്കാരിന്റേത്. ഇവർക്കു സമപ്രായക്കാരുടെ അതേ ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബ്രെയിലി പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കേരളം വിവിധ സഹായ സാങ്കേതിക വിദ്യകൾ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂളിന്റെ വികസനപദ്ധതികൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്നു തുക ലഭ്യമാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച…

    Read More »
Back to top button
error: