LocalNEWS

സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷൻ ഉദ്ഘാടനം ജൂലൈ 5ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ അസോസിയേഷന്റെ ഉദ്ഘാടനം ജൂലൈ 5ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ്
ബി. ആർ. ഭദ്രൻ അധ്യക്ഷനായിരിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്‌നകുമാർ മുഖ്യാതിഥിയായിരിക്കും. വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ പ്രൊഫ. വി. ഹർഷകുമാർ(കഥാപ്രസംഗം), പ്രമോദ് പയ്യന്നൂർ (നാടകം, സിനിമ ), ദേവദാസ് (ഗാനരചയിതാവ് ), ബി. ആർ ഭദ്രൻ (കലാ, സാംസ്‌കാരികം ), പ്രൊഫ.ചിറക്കര സലിംകുമാർ (കഥാപ്രസംഗം ), അജയൻ ഉണ്ണിപ്പറമ്പിൽ (അഭിനയം )എന്നിവരെ ചടങ്ങിൽ ആദരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പുരോഗമന കഥാപ്രസംഗ കലാസംഘടന പ്രസിഡന്റ് പ്രൊഫ. വി. ഹർഷകുമാർ, അസോസിയേഷൻ സെക്രട്ടറി എസ്. അശോകൻ, ട്രഷറർ എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.

Signature-ad

6 ന് സാംബശിവന്റെ ശിഷ്യനും പുരോഗമന കഥാപ്രസംഗ കലാസംഘടന ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ചിറക്കര സലിംകുമാറിന്റെ ‘ സാംബശിവൻ, കഥകളുടെ രാജശില്പി ‘എന്ന കഥാപ്രസംഗത്തിന്റെ നൂറാമത് അവതരണം ഡോ. ജെ. രത്‌നകുമാർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബി. ആർ. ഭദ്രൻ, ചിറക്കര സലിംകുമാർ, ദീപു കരുമം, കെ. മുരളീദാസ് എന്നിവർ പങ്കെടുത്തു.

Back to top button
error: