LocalNEWS

കഥകൃത്ത് ഗോപി കല്ലറ വിടവാങ്ങി

      കല്ലറ:  കഥാകൃത്തും നാടക പ്രവർത്തകനുമായ ഗോപി കല്ലറ (കെ.ടി ഗോപി 63) അന്തരിച്ചു. മഹാത്മ ഗാന്ധി സർവ്വകലാശാല ഉദ്യോഗസ്ഥനായിരുന്നു. കല്ലറ കിഴക്കേ കുന്നുംപുറം പരേതരായ തങ്കപ്പന്റെയും ജാനകിയുടെയും മകനാണ്. നീണ്ടൂർ എസ് കെ വി ഗവ.ഹൈസ്കൂൾ റിട്ടയേഡ് അധ്യാപിക ഹേമലത ആണ് ഭാര്യ. മകൾ മേഘന (വിദ്യാർത്ഥിനി) സഹോദരങ്ങൾ: പരേതനായ കെ.ടി വേണു, കെ.ടി സാബു (റിട്ട. കെഎസ്ഇബി), കെ.ടി സുഗുണൻ (സിപിഎം കല്ലറ ലോക്കൽ സെക്രട്ടറി), കെ.ടി ശാന്തമ്മ (പഞ്ചായത്ത് മെമ്പർ, കടുത്തുരുത്തി), കെ.ടി ശൈലജ.

  കഥാ സമാഹാരങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വൈക്കം പ്രയാഗ തീയേറ്റേഴ്സിന്റെ മുഖ്യ സംഘാടകനായിരുന്നു. എൻ.പിള്ള സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംസ്കാരം നാളെ 11 മണിക്ക് കല്പറ കുരിശുപള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.

Back to top button
error: