Local
-
മുണ്ടക്കയത്ത്, മദ്യലഹരിയിൽ ജേഷ്ഠൻ പിടിച്ചു തള്ളിയ അനുജൻ മരിച്ചു, ഒളിവിൽ പോയ ജേഷ്ഠനായി പോലീസ് അന്വേഷണം ഊർജിതം
മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ അജിത്തിനായി മുണ്ടക്കയം പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അവിവാഹിതരായ സഹോദരങ്ങൾ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യലഹരിയിൽ എത്തുന്ന അജിത്ത് മാതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ രാത്രിയിലും മാതാവുമായുള്ള വഴിക്കിനിടയിൽ ഇരുവരും തമ്മിൽ വാഗ്വാദത്തിലായി. ഇതിനിടെ അജിത് അനുജനെ പിടിച്ചു തള്ളിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോയി. നിലത്തു വീണ്ടു പിടഞ്ഞ രഞ്ജിത്തിനെ മാതാവ് ഉടൻതന്നെ പാറത്തോട്ടിലെയും തുടർന്ന് ഇരുപത്തി ആറാം മൈലിലെ സ്വകാര്യാശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് മുണ്ടക്കയം പൊലീസ് കേസെടുത്തിരിക്കുന്നത്. .
Read More » -
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ജീവനക്കാരി കുളത്തില്‍ മരിച്ച നിലയിൽ
ഇരിങ്ങാലക്കുട : അഗ്നിരക്ഷാസേന ഓഫീസിലെ ജീവനക്കാരിയെ സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാർട്ട് ടൈം ജീവനക്കാരി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29)യെയാണ് ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജോലിക്കെത്തിയ നിഫിത സുഖമില്ല എന്ന കാരണം പറഞ്ഞ് നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജോലി സമയം കഴിഞ്ഞിട്ടും നിഫിത വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയാണുണ്ടായത്. തുടര്‍ന്ന് പോലീസും ഫയര്‍സ്റ്റേഷന്‍ ജീവനക്കാരും മൊബൈൽ ലൊക്കേഷൻ നോക്കി നടത്തിയ അന്വേഷണത്തിലാണ് ഫയര്‍ സ്റ്റേഷനു സമീപമുള്ള കുളത്തില്‍ നിഫിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം എറിയാട് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകിട്ട് ഖബറടക്കം നടത്തി. രണ്ടു വര്‍ഷത്തോളമായി ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാര്‍ട്ട് ടൈം…
Read More » -
ആൽമരം വരൻ, ആര്യവേപ്പ് വധു: പാലക്കാട് നടന്ന ഈ ദിവ്യ വിവാഹത്തിനു പിന്നിലെ വിശ്വാസം എന്താണെന്നറിയുക
ഇത് അന്ധവിശ്വാസമാണ് എന്നു പറഞ്ഞ് തള്ളുന്നവരുണ്ടാകും പക്ഷേ ഇതല്‍പം പരിസ്ഥിതി പ്രേമവുമാണല്ലോ, കോട്ടായിയില്‍ ആലിനും ആര്യവേപ്പിനും കല്യാണം. കോട്ടായി പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലാണ് ഈ വേറിട്ട കല്യാണം നടന്നത്. നാട്ടില്‍ കല്യാണങ്ങള്‍ നടത്തുന്നതിന്റെ എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തിയാണ് ആലിന്റെയും ആര്യവേപ്പിന്റെയും കല്യാണം നടത്തിയത് ചടങ്ങില്‍ ആലാണ് വരന്‍,ആര്യവേപ്പാണ് വധു.കോട്ടായിലെ തന്നെ ഒരു കുടുംബത്തിന്റെ മംഗല്യ സൗഭാഗ്യ പ്രാര്‍ത്ഥനയാണ് പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ചടങ്ങ് നടന്നത്. പനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓരോ ഗ്രാമത്തിലും ആലുണ്ടായിരിക്കണം എന്ന് പണ്ട് മുതല്‍ക്കുതന്നെ നിര്‍ബന്ധമുണ്ടായിരുന്നു. ഐശ്വര്യത്തിന്റെ പ്രതീകമാണ് ആല്‍മരം. ആൽമരം വളര്‍ന്നുകഴിഞ്ഞാല്‍ അതിന്റെ തൊട്ടടുത്ത് ആര്യവേപ്പിന്റെ തൈ നട്ടുവളര്‍ത്തും. ആല്‍മരം വിവാഹപ്രായമെത്തുന്നത് അതില്‍ ആയിരം ഇലകള്‍ തളിരിടുമ്പോഴാണ്. ആര്യവേപ്പ് ദേവിയാണ്. പെണ്‍മരമാണ്. ഗ്രാമീണര്‍ രണ്ടു പക്ഷമായി പിരിഞ്ഞ് വധുവിന്റെയും വരന്റെയും വീട്ടുകാരുമായി വിവാഹം നടത്തുന്നതായിട്ടാണ് ചടങ്ങ്. വധുവായ ആര്യവേപ്പിന്റെ വീട്ടുകാര്‍ ആ ഗ്രാമത്തിലെ പ്രായം ചെന്ന ദമ്പതിമാരെ ക്ഷണിച്ചുകൊണ്ടുവന്ന് പുതുവസ്ത്രം നല്‍കി…
Read More » -
നാല് ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്ന് ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി കോട്ടയത്ത് പിടിയിൽ
അസം സോണിപൂർ സ്വദേശി രാജ്കൂൾ ആലം (33) നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി എക്സൈസിൻ്റെ പിടിയിൽ. കോട്ടയം നഗരത്തിൽ പഴം- പച്ചക്കറി വ്യാപരത്തിന്റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്. ഇയാളുടെ പക്കൽ നിന്നും നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗർ പിടിച്ചെടുത്തു. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടൈനറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയിൽ നിന്നും സംസ്ക്കരിച്ചെടുക്കുന്ന ഹെറോയിൻ അഥവാ ബ്രൗൺ ഷുഗറെന്നും എക്സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ്…
Read More » -
ആരണ്യകം ഓൾ ഇന്ത്യ വനം വന്യജീവി പരിസ്ഥിതി സംരക്ഷണ സമിതി യോഗം
തിരുവനന്തപുരം: ആരണ്യകം ഓൾ ഇന്ത്യ വനം വന്യജീവി പരിസ്ഥിതി സംരക്ഷണ സമിതി യോഗം തിരുവനന്തപുരത്ത് ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. കെ. ബി. പിള്ള അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സി. ഉദയകല, ഡോ. എസ്. ഡി. അനിൽകുമാർ, പരിസ്ഥിതി പ്രവർത്തകരായ ജെ. കെ. നായർ കുടവൂർ, ഷിബിൻ ബെന്നി, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, സിനിമ പിആർ ഒ റഹിം പനവൂർ, മാധ്യമപ്രവർത്തകൻ രമേഷ്ബിജു ചാക്ക എന്നിവർ പ്രസംഗിച്ചു. ഡോ.എസ്.ഡി. അനിൽകുമാർ രചിച്ച ‘പൊള്ളിയ ഭൂമി ‘ എന്ന കവിത കലാനിധി പ്രതിഭ അനഘ എസ്. നായർ ആലപിച്ചു. കീർത്തന രാജേഷ്, എസ്. പ്രശാന്ത്, അനഘ എസ്. നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സമിതി ഭാരവാഹികളായി കിരീടം ഉണ്ണി (പ്രസിഡന്റ്), ജെ. കെ. നായർ കുടവൂർ (സെക്രട്ടറി ), ഷിബിൻ ബെന്നി (ട്രഷറർ),ഡോ. സി. ഉദയകല (വൈസ് പ്രസിഡന്റ്),…
Read More » -
കൊടുങ്ങല്ലൂർ നഗരത്തിലെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കുടുങ്ങിക്കിടന്നത് 12 മണിക്കൂറിലധികം! വിളി കേൾക്കാൻ പോലും ആരുമില്ല, ഒടുവിൽ രക്ഷയ്ക്കെത്തിയത് വീട്ടുകാർ തന്നെ
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ വയോധികൻ മണിക്കൂറുകളോളം കുടുങ്ങി. 12 മണിക്കൂറിലധികം ലിഫ്റ്റിൽ അകപ്പെട്ട വയോധികനെ ഓഡിറ്റോറിയം ജീവനക്കാരും ഫയർഫോഴ്സും ചേർന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂർ ഓക്കെ ഹാളിലായിരുന്നു സംഭവം. ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കാരൂർ മഠം സ്വദേശി ഭരതനെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി മാറ്റി വെച്ചിരുന്നു. ലിഫ്റ്റിൽ അകപ്പെട്ട സമയത്ത് ഇദ്ദേഹത്തിന്റെ കൈയ്യിൽ ഫോണുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജോലി സമയം കഴിഞ്ഞിട്ടും ഭരതൻ വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയതുമില്ല. ആശങ്കാകുലരായ വീട്ടുകാർ ഓഡിറ്റോറിയത്തിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് ഭരതൻ ലിഫ്റ്റിൽ കുടുങ്ങിയതായി വിവരം അറിഞ്ഞത്. ഉടൻ തന്നെ ബന്ധുക്കൾ ഓഡിറ്റോറിയത്തിലെ മറ്റു ജീവനക്കാരെ വിവരമറിയിച്ചു. ഇവരെത്തി ലിഫ്റ്റ് തുറന്നു. ഇതിനിടെ ഫയർഫോഴ്സും സ്ഥലത്തെത്തി. അവശനിലയിലായ ഭരതന് കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ അടിയന്തിര…
Read More » -
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് മലയോരമേഖലയിലൂടെ കെഎസ്ആർടിസി സർവീസ്
വയനാട്: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് മലയോരമേഖലയിലൂടെ കെഎസ്ആർടിസി സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് മലയോരത്ത് കൂടി കല്‍പ്പറ്റയിലേക്കുള്ള സര്‍വീസിനാണ് അനുമതി നൽകിയിരിക്കുന്നത്.മുണ്ടോട്ട് എണ്ണപ്പാറ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, നടുവില്‍, ചെമ്ബേരി, പയ്യാവൂര്‍, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, മാനന്തവാടി, പനമരം വഴിയാണ് ബസ് കല്‍പറ്റയിലെത്തുക. നിലവില്‍ വെള്ളരിക്കുണ്ട് നിന്ന് വയനാട്ടിലേക്കുള്ള എല്ലാ സര്‍വീസുകള്‍ക്കും പ്രതിദിനം 20,000 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.പുതിയ സര്‍വീസ് ടൂറിസ്റ്റുകള്‍ക്കും ഉപകാരപ്രദമാകും. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി. രാജുവും ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കാലിച്ചാനടുക്കം-ചെമ്മട്ടംവയല്‍ റോഡ് മെക്കാഡം ചെയ്തതോടെ ഇതുവഴി കൊന്നക്കാടേക്കും ചെറുപുഴയിലേക്കും സര്‍വീസ് തുടങ്ങണമെന്നും ആവശ്യമുണ്ട്.
Read More » -
വിരമിക്കുന്ന പൊലീസ് മേധാവിക്കൊപ്പം കൂട്ടയോട്ടം ബുധനാഴ്ച
തിരുവനന്തപുരം : ഈ മാസം 30 ന് സർവ്വീസിൽ നിന്നു വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയോടുള്ള ബഹുമാനാർഥം കൂട്ടയോട്ടം സംഘടപ്പിച്ച് കേരള പൊലീസ്. കൂട്ടയോട്ടം ബുധനാഴ്ച രാവിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നിൽ നിന്ന് ആരംഭിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനൊപ്പം മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും എസ്.എ.പിയിലെ രണ്ട് പ്ലാറ്റൂണ്‍ പോലീസ് ഉദ്യോഗസ്ഥരും ഓട്ടത്തിൽ പങ്കെടുക്കും. പൊലീസിലെ സ്പോര്‍ട്സ് താരങ്ങളും 100 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും ഓട്ടത്തിന്റെ ഭാഗമാകും. രാവിലെ 6.30 ന് തുടങ്ങുന്ന നെക്സ്റ്റ് ജേര്‍ണി റണ്‍ എന്ന പേരിലുള്ള കൂട്ടയോട്ടം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. വെള്ളയമ്പലം, മ്യൂസിയം, എല്‍.എം.എസ് ജംഗ്ഷന്‍, പാളയം വഴിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഡിജിപി അനിൽ കാന്തിന്‍റെ വ്യായമ മുറകളും ഓട്ടവും നേരത്തെ തന്നെ പ്രസിദ്ധമാണ്. ഡിജിപിയായി ചുമതലയേറ്റ ശേഷം തൃശ്ശൂർ പൊലീസ് അക്കാദമിയിലെത്തിയ അനിൽകാന്ത് വിശാലമായ പരേഡ് ഗ്രൗണ്ടിൽ നിർത്താതെ ഓടിയത് 20 റൗണ്ട് ആണ്. പൊലീസ് ട്രെയിനികളും ഡിജിപിക്കൊപ്പം ഓടിയെങ്കിലും അഞ്ച്…
Read More » -
കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്:കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം. മലബാര്‍ എഗ്ഗര്‍ ചിക്കൻ ഫാം ഉടമ തിരുവമ്ബാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30-ഓടെ ആണ് അപകടം നടന്നത്.മാതൃകാ കര്‍ഷകനായിരുന്ന വില്‍സണ്‍ മാത്യു മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച കോഴിഫാം കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഭാര്യ. സെലിൻ മക്കള്‍: സിസ്റ്റര്‍ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.
Read More » -
അടൂരിൽ അച്ഛനും മകനും സാമൂഹികവിരുദ്ധരുടെ മർദ്ദനം;കാർ തല്ലിത്തകർത്തു
പത്തനംതിട്ട:അടൂരിൽ അച്ഛനും മകനും സാമൂഹികവിരുദ്ധരുടെ മർദ്ദനം.അടൂര്‍ കരുവാറ്റ മുളവിള തെക്കേതില്‍ മാത്യൂസ്(53), മകൻ എബിൻ മാത്യൂസ് (17) എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. അടൂര്‍ ബൈപ്പാസില്‍ നിര്‍മാണത്തിലിരിക്കുന്ന നഗരസഭാ സമുച്ചയത്തിനുസമീപം ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നാലംഗസംഘമാണ് ആക്രമണം നടത്തിയത്. ബൈപ്പാസിലെ കടയില്‍നിന്ന് സാധനം വാങ്ങാൻ കാര്‍ നിർത്തിയ തങ്ങളുടെ അടുത്തെത്തിയ സംഘം മകനെയും തന്നെയും മര്‍ദിച്ചതായി മാത്യൂസ് വ്യക്തമാക്കി. അവശരായ അച്ഛനും മകനും സമീപത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയം അക്രമികള്‍ കാര്‍ തല്ലിത്തകര്‍ത്തുവെന്നും മാത്യൂസ് പറഞ്ഞു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ സഹായത്തോടെ അടൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം ഇതിനകം രക്ഷപ്പെട്ടു. സംഘത്തിന്റേതെന്ന് കരുതുന്ന ഒരു സ്കൂട്ടര്‍ സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മാത്യൂസും എബിൻ മാത്യൂസും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More »