Local
-
ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ; റെയ്ഡ് നടന്നത് രണ്ട് സ്ഥാപനങ്ങളില്‍ ; റെയ്ഡ് നടത്തിയത് ഗെയിമര്‍മാരുടെ പരാതികളെ തുടര്‍ന്ന് ; കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ന്യൂഡല്‍ഹിയിലും ബംഗളുരുവും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളായ വിന്‍സോയിലും ഗെയിംസ്‌ക്രാഫ്റ്റിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഗെയിമര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി ഗെയിമര്‍മാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. കളിക്കാര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുന്നതിനായി ഈ ഗെയിമിംഗ് ആപ്പുകളുടെ അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇഡിക്ക് ലഭിച്ച പരാതികളില്‍ പറയുന്നു. ഉപയോക്താക്കളെ നിരന്തരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഗെയിംപ്ലേ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഈ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബംഗളുരു, ഗുരുഗ്രാം എന്നിവിടങ്ങളിലായി ആകെ 11 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. വിന്‍സോയുടെയും ഗെയിംസ്‌ക്രാഫ്റ്റിന്റെയും കോര്‍പ്പറേറ്റ് ഓഫീസുകളിലും അവയുടെ സിഇഒമാര്‍, സിഎഫ്ഒമാര്‍ എന്നിവരുടെ വസതികളിലും ഇഡി സംഘങ്ങള്‍ പരിശോധന നടത്തി എന്നും സൂചനകളുണ്ട്. ഇഡി ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ്…
Read More » -
കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ ടൂര്‍ പോയ ബസ് മറിഞ്ഞു ; പരിക്കേറ്റത് പതിനഞ്ചു പേര്‍ക്ക് ‘ അപകടം കര്‍ണാടകയില്‍ വെച്ച് ; പരിക്ക് ഗുരുതരമല്ല
ബംഗളുരു : കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസ് അപകടത്തില്‍പെട്ടു. കര്‍ണാടകയിലേക്ക് പഠനയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് ഹസനില്‍ വെച്ച് മറിഞ്ഞത്.പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല. ബംഗളൂരു സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഹസനിലെ അറയ്ക്കല്‍ഗുഡ എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്നു പുലര്‍ച്ചയോടെ വിദ്യാര്‍ത്ഥികളുടെ സംഘം കോഴിക്കോട്ടേക്ക് മടങ്ങി.
Read More » -
തമിഴ്‌നാട്ടില്‍ അരുംകൊല ; പന്ത്രണ്ടു വയസുകാരിയെ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകം പ്രണയം നിരസിച്ചതിന്
ചെന്നൈ : തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരന്‍കോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിര്‍ത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി മുനിരാജന്‍ അറസ്റ്റിലായിട്ടുണ്ട്. ശാലിനിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം ുനിരാജിനെ താക്കീത് ചെയ്തിരുന്നു. അതിന്റെ പകയിലാണ് ഇയാള്‍ ശാലിനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീ് പറയുന്നത്.
Read More » -
റെയില്‍പാളത്തില്‍ മനുഷ്യന്റെ കാല്‍പാദം : സംഭവം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹാവശിഷ്ടമെന്ന് നിഗമനം
ആലപ്പുഴ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ മനുഷ്യന്റെ കാല്‍ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹാവശിഷ്ടമാണെന്ന് സൂചന. തിങ്കളാഴ്ച കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരന്റെ കാല്‍ വേര്‍പ്പെട്ടിരുന്നു നവംബര്‍ 17ന് കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് പൂര്‍ത്തിയാക്കിയാണ് മെമു ട്രെയിന്‍ ഇന്നലെ ആലപ്പുഴയിലേക്ക് തിരിച്ചത്. മെമു ട്രെയിനില്‍ കുടുങ്ങിയ കാലിന്റെ ഭാഗം മനോഹരന്റേത് തന്നെയാകാമെന്നാണ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം-ആലപ്പുഴ മെമു ട്രെയിന്‍ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. മെമു ട്രെയിന്‍ ട്രാക്കില്‍ നിന്ന് യാര്‍ഡിലേക്ക് മാറ്റിയശേഷം ശുചീകരണ തൊഴിലാളികളാണ് മനുഷ്യന്റെ കാലിന്റെ ഭാഗം ആദ്യം കണ്ടത്. മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു. മൃതദേഹ അവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികള്‍ റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത്…
Read More » -
ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം ; സംഭവം ഇന്നു പുലര്‍ച്ചെ ചിറയിന്‍കീഴില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. ചിറയിന്‍കീഴ് പതിനാറാം വാര്‍ഡ് പുതുക്കരി വയലില്‍ വീട്ടില്‍ ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവര്‍ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. അപ്പോള്‍ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് രണ്ടുപേര്‍ വീടിന് പിന്‍വശത്തായി തീ ഇടുന്നതാണ് കണ്ടത്. വീട്ടിലെ കതകും ഫ്‌ലോര്‍മാറ്റും കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Read More » -
ആനന്ദ് തമ്പിയുടെ മരണം ; വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു ; ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്ന് കുടുംബം ; ബിസിനസ് മതി രാഷ്ട്രീയം വേണ്ടെന്ന് ആനന്ദിനോടു പറഞ്ഞതായി വീട്ടുകാര്‍
തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തേയും ആര്‍.എസ്.എസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആനന്ദ് തമ്പിയുടെ മരണം സംബന്ധിച്ച് പോലീസ് ആനന്ദിന്റെ വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു. ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ ആനന്ദ് ബിസിനസ നോക്കി നടത്തുന്നതായിരുന്നു താത്പര്യമെന്നും മൊഴിയില്‍ പറയുന്നു. ആനന്ദ് തമ്പിയുടെ മരണത്തില്‍ അച്ഛന്‍, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പോലീസ്് രേഖപ്പെടുത്തിയത്. ആനന്ദിന് തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ മത്സരിക്കുന്നതില്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്. അതേസമയം മത്സരിക്കാനുള്ള താല്‍പര്യം പാര്‍ട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. കമ്മിറ്റിയില്‍ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും മൊഴിയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഭാര്യയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Read More » -
ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം
ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
ഡ്യൂട്ടിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു ; എസ്.ഐ.ആര്‍ ഡ്യൂട്ടി കാരണം ടെന്‍ഷനെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കല്ലറ ശിവകൃപയില്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞു വീണത്. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു.
Read More » -
മരക്കരിപ്പുക ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു ; ദുരന്തം തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചപ്പോള്‍ ; ഒരാള്‍ ആശുപത്രിയില്‍
കര്‍ണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍നിന്ന് രക്ഷനേടാനാണ് ഇവര്‍ മുറിയില്‍ മരക്കരി കത്തിച്ചത്. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »
