Local
-
കേരളമടക്കമുള്ള സംസ്ഥാനങ്ങള് കാത്തിരിക്കുന്നു ; രാഷ്ട്രപതിയുടെ റഫറന്സില് സുപ്രീം കോടതി വിധി ഇന്ന് ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്ക്ക് നിര്ണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങള് ; സുപ്രീംകോടതി എടുക്കുന്ന തീരുമാനം പ്രതിപക്ഷ പാര്ട്ടികള് ഭരിക്കുന്ന സംസ്ഥാനങ്ങള്ക്ക് നിര്ണായകം
ന്യൂഡല്ഹി : രാഷ്ട്രപതിയുടെ റഫറന്സില് സുപ്രീം കോടതി വിധി ഇന്ന്. കേരളമടക്കം പ്രതിപക്ഷപാര്ട്ടികള് ഭരിക്കുന്ന സംസ്ഥാനങ്ങള്ക്ക് ഏറെ നിര്ണായകമായ സുപ്രീം കോടതി വിധി എന്താകുമെന്നറിയാന് ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങള് കാത്തിരിക്കുന്നത്. ബില്ലുകളില് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്ണര്ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറന്സിലാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രഖ്യാപനമുണ്ടാവുക. 14 ചോദ്യങ്ങളാണ് റഫറന്സില് രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവര്ണര്മാര് ബില്ലുകള് തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് സമയപരിധികള് ആവശ്യമാണ് എന്നായിരുന്നു റഫറന്സില് കേരളം അടക്കം സംസ്ഥാനങ്ങള് വാദിച്ചത്. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളില് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്വഹിക്കുന്നില്ലെങ്കില് മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്ദ്ദേശം നല്കാന് കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവര്ണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.
Read More » -
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയില് ; പടിയിറങ്ങിയത് അഖില് ഓമനക്കുട്ടന്
പത്തനംതിട്ട: കഴിഞ്ഞ കുറേ നാളുകളായി കോണ്ഗ്രസുമായി ഇടഞ്ഞുനില്ക്കുകയായിരുന്ന യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില് ഓമനക്കുട്ടന് ബിജെപിയില് ചേര്ന്നു. അഖില് ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി മുതല് നിരവധി പദവികള് വഹിച്ചയാളാണ് അഖില് ഓമനക്കുട്ടന്.
Read More » -
കടകംപള്ളിക്കെതിരെ വിമര്ശനം ; കെ.ശ്രീകണ്ഠനെ സിപിഎം പുറത്താക്കി ; വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് എംഎല്എക്കെതിരെ രൂക്ഷ വിമര്ശനമുയര്ത്തി തിരുവനന്തപുരം നഗരസഭയില് സിപിഎമ്മിന്റെ വിമത സ്ഥാനാര്ത്ഥിയായ കെ.ശ്രീകണ്ഠനെതിരെ പാര്ട്ടി നടപടി. ഉള്ളൂര് ലോക്കല് കമ്മിറ്റി അംഗമായ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി. ഉള്ളൂരില് കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കാന് തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന് കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്ശനം ഉയര്ത്തിന് പിന്നാലെയാണ് പാര്ട്ടി നടപടി. സിപിഎം ഉള്ളൂര് ലോക്കല് കമ്മിറ്റി അംഗമായ ശ്രീകണ്ഠന്, ദേശാഭിമാനി തിരുവനന്തപുരം മുന് ബ്യൂറോ ചീഫാണ്. തെരഞ്ഞെടുപ്പില് വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന് വ്യക്തമാക്കി.
Read More » -
സെലിബ്രറ്റി ആയതുകൊണ്ട് പ്രത്യേകത ഇല്ലെന്ന് വി.എം.വിനുവിനോട് കോടതി ; വോട്ടേഴ്സ് ലിസ്റ്റില് പേരുണ്ടോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്ക്കുന്നതെന്നും കോടതിയുടെ ചോദ്യം ; വോട്ടര് പട്ടികയില് പേര് ചേര്ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജി തള്ളി
കോഴിക്കോട് : കോര്പറേഷന് യുഡിഎഫ് മേയര് സ്ഥാനാര്ത്ഥിയും സംവിധായകനുമായ വി.എം.വിനുവിന് ഹൈക്കോടതിയില് നിന്നും തിരിച്ചടി. വോട്ടര് പട്ടികയില് പേര് ചേര്ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജി തള്ളി. വി.എം.വിനുവിന്റെ പേര് വോട്ടര്പട്ടികയില് ഉണ്ടായിരുന്നില്ല. ഹര്ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്ത്ഥിയാകാന് കഴിയില്ല. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റില് പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്ക്കുന്നതെന്നും കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റില് പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്ത്തു. ഹര്ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം.വിനു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില് പട്ടികയില് പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താന് യുഡിഎഫിന്റെ ഭാഗമായി തുടര്ന്നും ഉണ്ടാകും. പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പറഞ്ഞു.
Read More » -
ബിഎല്ഒമാരുടെ ജോലി തടസപ്പെടുത്തിയാല് കര്ശന നടപടി ; 10 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ; സൈബര് ആ ക്രമണം നടത്തുന്നവര്ക്കെതിരെയും നടപടി
തിരുവനന്തപുരം: ബിഎല്ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ഡോ. രത്തന് യു. ഖേല്ക്കര്. പല ജില്ലകളില്നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വളരെ പ്രാധാന്യമുള്ള ചുമതല നിര്വഹിക്കുന്ന ബിഎല്ഒമാരെ തടസപ്പെടുത്തിയാല് ഭാരതീയ ന്യായ് സംഹിതയുടെ 121-ാം വകുപ്പ് പ്രകാരം കേസെടുക്കാന് ജില്ലാ കളക്ടര്മാര്ക്കു നിര്ദേശം നല്കിയിട്ടുണ്ട്. 10 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര് ആക്രമണം നടത്തുന്നവര്ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.നന്നായി പ്രവര്ത്തിക്കുന്ന ബിഎല്ഒമാര്ക്കെതിരെ വ്യാജവാര്ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില് പെട്ടിട്ടുണ്ടെന്നും രത്തന് ഖേല്ക്കര് പറഞ്ഞു. കമ്മിഷനെ സംബന്ധിച്ച്, ബിഎല്ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല് പ്രവര്ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്ഒമാര്ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര് നടപടികള് നല്ലൊരു ശതമാനം പൂര്ത്തിയാക്കാനായതെന്നും ഖേല്ക്കര് പറഞ്ഞു. കണ്ണൂരിലെ ബിഎല്ഒ അനീഷ് ജോര്ജിന്റെ മരണത്തില് കമ്മീഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാ സഹായവും…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം പൊതു അവധി ; തിരുവനന്തപുരം മുതല് എറണാകുളം വരെ ഡിസംബര് 9ന് ;തൃശൂര് മുതല് കാസര്കോട് വരെ 11ന് അവധി ; നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കാന് നിര്ദ്ദേശം
തിരുവനന്തപുരം: രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില് രണ്ടു ദിവസം പൊതു അവധി നല്കാന് തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില് പൊതു അവധി പ്രഖ്യാപിക്കാന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നിര്ദ്ദേശം നല്കി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര് 9,11 തീയതികളില് അതത് ജില്ലകളില് പൊതു അവധിയും നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിര്ദ്ദേശം. ഡിസംബര് 9ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര് 11ന് തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലുമാണ് അവധി. ഇതോടൊപ്പം സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷന് മറ്റ് ഇതര വിഭാഗം ജീവനക്കാര്ക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില് അവര്ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്കുന്നതിന് തൊഴില് ഉടമകള്ക്ക് നിര്ദ്ദേശം നല്കുന്നതിന് സംസ്ഥാന സര്ക്കാര് നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്ദ്ദേശിച്ചു. കേന്ദ്ര സര്ക്കാര് വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്ക്ക്…
Read More » -
കോണ്ഗ്രസിനും തരൂരിനുമെതിരെ ജോണ് ബ്രിട്ടാസ് ; അലറിക്കൂവിയവര് എന്തേ മിണ്ടാത്തതെന്ന് ചോദ്യം
തിരുവനന്തപുരം: കോണ്ഗ്രസിനും ശശി തരൂര് എംപിക്കുമെതിരെ വിമര്ശനവുമായി രാജ്യസഭ എംപി ജോണ് ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ തരൂര് പുകഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടാസ് വിമര്ശനമുന്നയിച്ചിരിക്കുന്നത്. അര്ബന് നക്സലുകളും മാവോയിസ്റ്റ് ശക്തികളും 10-15 വര്ഷങ്ങള്ക്ക് മുമ്പ് കോണ്ഗ്രസിനുള്ളില് കയറിക്കൂടി കോണ്ഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്ഗ്രസ് ആക്കി മാറ്റിയെന്ന മോദിയുടെ പരാമര്ശം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ ചോദ്യങ്ങള്. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂര് വിശേഷിപ്പിച്ചത്. മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്ഗ്രസ് സ്വന്തം സ്വാര്ത്ഥ താല്പ്പര്യങ്ങള്ക്ക് വേണ്ടി കോണ്ഗ്രസ് ദേശീയ താല്പ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. തരൂരിന് നിലപാടുകള് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല് കോണ്ഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോണ്ഗ്രസുകാര്ക്ക്, ഇക്കാര്യത്തില് എന്തു പറയാനാണുണ്ടെന്ന് അറിയാന് താല്പര്യമുണ്ടെന്നും ബ്രിട്ടാസ് ഫേയ്സ്ബുക്കില് കുറിച്ചു. പിഎംശ്രീ ഒപ്പുവച്ചപ്പോള് ഡീല്… ഡീല്… എന്ന് അലറിക്കൂവിയ ഇവര് എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.
Read More »


