കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ് ; റെയ്ഡ് നടത്തിയത് ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗഗേറ്റീവ് ഏജന്‍സി; പരിശോധന രാജ്യവിരുുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍

ശ്രീനഗര്‍ : കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റെയ്ഡ്.
ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നാണ് കശ്മീര്‍ ടൈംസ്.
രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പേരിലാണ് റെയ്ഡ്.
വേദ് ഭസിന്‍ സ്ഥാപിച്ച കശ്മീര്‍ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പും സ്ഥാപനത്തില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിര്‍ത്തിയത്. പിന്നീട് ഓണ്‍ലൈന്‍ എഡിഷനായി പ്രവര്‍ത്തനം തുടരുകയായിരുന്നു.
വേദ് ഭസിന്‍ മരിച്ച ശേഷം മകള്‍ അനുരാധ ഭസിനും ഭര്‍ത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍. അനുരാധ മാനേജിങ് ഡയറക്ടറാണ്.






