Local

  • ”എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് രഹസ്യ ധാരണ പ്രകാരം”

    കോട്ടയം: എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സര്‍ക്കാര്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാന്‍. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്.എന്നാല്‍ ബിജെപി നേതാക്കള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് രാജ്യവുമായി എങ്ങനെ ഏറ്റുമുട്ടാം എന്ന ആലോചനയിലാണ്. അവരുടെ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് അത്തരത്തിലാണ്. ബിജെപിയുമായി ആശയപരമായി സംഘടനത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ട് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. ഏകാധിപത്യ ശൈലിയില്‍ വിശ്വസിക്കുന്ന അവര്‍ വീട് പിടിച്ചെടുക്കുകയും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും അമ്പത്തഞ്ചു ദിവസം പന്ത്രണ്ട് മണിക്കൂര്‍ വിധം ഇ.ഡി…

    Read More »
  • ചാഴികാടന്‍ ഏറ്റുമാനൂരില്‍ പര്യടനം തുടങ്ങി; കുമരകം മേഖലയില്‍ ഹൃദ്യമായ വരവേല്‍പ്പ്

    കോട്ടയം : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഏറ്റുമാനൂര്‍ മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യഘട്ടപര്യടനം സമ്മാനിച്ച ആവേശം ചെറുതായിരുന്നില്ല. നാടിന് ലഭിച്ച നേട്ടങ്ങളുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് നന്ദിചൊല്ലുകയായിരുന്നു പലയിടങ്ങളും ജനങ്ങള്‍. കൈപ്പുഴമുട്ടില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പര്യടനം ഓരോ സ്ഥലങ്ങളിലും ആയിരങ്ങളാണ് വരവേറ്റത്. കണിക്കൊന്നപ്പൂക്കളും ഫലവര്‍ഗ്ഗങ്ങളും നല്‍കി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുന്ന പതിവ് കാഴ്ചകളേറെയായിരുന്നു. കുമരകം പഞ്ചായത്തിലെ രണ്ട് പട്ടികജാതി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനിച്ച് സ്വീകരിച്ചത് ഏറെ ഹൃദ്യമായി. പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു ചുവട് കപ്പ പറിച്ച് മണ്ണ് കഴുകി തണ്ടോടുകൂടി കൊണ്ടുവന്നാണ് സ്ഥാനാര്‍ത്ഥിക്ക് സമ്മാനിച്ചത്. ഏറ്റുമാനൂരിലെ രണ്ടാംഘട്ട പര്യടനം 17ന് നടക്കും.  

    Read More »
  • ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടത്തി ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം

    തൃശൂര്‍: പുണ്യ മാസത്തിന്റെ വൃതശുദ്ധിയില്‍ ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടത്തി മതമൈത്രിയുടെ വിളംബരം ഓതി ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം. കഴിഞ്ഞ 34 വര്‍ഷങ്ങളായി കടങ്ങോട് പഞ്ചായത്തിലെ കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം പ്രകൃതി സംരക്ഷണവും വിവിധ മെഡിക്കല്‍ ക്യാമ്പുകളും കായിക മത്സരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഇഫ്ത്താര്‍ സംഗമവും സമൂഹ നോമ്പുതുറയും ക്ലബ്ബ് പ്രസിഡന്റ് വി.എച്ച് അര്‍ഷാദിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പന്നിത്തടം മഹല്ല് ഖത്തിബ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഇഫ്താര്‍ സന്ദേശവും മരത്തംകോട് പള്ളി വികാരി ഫാദര്‍ അബിയ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍, കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വലിയറ ഷാജി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, കടങ്ങോട് ഗ്രാമ പഞ്ചായത്ത് അംഗം ടി.പി ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.…

    Read More »
  • കുമരകത്ത് 11, 7 വാര്‍ഡുകളില്‍ വൈദ്യുതീകരണത്തിന് ഫണ്ടനുവദിച്ച ചാഴികാടന് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം !

    കോട്ടയം: കുമരകം പഞ്ചായത്തിലെ 2 എസ്ടി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം. പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു തണ്ട് കപ്പ അതേപടി പറിച്ച് മണ്ണ് കഴുകി കളഞ്ഞ് തണ്ടോടുകൂടി കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പര്യടനത്തിന് നാട്ടിലെത്തിയ ചാഴികാടന് നാട്ടുകാര്‍ ഉപഹാരം സമര്‍പ്പിച്ചത്. പര്യടനത്തിനിടെ ചാഴികാടന്‍ വികസനം കൊണ്ടവന്ന മേഖലകളില്‍ നിന്നും ഏത്തക്കുല, ഞാലിപ്പൂവന്‍, പഴങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സമ്മാനം കിട്ടുന്നത് പതിവാണ്. ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് പങ്കുവയ്ക്കുകയും ബാക്കിയുള്ളത് അവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ നല്‍കുകയുമാണ് പതിവ്. കുമരകം പഞ്ചായത്തിലെ 11, 7 വാര്‍ഡുകളിലെ എസ്ടി കോളനികളിലേയ്ക്ക് വൈദ്യുതി ലൈന്‍ വലിച്ച് വെളിച്ചം എത്തിക്കുന്നതിനായി 5 ലക്ഷം രൂപ വീതമാണ് ചാഴികാടന്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വത്തെ അങ്ങോട്ടു വിളിച്ച് താന്‍ ഈ പദ്ധതി അനുവദിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു ചാഴികാടന്‍.

    Read More »
  • കുന്നംകുളത്ത് കെ രാധാകൃഷ്ണന്റെ വാഹന പ്രചാരണ ജാഥയുടെ രണ്ടാഘട്ടം പൂര്‍ത്തിയായി

    തൃശൂര്‍: എല്‍.ഡി.എഫ് ആലത്തൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ കടങ്ങോട് പഞ്ചായത്തില്‍ വാഹന പ്രചാരണ ജാഥയുടെ രണ്ടാഘട്ടം പൂര്‍ത്തിയായി. രണ്ടാഘട്ടത്തില്‍ പഞ്ചായത്തിലെ എട്ട് ബൂത്തുകളിലാണ് പ്രചരണ ജാഥയെത്തിയത്. ഇയ്യാല്‍ അമ്പലം സെന്ററില്‍ നിന്ന് ആരംഭിച്ച ചിറ്റിലങ്ങാട്, കിടങ്ങൂര്‍, ചിറമനേങ്ങാട്, കുറിഞ്ഞുര്‍ഞാല്‍, അരിക്കാട്ടുകുണ്ട് കോളനി, കുഴുപ്പോത്ത് കോളനി തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് മണ്ടംപറമ്പ് കോളനിയില്‍ സമാപിച്ചു. കടുത്ത ചൂടിനെയും അവഗണിച്ച് വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയെ കാണാനായി തടിച്ചു കൂടിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി മെയ്തീന്‍ എം.എല്‍.എ, സി.പി.ഐ.എം ഏരിയാ സെക്രട്ടറിമാരായ എം.എന്‍ സത്യന്‍, കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ , എല്‍.ഡി.എഫ് നേതാക്കളായ എം. ബാലാജി, കെ.ടി ഷാജന്‍, ഇ.എ ദിനമണി, ടി.കെ വാസു, കെ.ബി ജയന്‍, ഓ.കെ ശരി, എസ് ബസന്തലാല്‍, കെ.എം അഷറഫ്, പി.എസ് പ്രസാദ്, അഡ്വ കെ.എം നൗഷാദ്, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, യു.വി ഗിരീഷ്, ടി.പി ജോസഫ്, പത്മിനി…

    Read More »
  • ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്‍ സി.പി.എം ഭാരവാഹി: തിരുവഞ്ചൂര്‍

    കോട്ടയം: ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സി.പി.എം ഭാരവാഹിയാണ് അപരനായി മത്സരിക്കുന്നതെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയാണോ അപരന്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ അപരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെങ്കില്‍ അപരന്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകണം. പാര്‍ട്ടി പാനലിലുള്ള മുന്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാങ്മൂലത്തി ല്‍ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാര്‍ട്ടിയുമായു ള്ള ബന്ധം വ്യക്തമാക്കുന്ന താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നുള്ളതു കൊണ്ടാണ് ഇടതുമുന്നണി ഇത്തരത്തില്‍ വെപ്രാളം കാ ണിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ കൊലപാതകം സിബിഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇറക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തില്‍ ഒന്നാം പ്രതി ആഭ്യന്തര സെക്രട്ടറിയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

    Read More »
  • ചാഴികാടന്‍ എല്ലാ അര്‍ത്ഥത്തിലും നാടിന് മാതൃക: മുഖ്യമന്ത്രി പിണറായി

    േകാട്ടയം: ജനപ്രതിനിധിയെന്ന നിലയില്‍ അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് തോമസ് ചാഴികാടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലപാടില്‍ തെളിമയും ആശയസ്ഥിരതയുമുള്ള വ്യക്തിയാണ് തോമസ് ചാഴികാടന്‍. എല്ലാ അര്‍ത്ഥത്തിലും നാടിന് മാതൃകയാക്കാവുന്ന വ്യക്തിയാണ് ചാഴികാടന്‍. പാര്‍ലമെന്റില്‍ സംസ്ഥാനത്തിനായി ശബ്ദിയ്ക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറാകാതിരുന്നപ്പോളും തോമസ് ചാഴികാടന്‍ മണ്ഡലത്തിനും സംസ്ഥാനത്തിനുമായി പോരാട്ടം നടത്തുകയും ജനകീയപ്രശ്നങ്ങളില്‍ പ്രതികരിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കര്‍ഷക പെന്‍ഷനടക്കം വര്‍ധിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമഭേദഗതിയില്‍ സംഘപരിവാര്‍ മനസിനോട് കോണ്‍ഗ്രസ് ഒട്ടിനില്‍ക്കുകയാണെന്നും ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി വി.എന്‍ വാസവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി…

    Read More »
  • കരുത്തറിയിച്ച് തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

    കോട്ടയം: അക്ഷരനഗരിയില്‍ കരുത്തറിയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണിയുടെ ശക്തിവിളച്ചറിയിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് തോമസ് ചാഴികാടന്‍ പത്രികാസമര്‍പ്പണത്തിനായി കലക്ടറേറ്റിലെത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് തോമസ് ചാഴികാടന്‍ വരണാധികാരിയായ ജില്ലാകലക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി വി.എന്‍ വാസവന്‍, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു എന്നിവരാണ് പത്രികളില്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത്. രാവിലെ മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍ ഭാര്യ ആനി തോമസിനൊപ്പമെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് മാതാപിതാക്കളുടേയും സഹോദരന്‍ ബാബു ചാഴികാടന്റേയും കബറിടങ്ങളിലെത്തി പ്രാര്‍ത്ഥിച്ചാണ് പത്രികസമര്‍പ്പണദിനത്തിലെ പര്യടനം ആരംഭിച്ചത്. പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു തുടര്‍ന്നുള്ള പര്യടനം. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണിക്കൊപ്പമെത്തിയ തോമസ് ചാഴികാടനെ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ സ്വീകരിച്ചു. കബറിടത്തില്‍…

    Read More »
  • മാലയും ബൊക്കെയും ഒഴിവാക്കണം, ഒരു പൂവോ ഹസ്തദാനമോ ധാരാളം; തെരഞ്ഞെടുപ്പു പര്യടനത്തിന് ചാഴികാടന്റെ നിര്‍ദേശം

    കോട്ടയം: തെരഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി. സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണത്തിനായി നൂറു കണക്കിന് മാലയും ബൊക്കെയുമായി പ്രവര്‍ത്തകര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു പൂവോ ഹസ്തദാനമോ ധാരാളമാണെന്നാണ് ചാഴികാടന്റെ നിലപാട്. ഫ്രഷ് പൂക്കളില്‍ ഉണ്ടാക്കുന്ന ബൊക്കെകള്‍ പിന്നീട് വഴിയില്‍ ചിതറി കിടക്കുന്നതാണ് പതിവ്. മാലകള്‍ക്കായും പ്രവര്‍ത്തകര്‍ പണം ചിലവാക്കേണ്ടി വരും. അതും പിന്നീട് ഉപയോഗയോഗ്യമല്ലാതെ വെറുതെ കിടക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരിക്കണം സ്വീകരണം എന്നാണ് നിര്‍ദേശം. പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തില്‍ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാല്‍, ഓരോ പോയിന്റ് പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാന്‍ അദ്ദേഹം സന്നദ്ധനായി.  

    Read More »
  • കുഞ്ഞൂഞ്ഞിന്റെ കബര്‍ സാക്ഷി; ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവയ്ക്കാനുള്ള തുക മറിയാമ്മ ഉമ്മന്‍ കൈമാറി

    കോട്ടയം: ”അപ്പ ഉണ്ടായിരുന്നെങ്കില്‍ ചെയ്യുമായിരുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യത്തില്‍ ഈ ചടങ്ങ് ഒരു നിയോഗമായി ഞങ്ങള്‍ ഏറ്റെടുക്കുകയാണ്”. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കബറിനെ സാക്ഷിയാക്കി പ്രിയ പത്‌നി മറിയാമ്മ ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയ വികാരനിര്‍ഭരമായ ചടങ്ങില്‍ അഡ്വ.ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെതാണ് ഈ വാക്കുകള്‍. പിതാവിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് മാതാവ് മറിയാമ്മ ഉമ്മന്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയാണെന്നും അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ഉറപ്പാണെന്നും എം എല്‍ എ പറഞ്ഞു. പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം ഐക്യജനാധിപത്യമുന്നണി നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സ്ഥാനാര്‍ഥിയ്ക്ക് തുക കൈമാറിയത്. മാത്യകാ പരമായി പൊതുരംഗത്ത് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് കാണിച്ചു തന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഓരോ യു ഡി എഫ് പ്രവര്‍ത്തകന്റെ ലക്ഷ്യമെന്നും പാര്‍ലമെന്റ്…

    Read More »
Back to top button
error: