Local

  • യു.ഡി.എഫ്. സ്ഥാനാര്‍ഥി പാടി; വോട്ടര്‍മാര്‍ അതേറ്റ് പാടി…

    കോട്ടയം: ‘സ്ഥാനാര്‍ഥി ഒരു പാട്ട് പാടണം’ …കോട്ടയം ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് കൈപ്പുഴ സെന്റ് തോമസ് അസൈലത്തില്‍ എത്തിയപ്പോള്‍ അംഗങ്ങള്‍ക്ക് ഈ ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒട്ടും മടിച്ചില്ല. സ്ഥാനാര്‍ഥി മനോഹരമായി പാടി ”കാലിത്തൊഴുത്തില്‍ പിറന്നവനെ കരുണ നിറഞ്ഞവനെ”… അംഗങ്ങളെല്ലാവരും ഒന്നിച്ച് അതേറ്റ് പാടിയപ്പോള്‍ സായാഹ്നം സംഗീതസാന്ദ്രമായി മാറി. ‘പി.ജെ ജോസഫ് സാറിന്റെ പാട്ട് കേട്ട് വളര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍ .പാര്‍ട്ടി പ്രവര്‍ത്തനവും പാട്ടും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ പാട്ടൊക്കെ മറന്ന അവസ്ഥയിലായിരുന്നു. നിങ്ങളുടെ സ്‌നേഹത്തോടെയുളള ആവശ്യം നിരാകരിക്കുന്നത് ശരിയല്ലെന്ന് തോന്നി. ജോയി ചെമ്മാച്ചേല്‍ നിര്‍മ്മിച്ച ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി പണ്ടൊരു പാട്ട് പാടി റെക്കോര്‍ഡ് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല.’ സ്ഥാനാര്‍ഥി തന്റെ പാട്ടോര്‍മ്മകള്‍ കോണ്‍വെന്റിലെ അംഗങ്ങളുമായി പങ്കുവെച്ചു. സിസ്റ്റര്‍ ഫ്രാന്‍സി ഡയറക്ടറായ കോണ്‍വെന്റില്‍ അശരണരായ 76 അംഗങ്ങളാണുള്ളത്. മുതിര്‍ന്ന അംഗങ്ങളിലൊരാളായ ആലീസ്…

    Read More »
  • സ്വകാര്യ സന്ദര്‍ശനങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം

    കോട്ടയം: നാടിന്റെ വികസന നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം. ഇന്നലെ സ്വകാര്യ സന്ദര്‍ശനങ്ങളും നാല്‍പതാം വെള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുമായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. രാവിലെ തന്നെ കോട്ടയത്ത് പ്രധാന വ്യക്തികളെ സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പിന്തുണ തേടി. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. പിന്നീട് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയായ വെരി. റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് നാല്‍പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പള്ളികളില്‍ നടന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. അതേസമയം, എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളും തുടരുകയാണ്.

    Read More »
  • രണ്ടിലയുടെ പച്ചപ്പില്‍ എല്‍ഡിഎഫ്; എന്നും ഒരേ ചിഹ്‌നത്തില്‍ ചാഴികാടന്‍

    കോട്ടയം: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രണ്ടിലയുടെ പച്ചപ്പും. വികസനമുന്നേറ്റത്തിലൂടെ മണ്ഡലം നിറഞ്ഞുനില്‍ക്കുന്ന തോമസ് ചാഴികാടന്‍ ചിഹ്നം ഉപയോഗപ്പെടുത്തി പ്രചരണരംഗം കീഴടക്കുമ്പോള്‍ എതിരാളികള്‍ ചിഹ്നത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തോമസ് ചാഴികാടന്റെ പ്രചരണസാമഗ്രികളിലെല്ലാം രണ്ടില ചിഹ്നം ആദ്യം മുതല്‍തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ചുവരെഴുത്തിലും പോസ്റ്ററുകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ രണ്ടില തളിര്‍ത്ത് നില്‍ക്കുകയാണ്. എന്നാല്‍ മണ്ഡലത്തിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളുടേയും കാത്തിരിപ്പ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കല്‍ വരെ നീളും. ചിഹ്നത്തിന്റെ അഭാവം മൂലം ചുവരെഴുത്തുകളും പോസ്റ്ററുകളും കൊഴുപ്പിക്കാന്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും കഴിഞ്ഞിട്ടില്ല. രണ്ടിലയോടുള്ള വൈകാരിക ബന്ധവും പരിചയവും എല്‍ഡിഎഫ് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എല്ലാ മത്സരങ്ങളിലും രണ്ടിലയില്‍ ചിഹ്നത്തില്‍ മാത്രമാണ് തോമസ് ചാഴികാടന്‍ മത്സരിച്ചിട്ടുള്ളതെന്നതും വലിയ പ്രത്യേകതയാണ്. എതിരാളികള്‍ക്ക് ഈ അവകാശവാദത്തിന് അര്‍ഹതയില്ലെന്നതും എല്‍ഡിഎഫിന് നേട്ടമാണ്. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭാംഗമായും 2019ല്‍ കോട്ടയത്ത് നിന്ന്…

    Read More »
  • നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു: സലീം കുമാർ

    കൊച്ചി: നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണെന്ന് നടൻ സലിംകുമാർ.  അഴിമതി ആരോപണങ്ങള്‍ ചിലതൊക്കെ അങ്ങിങ്ങ് കേള്‍ക്കുന്നതല്ലാതെ മോദിക്കെതിരെ  വ്യക്തമായ ഒരു ആരോപണവും ഉയർന്നിട്ടില്ല. പ്രധാന കാര്യം അതൊന്നുമല്ല, രാഹുല്‍ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആകെ ഡി.എം.കെ മാത്രമാണ് രാഹുലിനെ ഉയർത്തിക്കാട്ടുന്നത്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാൻ കോണ്‍ഗ്രസിനു വേണ്ടി വോട്ടു ചോദിച്ച്‌ പ്രസംഗിച്ചു നടന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും ഞാൻ എടുക്കാറില്ലെന്നും സലീംകുമാർ കൂട്ടിച്ചേർത്തു.

    Read More »
  • യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്

    കോട്ടയം: യുഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് കെപിഎസ് മേനോന്‍ ഹാളില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയര്‍മാന്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എം.പി പി.സി തോമസ്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി. ജോസഫ് ,കുര്യന്‍ ജോയി ,ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ഭാരവാഹികളായ കെ പി സി സി ജനറല്‍ സെക്രട്ടറി പി. എ സലീം, നിയോജക മണ്ഡലം കണ്‍വീനര്‍ എസ് രാജീവ്, കേരള കോണ്‍ഗ്രസ്…

    Read More »
  • യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന്

    കോട്ടയം :ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന്റ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി യുഡിഎഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഇന്ന് വൈകിട്ട് ഏഴിന് കോട്ടയം കോടിമത റോട്ടറി ക്ലബ് ഹാളില്‍ ചേരുമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി രക്ഷാധികാരി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം പാര്‍ലമെന്റ് മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

    Read More »
  • ഭക്ത സഹസ്രങ്ങള്‍ക്കൊപ്പം പകല്‍പ്പൂരത്തിലലിഞ്ഞ് തോമസ് ചാഴികാടന്‍

    കോട്ടയം: മീനച്ചൂടിനെ തെല്ലും വകവയ്ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങള്‍ക്കൊപ്പം തിരുനക്കരയപ്പന്റെ സന്നിധിയില്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാര്‍ത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്. ഭക്തര്‍ക്കും ആസ്വാദകര്‍ക്കും ഒപ്പം സ്ഥാനാര്‍ത്ഥിയും പൂരത്തിലലിഞ്ഞു. പൂരത്തിനെത്തിയവരും സ്ഥാനാര്‍ത്ഥിക്ക് ആശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയത്. രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സംഗമം. ആമ്പല്ലൂര്‍ തോട്ടറ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ കോണ്‍വെന്റിലും വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാര്‍ സ്വീകരിച്ചു. സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങള്‍ ചോദിച്ച് തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് സ്ഥാനാര്‍ത്ഥിയെ അമ്മമാര്‍ മടക്കിയത്. പ്രസിദ്ധമായ അരയന്‍കാവ് ദേവീക്ഷേത്രത്തിലെ പൂര മൈതാനത്ത് ഭക്തജനങ്ങളെ കണ്ട് സ്ഥാനാര്‍ത്ഥി പുരാശംസകള്‍ നേര്‍ന്നു. പിന്നീട് കുലയേറ്റിക്കര പെലിക്കന്‍ സെന്ററിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഡയറക്ടര്‍ ഫാ.സാംസണ്‍ മേലോത്ത് സ്വീകരിച്ചു. അരയന്‍കാവ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ചെത്തിക്കോട് സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് പള്ളിയിലെ സൗഖ്യ സദനത്തിലായിരുന്നു എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ ആദ്യ…

    Read More »
  • വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകനായി തോമസ് ചാഴികാടന്‍ എംപി

    ഉഴവൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് തോമസ് ചാഴികാടന്‍ എംപി. ബൈക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റ ഉഴവൂര്‍ സ്വദേശി ജോസ്‌മോന്‍ തോമസി (27 )നെയാണ് തോമസ് ചാഴികാടന്‍ എംപി തന്റെ വാഹനത്തില്‍ ഉഴവൂര്‍ കെ ആര്‍ നാരായണന്‍ സ്മാരക ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറിച്ചിത്താനം സെന്റ്. തോമസ് പള്ളിക്ക് സമീപമായിരുന്നു അപകടം. ജോസ്‌മോന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടം കണ്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന എംപി ഉടന്‍ അവിടെ ഇറങ്ങി ജോസ് മോനെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചു. ജോസ്‌മോന്റെ ഇടത്തെ കൈയ്ക്ക് പൊട്ടലുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു എംപി.

    Read More »
  • പ്രാര്‍ഥനയില്‍ എപ്പോഴും ഉണ്ടാവും; ഫ്രാന്‍സിസ് ജോര്‍ജിനെ നെറുകയില്‍ തൊട്ടനുഗ്രഹിച്ച് മള്ളിയൂര്‍ തിരുമേനി

    കടുത്തുരുത്തി: മണ്ഡലം പര്യടനം മുന്നേറുമ്പോള്‍ കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് സ്വീകരിച്ചു. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. പ്രചരണം ഏറ്റവും ഭംഗിയായി നടക്കട്ടെ, പ്രാര്‍ഥനയില്‍ എപ്പോഴുമുണ്ടാകുമെന്നും മള്ളിയൂര്‍ തിരുമേനി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയ എം എല്‍ എ യ്ക്കും സ്ഥാനാര്‍ഥിയ്ക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും ചേര്‍ന്ന് മള്ളിയൂരിന്റെ നാരായണ ചിന്തകള്‍ എന്ന പുസ്തകം സമ്മാനിച്ചു. പര്യടനത്തിനിടയില്‍ കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാദര്‍ എബ്രഹാം പറമ്പേട്ട്, താഴത്തു പളളി വികാരി റവ.ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആരാധനാ മഠം, മുട്ടുചിറ ഫെറോന പള്ളി, സെന്റ് തെരേസ കാര്‍മലീത്ത കോണ്‍വെന്റ്, വിശുദ്ധ അല്‍ഫോണ്‍സ തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.…

    Read More »
  • വിശ്വാസികള്‍ക്കൊപ്പം ഊട്ട് നേര്‍ച്ചയില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍

    കോട്ടയം: രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്. ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലാണ്. ഇന്നലെ ( ചൊവ്വ) രാവിലെ കോട്ടയത്ത് തുടങ്ങിയ സൗഹൃദ സന്ദര്‍ശനം കടുത്തുരുത്തി വരെ നീണ്ടു. ഉച്ചയ്ക്ക് കുറവിലങ്ങാട് കോഴ കുരിശുപള്ളിയിലെത്തി വി. യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളിന്റെ ഭാഗമായ ഊട്ടു നേര്‍ച്ചയില്‍ പങ്കാളിയായി. വിശ്വാസികള്‍ക്ക് ഒപ്പം നേര്‍ച്ച വിളമ്പാനും സ്ഥാനാര്‍ത്ഥി കൂടി. ഉച്ചകഴിഞ്ഞ് കോട്ടയത്ത് വിവിധ സ്വകാര്യ ചടങ്ങുകളിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. വൈകുന്നേരം ദേവലോകത്ത് നടന്ന കൂടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി എത്തി. വലിയ സ്വീകരണമാണ് കുടുംബ യോഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇന്നും കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും.

    Read More »
Back to top button
error: