LocalNEWS

സ്വകാര്യ സന്ദര്‍ശനങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം

കോട്ടയം: നാടിന്റെ വികസന നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം. ഇന്നലെ സ്വകാര്യ സന്ദര്‍ശനങ്ങളും നാല്‍പതാം വെള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുമായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം.

രാവിലെ തന്നെ കോട്ടയത്ത് പ്രധാന വ്യക്തികളെ സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പിന്തുണ തേടി. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. പിന്നീട് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയായ വെരി. റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് നാല്‍പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പള്ളികളില്‍ നടന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

Signature-ad

അതേസമയം, എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളും തുടരുകയാണ്.

Back to top button
error: