LocalNEWS

‘അതിവേഗം ബഹുദൂരം’ ഫ്രാന്‍സിസ് ജോര്‍ജിന്റെ പര്യടനം

കോട്ടയം: ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് രാവിലെ ദര്‍ശന അക്കാദമി, കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയായ വെരി. റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ അച്ചന്റെ സംസ്‌കാര ശുശ്രൂഷ ചടങ്ങുകളിലും അനുശോചന യോഗത്തിലും പങ്കെടുത്തു.

തുടര്‍ന്ന് കൈപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ്,സെന്റ് തോമസ് അസൈലം, സെന്റ് മാര്‍ഗരറ്റ് വിസിറ്റേഷന്‍ കോണ്‍വെന്റ്, പാലത്തുരുത്ത് വിസിറ്റേഷന്‍ കോണ്‍വെന്റ്, വാര്യമുട്ടം നാലു മണിക്കാറ്റ്, എസ് എച്ച് മൗണ്ട് വിനിറ്റേഷന്‍ ജനറേറ്റ് ,കുടമാളൂര്‍ ഫൊറോന പള്ളി, അരയന്‍ കാവ് പൂരം, അറുന്നൂറ്റിമംഗലം പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

Back to top button
error: