Local
-
പേപ്പര്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കെ.പി.പി.എല്‍; പള്‍പ്പ് മരത്തടികള്‍ 10 വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ വനം വകുപ്പുമായി കരാര്‍ വരും
കോട്ടയം: വിപണിയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ വെള്ളൂര്‍ കെ.പി.പി.എല്‍. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ കെ.പി.പി.എല്‍ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ 10 വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാര്‍ വനം വകുപ്പും കെ.പി.പി.എല്ലുമായി ഒപ്പുവെക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. വര്‍ധിച്ച ആവശ്യം പരിഗണിച്ച് വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ കെ.പി.പി.എല്ലിന് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഉന്നതതല യോഗം ചേര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടിയ എച്ച്.എന്‍.എല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ചതാണ് കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്. എച്ച്.എന്‍.എല്ലിന് നല്‍കിയിരുന്ന എല്ലാ സൗജന്യങ്ങളും സഹായങ്ങളും കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.പി.പി.എല്ലിനും വനം വകുപ്പില്‍ നിന്നും ലഭ്യമാക്കും. കെ.പി.പി.എല്ലിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഇതാവശ്യമാണെന്ന് യോഗം വിലയിരുത്തി. സ്വന്തമായി പള്‍പ്പ് മരത്തടി…
Read More » -
വോട്ടെടുപ്പ് തീയതി വന്നതോടെ ആവേശമുയരുന്നു; ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ചാഴികാടന്‍
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ പ്രചാരണം ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്. വരും ദിവസങ്ങളില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കാനും പരമാവധി വോട്ടര്‍മാരെ കാണാനുമാണ് എല്‍ഡിഎഫ് നീക്കം. ഇന്നലെ (ശനി) തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം പ്രവര്‍ത്തകര്‍ക്ക് ഒപ്പം അദ്ദേഹം വിലയിരുത്തി. വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് തന്നെ എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ച എംപി എന്ന നിലയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ചിരപരിചിതനാണ് താന്‍. എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 4100 കോടി രൂപയുടെ വികസനം അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ എത്തിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുമരകം പഞ്ചായത്തിലെ മൂന്ന്…
Read More » -
നാട്ടകത്തെ കുടിവെള്ളപ്രശ്‌നം; അടിയന്തര നടപടികള്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം
കോട്ടയം: ലഭ്യമായ ജലം കൃത്യമായ അളവില്‍ വീതം വച്ച് നല്‍കി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി കോട്ടയം കളക്ടറേറ്റില്‍ മന്ത്രി തലത്തില്‍ നടത്തുന്ന അവലോകന യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. കെ കെ റോഡ് ക്രോസിംഗിനായി കോണ്‍ക്രീറ്റ് ഡക്റ്റ് നിര്‍മ്മിക്കുന്നതിന് മന്ത്രി നിര്‍ദേശിച്ചു. പിന്നീട് മറ്റാവശ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ ആകും ഡക്ട് നിര്‍മ്മിക്കുക. മണിപ്പുഴയില്‍ ക്രോസ് ചെയ്യുന്നതിന് ഒഉഉ രീതിയില്‍ പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി. ഭൂമിക്ക് അടിയിലൂടെ തുരന്ന് പൈപ്പ് ഇടുന്നതാണ് ഇത്. ട്രാഫിക്കിനെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രയോജനം. ചഒ അധികൃതരുമായി ചേര്‍ന്ന് ഇന്നലെ തന്നെ സംയുക്ത പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പുതുക്കിയ നിര്‍ദ്ദേശം തയ്യാറാക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്യണം എന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഹൈവേ മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്‍.എച്ച് കൊല്ലം ഡിവിഷന്‍ പ്രതിനിധീകരിച്ച്…
Read More » -
വോട്ടര്‍മാരെ നേരില്‍ കണ്ട് ചാഴികാടന്‍; മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടരുന്നു
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരക്കിന്റെ ദിനം. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. വെള്ളി രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനം തുടങ്ങിയത്. പിന്നീട് വൈക്കം നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. കോടതിയിലെത്തി അഭിഭാഷകരോടും ബിഎസ്എന്‍എല്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരോടും വോട്ട് ചോദിച്ചു. താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ആളുകള്‍ സ്വീകരിച്ചു. ബോട്ടില്‍ കയറിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് തലയോലപ്പറമ്പ് ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഭക്തരെ കണ്ട് വോട്ടും ചോദിച്ച് ഉത്സവാശംസകളും നേര്‍ന്നാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. തലയോലപ്പറമ്പിലെ അസ്സീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. യൂത്ത് ഫ്രണ്ട് ആശാഭവന് നല്‍കിയ രണ്ടു വീല്‍ചെയറുകളും സ്ഥാനാര്‍ത്ഥി കൈമാറി. ആശാഭവന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പിന്നീട് കോട്ടയം തിരുന്നക്കരയില്‍ പൗരത്വ…
Read More » -
പിറവത്തിന്റെ മനസ്സില്‍ ഇടംപിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ലോക്‌സഭ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദിനംപ്രതി ഉയരുന്ന കനത്ത ചൂട് വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ഥിയെ കാണാനായി പാതയോരങ്ങളില്‍ കാത്തു നിന്നത്. രാവിലെ കൂത്താട്ടുകുളം രാജീവ് സ്‌ക്വയറില്‍ എത്തിയപ്പോള്‍ വന്‍ ജനാവലിയാണ് സ്ഥാനാര്‍ഥിയെ കാണാനും ആശംസകള്‍ അറിയിക്കാനും എത്തിയത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഇയൊറിലെ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയിലെ ജീവനക്കാരെ സന്ദര്‍ശിച്ചു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം വോട്ട് അഭ്യര്‍ഥിച്ചിട്ടാണ് സ്ഥാനാര്‍ഥി മടങ്ങിയത്. തുടര്‍ന്ന് കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ ജുമാ മസ്ജിദ് സന്ദര്‍ശിക്കുകയും വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികളെ നേരിട്ടു കാണുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. ശേഷം വടകര കത്തോലിക്കാ പള്ളിയിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചടങ്ങിനെത്തിയ വിശ്വാസികളോട് സ്‌നേഹ സംഭാഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മേരിഗിരി സി…
Read More » -
വൈക്കത്തിന്റെ മണ്ണില്‍ ആവേശമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന് വൈക്കത്തിന്റെ മണ്ണില്‍ ആവേശോജ്‌ലമായ സ്വീകരണം. 15 ന് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. രാവിലെ ചെറുപുഷ്പം പള്ളി,തലയാഴം ഓംകാരേശ്വരം ക്ഷേത്രം, സെന്റ് സേവിയേഴ്സ് പള്ളി,കൊതവറ, എന്‍.എസ്.എസ് കരയോഗം ഓഫീസ് തലയാഴം,എസ്.എന്‍.ഡി.പി ഓഫീസ് തലയാഴം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി ,കൊതവറ ,തലയാഴം മഠങ്ങള്‍,ലിറ്റില്‍ ഫ്‌ളവര്‍ പള്ളി, വൈക്കം ടൗണ്‍ ജുമാ മസ്ജിദ്, കൊതവറ സര്‍വീസ് സഹകരണ ബാങ്ക്,തലയാഴം കാര്‍ഷിക വികസന ബാങ്ക് ,സെന്റ് സേവ്യേയേഴ്സ് കോളേജ്, എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നേര്‍ച്ചയ്ക്ക് വിതരണം ചെയ്യുന്ന പായസം തയ്യാറാക്കുന്നതിലും സ്ഥാനാര്‍ഥി പങ്കാളിയായെത്തി. സ്ഥാനാര്‍ഥി അതത് പ്രദേശങ്ങളിലെ പ്രമുഖരുമായി സംവദിക്കുകയും മണ്ഡലത്തിലെ പ്രാദേശിക വികസനം സംബന്ധിച്ച് വോട്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു. മണ്ഡലത്തിന്റെ ഓരോ പ്രദേശങ്ങളിലും കനത്ത ചൂട് പോലും വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.
Read More » -
കോട്ടയം പാര്‍ലമെന്റ് മണ്ഡലം: യുഡിഎഫ് ഏഴായിരത്തി ഒന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി
കോട്ടയം: മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ലക്ഷ്യമാക്കി ഏഴായിരത്തി ഒന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് യുഡിഎഫ് നേതൃയോഗം രൂപം നല്‍കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയേയും ജനറല്‍ കണ്‍വീനര്‍ ആയി മുന്‍മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എയേയും യുഡിഎഫ് നേതൃയോഗം തിരഞ്ഞെടുത്തു രക്ഷാധികാരികളായി മുന്‍ മന്ത്രി കെ സി ജോസഫ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, അഡ്വ. ചാണ്ടി ഉമ്മന്‍, മുന്‍ എംപിമാരായ പിസി തോമസ്, വക്കച്ചന്‍ മറ്റത്തില്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, മുന്‍ എം.എല്‍.എമാരായ വിപി സജീന്ദ്രന്‍, വി.ജെപൗലോസ്, കുര്യന്‍ ജോയ്, ഇ. ജെ അഗസ്തി, ടോമി കല്ലാനി, സലിം പി മാത്യു, ഷിബു തെക്കുംപുറം, അസീസ് ബഡായി ,രാധാ വി നായര്‍, ടി. കെ രാജു എന്നിവരെയും ഉപരക്ഷാധികാരികളായി വീക്ഷണം മാനേജിങ് ഡയറക്ടര്‍ അഡ്വ. ജയ്‌സണ്‍ ജോസഫ് ,കെപിസിസി…
Read More » -
കോട്ടയത്ത് പ്രചാരണച്ചൂട് ഉയരുന്നു; എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം
കോട്ടയം: ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണം ഇനി മണ്ഡലം കണ്‍വന്‍ഷനുകളിലേക്ക്. ഓരോ നിയോജക മണ്ഡലത്തിലെയും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ചാണ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പുരോഗമിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനങ്ങളും തുടരുകയാണ്. വ്യാഴം രാവിലെ പിറവം നിയോജക മണ്ഡലത്തിലെ മുളന്തുരുത്തിയിലായിരുന്നു സൗഹൃദ സന്ദര്‍ശനത്തിന് തുടക്കമായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് തിരുവാങ്കുളത്തേക്ക് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്ഷോ നടന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ്ഷോ. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ ഓര്‍മ്മപ്പെടുത്തി ചെറിയ പ്രസംഗം. മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലമടക്കമുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും സ്ഥാനാര്‍ത്ഥി പങ്കുവച്ചു. തിരുവാങ്കുളത്ത് എല്‍ഡിഎഫ് യോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. വൈകിട്ട് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചാണ് യോഗത്തിലേക്കാനയിച്ചത്. രാഷ്ട്രീയം ഒഴിവാക്കി വികസനം മാത്രം പറഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. ഏറ്റുമാനൂര്‍…
Read More » -
ചാഴികാടന്റെ ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂര്‍: എംപി ഫണ്ട് നൂറു ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമായി കരുതുന്നുവെന്ന് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ദേശീയ പദ്ധതികളടക്കം 4100 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കാനായത്. റെയില്‍വേ വികസനത്തില്‍ ഏറ്റുമാനൂരടക്കമുള്ള സ്റ്റേഷനുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാനായെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. എല്‍ഡിഎഫ് ഏറ്റൂമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വിഎന്‍ വാസവന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കല്‍പ്പം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളം പറയുന്നത് വെറുവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് കണ്‍വന്‍ഷനെത്തിയത്. കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണവും നല്‍കി. കെ.എന്‍ വേണുഗോപാല്‍, വൈക്കം വിശ്വന്‍, ലോപ്പസ് മാത്യു, അഡ്വ. വിബി ബിനു, അഡ്വ.കെ അനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.
Read More » -
കരീമഠം നടപ്പാലം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ എല്‍കെജി വിദ്യാര്‍ത്ഥി ആയുഷ് ജിനീഷ് പാലത്തില്‍ നിന്നും വെള്ളത്തില്‍ വീഴാന്‍ ഇടയായ കരീമഠം നടപ്പാലം കോട്ടയം പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു. സ്‌കൂളില്‍ പോകുന്ന കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന നടപ്പാലം എത്രയും വേഗം പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണന നല്‍കി പുതിയ പാലം നിര്‍മ്മിച്ചു നല്‍കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിന്‍സ് ലൂക്കോസ്, യുഡിഎഫ് നേതാക്കളായ ബിനു ചെങ്ങളം, ഒളശ്ശ ആന്റണി, ജയ്‌മോന്‍ കരീമഠം, സുഗുണന്‍ പുത്തന്‍കളം, ബൈജു കെ.ആര്‍, മനോജ് കോയിത്തറ, സന്തോഷ് വി.ആര്‍, ശശാങ്കന്‍ പി.എസ്, ലിപിന്‍ ആന്റണി, റജിമോന്‍ കെ.റ്റി എന്നിവര്‍ പങ്കെടുത്തു.
Read More »