CrimeLocal

നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു: സലീം കുമാർ

കൊച്ചി: നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണെന്ന് നടൻ സലിംകുമാർ.

 അഴിമതി ആരോപണങ്ങള്‍ ചിലതൊക്കെ അങ്ങിങ്ങ് കേള്‍ക്കുന്നതല്ലാതെ മോദിക്കെതിരെ  വ്യക്തമായ ഒരു ആരോപണവും ഉയർന്നിട്ടില്ല. പ്രധാന കാര്യം അതൊന്നുമല്ല, രാഹുല്‍ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആകെ ഡി.എം.കെ മാത്രമാണ് രാഹുലിനെ ഉയർത്തിക്കാട്ടുന്നത്.

Signature-ad

 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാൻ കോണ്‍ഗ്രസിനു വേണ്ടി വോട്ടു ചോദിച്ച്‌ പ്രസംഗിച്ചു നടന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും ഞാൻ എടുക്കാറില്ലെന്നും സലീംകുമാർ കൂട്ടിച്ചേർത്തു.

Back to top button
error: