Local

  • ഉന്നത പൊലീസുദ്യോ​ഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിപ്പിച്ചത്. വിദ്വേഷ പ്രസം​ഗം നടത്തിയതിന് ജനപക്ഷം നേതാവ് പിസി ജോർജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ആർഎസ്എസ്, എസ്ഡിപിഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കാൻ ജാഗ്രത വേണമെന്ന് യോ​ഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഈ മാസം 13-ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.  

    Read More »
  • കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു

    കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചന്‍ (48) എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇരിട്ടി അയ്യന്‍കുന്നിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് തങ്കച്ചന് വെടിയേറ്റത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് അയല്‍വാസി തങ്കച്ചനെ വെടിവെച്ചത്. തങ്കച്ചന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ കൂറ്റനാല്‍ സണ്ണി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • ഇത്തിത്താനം ചാലച്ചിറ തോട് വീണ്ടും ചീഞ്ഞുനാറുന്നു

    ഇത്തിത്താനം: കാലംതെറ്റിപെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വീട്ടുമാലിന്യങ്ങള്‍ മൂലം ചാലച്ചിറതോട് വീണ്ടും ചീഞ്ഞുനാറാന്‍ തുടങ്ങി. ചെമ്പുചിറയില്‍ നിന്നും പൊന്‍പുഴ വഴി ഒഴുകിയെത്തുന്ന കൈത്തോട്ടിലൂടെയാണു കുട്ടികളുടെ സ്‌നണ്മി മുതല്‍ അജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുമാലിന്യങ്ങള്‍ വരെ ചാലച്ചിറതോട്ടില്‍ അമ്പലക്കുളത്തിനു സമീപം അടിഞ്ഞുകിടക്കുന്നത്. ഇവിടം മുതല്‍ ചാലച്ചിറതോട് മാലിന്യവാഹിനിയായി മാറുകയാണ്. രൂക്ഷഗന്ധമാണ് ഇപ്പോള്‍ തോട്ടില്‍ നിന്നും ഉയരുന്നത്. പണ്ട് കരിക്കണ്ടം പാടത്ത് കൃഷിയില്ലാത്തതായിരുന്നു ഇതിനുകാരണമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പാടത്ത് കൃഷി തുടങ്ങിയ സ്ഥിതിക്ക് ഇനി ആ കാരണം പറയാന്‍ കഴിയില്ല.കൊച്ചുപറമ്പില്‍ കടവ് മുതല്‍ വെള്ളം കറുത്തിരുണ്ട നിലയിലാണ്. ഇതുമൂലം സമീപത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ നിറവും രുചിയും മാറിത്തുടങ്ങിയതായി സമീപവാസികള്‍ പറയുന്നു. ഇക്കാര്യം ആരോഗ്യവകുപ്പുകാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തോടിനു സമീപത്തുള്ള വീടുകളിലെ അടുക്കള മാലിന്യങ്ങളെല്ലാം തള്ളുന്നതു തോട്ടിലേക്കായതുകൊണ്ടാണ് വെള്ളം കറുത്തിരുളാന്‍ കാരണമെന്നാണ് അവര്‍ പറഞ്ഞത്. തോട് വൃത്തിയാക്കുക മാത്രമാണ് പോംവഴിയെന്നാണ് ആരോഗ്യവകുപ്പുകാര്‍ പറയുന്നു. കിണറുകളില്‍ ക്ലോറിനൈസേഷന്‍ നടത്തണമെന്ന് സമീപവാസിയായ സുനിലും കുടുംബവും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.…

    Read More »
  • കെ എസ് ഇ ബിയില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന – 97.24% പോളിംങ്

    വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന നടന്നു. ആകെയുള്ള 26246 വോട്ടര്‍മാരില്‍ 25522 പേര്‍‍ വോട്ട് രേഖപ്പെടുത്തി. പോളിംങ് ശതമാനം 97.24 ആണ്. 22949 പുരുഷന്‍മാരും 2573 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍‍ക്കേഴ്സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍‍ഡ് വര്‍‍ക്കേഴ്സ് അസോസ്സിയേഷന്‍‍ (സി.ഐ.,ടി.യു.), കേരള ഇലക്ട്രിസിറ്റി വര്‍‍ക്കേഴ്സ് ഫെഡറേഷന്‍ (എ.ഐ.ടി.യുസി.) , കേരള വൈദ്യുതി മസ്ദൂര്‍‌ സംഘ് (ബി.എം.എസ്.), യുണൈറ്റഡ് ഡെമോക്രാറ്റിക് എപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ.), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ ഏഴ് തൊഴിലാളി സംഘടനകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 76 ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഫലപ്രഖ്യാപനം 30-ന്  

    Read More »
  • വ​ണ്ണ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ കാ​ടു​ക​യ​റ്റി

    വ​ണ്ണ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ കാ​ടു​ക​യ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഷാ​ജി എ​ന്ന​യാ​ളു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ വീ​ണ നി​ല​യി​ൽ ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചു. കിണി​റി​ന്‍റെ ഒ​രു വ​ശം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് താ​ഴ്ത്തി​യ ശേ​ഷ​മാ​ണ് പോ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​യ പോ​ത്തി​നെ പി​ന്നീ​ട് തൊ​മ്മ​ൻ​കു​ത്ത് വ​ന​പ്ര​ദേ​ശ​ത്ത് ക​ട​ത്താ​ൻ ക​ഴി​ഞ്ഞു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ത്തി​നെ തി​രി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

    Read More »
  • കെ എസ് ഇ ബി യുടെ ധനസഹായം മന്ത്രി കെ.കൃഷ്ണൻകുട്ടി കൈമാറി

    കെ എസ് ഇ ബി യുടെ ധനസഹായം മന്ത്രി കെ.കൃഷ്ണൻകുട്ടി കൈമാറിമലയിൻകീഴ് കോളച്ചിറയിൽ പെയിന്റിംഗ് ജോലിക്കിടെ ഏണിയിൽ നിന്ന് 11 KV ലൈനിലേക്ക് വഴുതിവീണ് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് വലതു കയ്യ് പൂർണ്ണമായി നഷ്ടപ്പെട്ട പേയാട് , ചെറുകോട് , ചെറ്റടിത്തലക്കൽ വീട്ടിൽ ശ്രീ അനിൽകുമാറിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അനിൽ കുമാറും ഭാര്യയും ബധിരരും മൂകരും ആണ് . അദ്ദേഹത്തിന് വിദ്യാർത്ഥിനികളായ രണ്ട് പെണ്മക്കളാണുള്ളത് . കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അദേഹത്തിന് 2 ലക്ഷവും മക്കൾക്ക് 4 ലക്ഷം വീതവും ധനസഹായ മാണ് കെ എസ് ഇ ബി നൽകിയത് . ഈ ധനസഹായം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി, അനിൽകുമാറിന്റെ വസതിയിൽ എത്തിയാണ് കൈമാറിയത്. കെ.എസ് ഇ ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി. അശോക്‌, കാട്ടാകട എം എൽ എ ഐ ബി സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

    Read More »
  • കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു

    കൊ​ല്ല​ത്ത് യൂ​ത്ത് ഫ്ര​ണ്ട്(​ബി) നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ച​ക്കു​വ​ര​യ്ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ക്കാ​ട്ട് മ​നു​വി​ലാ​സ​ത്തി​ൽ മ​നോ​ജ്(39)​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വെ​ട്ടേ​റ്റ നി​ല​യി​ൽ മ​നോ​ജി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല സം​ഭ​വം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്(​ബി) ആ​രോ​പി​ച്ചു. മ​നോ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സു​കാ​ര​ണെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ക​ഴു​ത്തി​ൽ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്. കോ​ക്കാ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് മ​നോ​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

    Read More »
  • പന്തളം നഗരസഭ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫും എല്‍.ഡി.എഫും

    പന്തളം: കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ പന്തളം നഗരസഭ വിവിധ മേഖലകളില്‍ കോടികണക്കിന് രൂപാ നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ് വിമര്‍ശനം. ബി.ജെ.പി നഗരസഭയുടെ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ഇവരുടെവിമര്‍ശനമെന്നും എന്തിനും ഏതിനും തെളിവില്ലാതെ നടത്തുന്ന ഇത്തരം വിമര്‍ശനങ്ങള്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് ബി.ജെ.പി തുറന്നടിച്ചു. മെയിന്റനന്‍സ് ഗ്രാന്റില്‍ മാത്രം 1.26 കോടി രൂപാ സ്പില്‍ ഓവര്‍ ആക്കിയതിലൂടെ 80 ശതമാനം തുകയും നഷ്ടപ്പെട്ടതായാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. നോണ്‍ റോഡ് മെയിന്റനന്‍സിലും 37 ലക്ഷം രൂപായുടെ നഷ്ടമുണ്ട്. തനതു വര്‍ഷം നടത്തേണ്ട പദ്ധതികളുടെ പ്ലാന്‍ ഫണ്ടുള്‍പ്പെടെ കോടികളാണ് നശിപ്പിച്ചത്. ഉത്പാദന മേഖലയില്‍ 37 ശതമാനവും സേവന മേഖലയിലും പൊതുമരാമത്ത് മേഖലയിലും 56 ശതമാനവും മാത്രമാണ് ചെലവാക്കിയിട്ടുള്ളത്. പാവപ്പെട്ടവനു വ്യക്തിഗത ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ അഴിമതിയും ധൂര്‍ത്തും നടത്തി തനതു ഫണ്ടും ഇല്ലാതാക്കി. ഇങ്ങനെ സമസ്ത മേഖലകളിലും പരാജയപ്പെട്ട ചെയര്‍പേഴ്‌സണും ഭരണ സമിതിയും രാജിവയ്ക്കണമെന്നു…

    Read More »
  • കോന്നി താലൂക്ക് വികസന സമിതി യോഗം: കെ.എസ്.ടി.പിക്കും വാട്ടര്‍ അതോറിറ്റിക്കും വിമര്‍ശനം

    കോന്നി: കെ.എസ്.ടി.പിക്കും, വാട്ടര്‍ അതോറ്ററിയ്ക്കുമെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ താലൂക് ഓഫീസില്‍ ചേര്‍ന്ന താലൂക് വികസന സമിതി യോഗത്തിലാണ് റോഡ് നിര്‍മാണത്തിലെയും കുടിവെള്ള വിതരണത്തിലെയും കെടുകാര്യസ്ഥതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്. കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം.എല്‍.എ വാട്ടര്‍ അഥോറ്ററി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി – ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് – പത്തനംതിട്ട റോഡിലെ മറൂര്‍ ഭാഗം എന്നിവിടങ്ങളില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണയം സര്‍വേ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കണം. കോന്നി – ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് ഭാഗത്തുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. വള്ളിക്കോട്- െകെപ്പട്ടൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റില്‍ നിന്നും പുറം തള്ളുന്ന വെള്ളം അച്ചന്‍കോവിലാറ്റില്‍ എത്തിക്കണം. വള്ളിക്കോട് വകയാര്‍ റോഡില്‍…

    Read More »
  • ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി റിപ്പോർട്ട്

    ലോക്ക് ഡൗൺ സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് ബാല വിവാഹങ്ങൾ കൂടിയതായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും റിപ്പോർട്ട് നൽകിയിരുന്നു. നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മാത്രം ഏഴു വിവാഹങ്ങൾ നടന്നതായാണ് കണ്ടെത്തൽ. ഇത് തടയാൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്, ഇൻറലിജൻസ് എഡിജിപി നിർദ്ദേശം നൽകി പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളുടെ വിവാഹമാണ് ഇത്തരത്തിൽ നടന്നത്. പാറത്തോട് , ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണധികവും. ലോക്ക് ഡൌൺ സമയത്ത് സ്ക്കൂളുകളില്ലാതിരുന്നതിനാൽ കുട്ടികളെ തോട്ടം മേഖലകളിൽ ജോലിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ബാധ്യത ഒഴിവാക്കാൻ പിന്നീട് വിവാഹം ആലോചിച്ച് ഉറപ്പിക്കും. പൊലീസിൻറെയും ശിശു സംരക്ഷണ വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് കല്യാണം നടത്തും. 24 മുതൽ 30 വയസ്സു വരെയുള്ള പുരുഷന്മാരാണ് വിവാഹം കഴിക്കുന്നത്. ആഴ്ചകൾക്ക് ശേഷം തിരികെ എത്തുമ്പോഴായിരിക്കും…

    Read More »
Back to top button
error: