LocalNEWS

കോന്നി താലൂക്ക് വികസന സമിതി യോഗം: കെ.എസ്.ടി.പിക്കും വാട്ടര്‍ അതോറിറ്റിക്കും വിമര്‍ശനം

കോന്നി: കെ.എസ്.ടി.പിക്കും, വാട്ടര്‍ അതോറ്ററിയ്ക്കുമെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ താലൂക് ഓഫീസില്‍ ചേര്‍ന്ന താലൂക് വികസന സമിതി യോഗത്തിലാണ് റോഡ് നിര്‍മാണത്തിലെയും കുടിവെള്ള വിതരണത്തിലെയും കെടുകാര്യസ്ഥതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്. കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം.എല്‍.എ വാട്ടര്‍ അഥോറ്ററി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇത് അടിയന്തരമായി പരിഹരിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി – ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് – പത്തനംതിട്ട റോഡിലെ മറൂര്‍ ഭാഗം എന്നിവിടങ്ങളില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണയം സര്‍വേ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കണം. കോന്നി – ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് ഭാഗത്തുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. വള്ളിക്കോട്- െകെപ്പട്ടൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റില്‍ നിന്നും പുറം തള്ളുന്ന വെള്ളം അച്ചന്‍കോവിലാറ്റില്‍ എത്തിക്കണം. വള്ളിക്കോട് വകയാര്‍ റോഡില്‍ പൊതു മരമത്തു കലുങ്കില്‍ നിന്നുള്ള വെള്ളം പാട ശേഖരങ്ങളില്‍ എത്തി കൃഷിക്കു നാശം സംഭവക്കുന്നത് ഒഴിവാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്‍സഷന്‍ ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കാന്‍ ജോയിന്റ് ആര്‍.ടി.ഒ യെ ചുമതലപ്പെടുത്തി.കൊല്ലന്‍പടി ജംഗ്ഷനില്‍ ഓടയ്ക്കുള്ളില്‍ സ്ഥാപിച്ച ഇലക്ര്ടിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം. ഗ്രാമീണ മേഖലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നത് ഒഴിവാക്കണം.

Signature-ad

യോഗത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസിധരന്‍ പിള്ള, കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍,മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി , െമെലപ്ര പഞ്ചായത്ത് െവെസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്,പ്രമാടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രാജി സി ബാബു, കോന്നി തഹസീല്‍ ദാര്‍ കെ. ശ്രീകുമാര്‍,വിവിധ വകുപ്പ് ഉദോഗസ്ഥര്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: