LocalNEWS

ഉന്നത പൊലീസുദ്യോ​ഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിപ്പിച്ചത്.

വിദ്വേഷ പ്രസം​ഗം നടത്തിയതിന് ജനപക്ഷം നേതാവ് പിസി ജോർജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ആർഎസ്എസ്, എസ്ഡിപിഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കാൻ ജാഗ്രത വേണമെന്ന് യോ​ഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഈ മാസം 13-ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

 

Back to top button
error: