CrimeLocalNEWS

കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു

കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചന്‍ (48) എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇരിട്ടി അയ്യന്‍കുന്നിലാണ് സംഭവം.

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് തങ്കച്ചന് വെടിയേറ്റത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എയര്‍ഗണ്‍ ഉപയോഗിച്ചാണ് അയല്‍വാസി തങ്കച്ചനെ വെടിവെച്ചത്. തങ്കച്ചന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ കൂറ്റനാല്‍ സണ്ണി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Back to top button
error: