LocalNEWS

വ​ണ്ണ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ കാ​ടു​ക​യ​റ്റി

വ​ണ്ണ​പ്പു​റ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പോ​ത്തി​നെ കാ​ടു​ക​യ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഷാ​ജി എ​ന്ന​യാ​ളു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ വീ​ണ നി​ല​യി​ൽ ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചു.

കിണി​റി​ന്‍റെ ഒ​രു വ​ശം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് താ​ഴ്ത്തി​യ ശേ​ഷ​മാ​ണ് പോ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​യ പോ​ത്തി​നെ പി​ന്നീ​ട് തൊ​മ്മ​ൻ​കു​ത്ത് വ​ന​പ്ര​ദേ​ശ​ത്ത് ക​ട​ത്താ​ൻ ക​ഴി​ഞ്ഞു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ത്തി​നെ തി​രി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Back to top button
error: