Local

കെ എസ് ഇ ബി യുടെ ധനസഹായം മന്ത്രി കെ.കൃഷ്ണൻകുട്ടി കൈമാറി

കെ എസ് ഇ ബി യുടെ ധനസഹായം മന്ത്രി കെ.കൃഷ്ണൻകുട്ടി കൈമാറിമലയിൻകീഴ് കോളച്ചിറയിൽ പെയിന്റിംഗ് ജോലിക്കിടെ ഏണിയിൽ നിന്ന് 11 KV ലൈനിലേക്ക്
വഴുതിവീണ് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് വലതു കയ്യ് പൂർണ്ണമായി നഷ്ടപ്പെട്ട പേയാട് , ചെറുകോട് , ചെറ്റടിത്തലക്കൽ വീട്ടിൽ ശ്രീ അനിൽകുമാറിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അനിൽ കുമാറും ഭാര്യയും ബധിരരും മൂകരും ആണ് . അദ്ദേഹത്തിന് വിദ്യാർത്ഥിനികളായ രണ്ട് പെണ്മക്കളാണുള്ളത് .

കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അദേഹത്തിന് 2 ലക്ഷവും മക്കൾക്ക് 4 ലക്ഷം വീതവും ധനസഹായ മാണ് കെ എസ് ഇ ബി നൽകിയത് . ഈ ധനസഹായം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി, അനിൽകുമാറിന്റെ വസതിയിൽ എത്തിയാണ് കൈമാറിയത്. കെ.എസ് ഇ ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി. അശോക്‌,
കാട്ടാകട എം എൽ എ ഐ ബി സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Back to top button
error: