Local

  • ഇടുക്കിയിൽ സ്പി​രി​റ്റു വേ​ട്ട

    എ​ഴു​കും വ​യ​ലി​ല്‍ വ​ൻ സ്പി​രി​റ്റു വേ​ട്ട. വി​ദേ​ശ​മ​ദ്യം വ്യാ​ജ​മാ​യി നി​ര്‍​മിച്ച് വി​ല്‍​പ്പ​ന ന​ട​ത്തുകയായിരുന്നു. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. <span;>315 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. എഴു​കും​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തി​ൽ സ​ന്തോ​ഷ്, കൊ​ച്ചു​മ​ല​യി​ല്‍ അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ഴു​കും​വ​യ​ലി​ല്‍ സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രി​യാ​സ് കോ​ഫി​ബാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​രു മു​റി​യി​ലും സ​മീ​പ​ത്ത് അ​ട​ച്ചി​ട്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ലു​മാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര ക​ന്നാ​സ് നേ​ര്‍​പ്പി​ച്ച സ്പി​രി​റ്റ്, ആ​റ് ചാ​ക്ക് കാ​ലി​ക്കു​പ്പി​ക​ള്‍, സ്പി​രി​റ്റി​ല്‍ ക​ള​ർ ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള പൊ​ടി​ക​ൾ, കു​പ്പി​ക​ളു​ടെ ആ​റ് പാ​ക്ക​റ്റ് അ​ട​പ്പ് തു​ട​ങ്ങി​യ​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ല ബ്രാ​ന്‍റു​ക​ളു​ടെ പേ​രു​ള്ള കു​പ്പി​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്

    Read More »
  • വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

    വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി, ഐത്തല സ്വദേശി അന്ന സജി (22) മകൾ അൽഹാന എന്നിവരെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്. അന്നയുടെ ഭർത്താവ് സജു ചെറിയാൻ മസ്ക്കറ്റിലാണ്. ഇരുവരുടേയും ശരീരത്ത് മണ്ണെണ്ണയുടെ സാന്നിധ്യം കണ്ടെത്തി. വീടിന് പുറത്ത് വൈകിട്ട് വരെ കാണാത്തതിനാൽ സമീപത്ത് താമസിക്കുന്ന ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയതിനെ തുടര്‍ന്നാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലും ആയാണ് കിടന്നത്. റാന്നി പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • ക​രി​മ​ണ്ണൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യെ എടുത്തെറിഞ്ഞു

    ഇ​ടു​ക്കി ക​രി​മ​ണ്ണൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യെ എടുത്തെറിഞ്ഞു. കുഞ്ഞിനെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ല​മ​റ്റം സ്വ​ദേ​ശി ത​ങ്ക​മ്മ​യ്ക്ക് (60) എ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​രി​മ​ണ്ണൂ​രി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന ത​ങ്ക​മ്മ പെ​ൺ​കു​ട്ടി​യെ എ​ടു​ത്ത് എ​റി​യു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കുഞ്ഞിനെ ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് കുടുംബം അന്വേഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • പാലാ നഗരസഭയിലെ കോൺഗ്രസ്  കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി

    പാലാ നഗരസഭയിലെ കോൺഗ്രസ്  കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പമാണ് കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയത്. ഇത് കോൺഗ്രസ്സ് നേതൃത്വത്തിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചു.ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവർത്തകരുടെ വികാരത്തെ പാലായിലെ കൗൺസിലർമാർ വ്രണപ്പെടുത്തിയെന്നും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു. കഴിഞ്ഞമാസം 20നായിരുന്നു എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗൺസിലർമാരുടെ ഉല്ലാസയാത്ര. സിപിഎം, കോൺഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമൺ ഭാഗത്ത് വിനോദ യാത്ര നടത്തിയത്.  എന്നാല്‍ മാണിവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. കെ റെയിൽ സമരത്തിൽ സിപിഎം കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനിടെയുള്ള ഉല്ലാസത്തെ ഗൗരവമായി കാണുകയാണ് ഡിസിസി. സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് തരൂരിനേയും കെ.വി.തോമസിനേയും കോൺഗ്രസ് വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാൻ കഴിയാത്ത പ്രവ‍ർത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു

    Read More »
  • കോളിന്‍സ് സ്മാരക പ്രഭാഷണം 31ന്

    കോട്ടയം: സി.എം.എസ്. കോളജിന്റെ ആദ്യകാല പ്രിന്‍സിപ്പലും ഭാഷാപണ്ഡിതനുമായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന കോളിന്‍സ് സ്മാരക പ്രഭാഷണം 31ന് രാവിലെ 11ന് നടക്കും. സി.എം.എസ്. കോളജ് ജോസഫ് ഫെന്‍ ഹാളില്‍ ‘കൊറോണ കാലത്ത് ഭാഷയും കലയും’ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അധ്യക്ഷത വഹിക്കും. ഡോ. ഡെയ്‌സി ഏബ്രഹാം, ഡോ. സരിത ടി.എസ്., ഡോ. റ്റിയ മറിയം ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.

    Read More »
Back to top button
error: