Local
-
കോട്ടയത്ത് ഹൈവേ പോലീസിന്റെ വാഹനം നിയനിയന്ത്രണം വിട്ട് അപകടം ; മൂന്നു പോലീസുകാര്‍ക്ക് പരിക്ക്
കോട്ടയം: ഹൈവേ പോലീസിന്റെ വാഹനം കോട്ടയത്ത് അപകടത്തില്‍ പെട്ടു. കോട്ടയം പാലാ മുണ്ടാങ്കല്‍ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ്.ഐനൗഷാദ്, സിവില്‍ പോലീസുകാരായ സെബിന്‍, എബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സെബിന്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകള്‍ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.
Read More » -
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് ഇന്ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍് ഇന്ന് ആരംഭിക്കും. എസ്‌ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിഎല്‍ഒ മാര്‍ വീടുകളിലെത്തും. വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപി മാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്‌ഐആറിനെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുമ്പോഴാണ് കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. പ്രതിഷേധത്തിനിടെ തമിഴ്‌നാട്ടിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും.
Read More » -
നവകേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണി ചേരേണ്ടത് അനിവാര്യം: വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ കേരളത്തെ മാറ്റി മറിക്കുന്നതിന്റെ തുടക്കമെന്നു മന്ത്രി കെ. രാജന്‍; അക്കാദമികളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഏകോപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; നിറഞ്ഞ സദസില്‍ ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച
തൃശൂര്‍: നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതില്‍ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി, സാമൂഹികനീതിയില്‍ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാല്‍വയ്പ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്. ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തുകളും വായനകളും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മലയാളിയുടെ നവോത്ഥാനത്തെ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങള്‍പോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികള്‍…
Read More » -
മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്
തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍ മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…
Read More » -
കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ : സംഭവം പാലക്കാട് വടക്കഞ്ചേരിയില്‍ : ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു : പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് നായയെ കൊണ്ടുവന്നു
പാലക്കാട്: കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ. പാലക്കാട് വടക്കാഞ്ചേരിയില്‍ കിടപ്പു രോഗിക്കുനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി പുളിമ്പറമ്പ് വിശാലത്തി (55) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വിശാലം വീടിന്റെ മുന്‍പിലെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്തുനിന്നും വന്ന നായ കയ്യില്‍ കയറി കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കാണ് പരിക്കേറ്റത്. എഴുനേല്‍ക്കാനോ നായയെ ഓടിച്ചുവിടാനോ കഴിഞ്ഞില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം ഒരു കൈ കട്ടിലിന് പുറത്തേക്കിട്ടിരുന്നു. നായ കൈ കടിച്ചു മുറിച്ചതോടെ വിശാലം ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞെങ്കിലും പിന്നാലെ ഓടിയ ആളുകള്‍ നായയെ തല്ലിക്കൊന്നു. പരിക്കേറ്റ വിശാലത്തെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പലരെയും നായ കടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി പരിശോധിക്കും. പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായക്ക് പേവിഷബാധ ഉണ്ടോയെന്ന്…
Read More » -
കോഴിക്കോട് റോഡ് ഇടിഞ്ഞു; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; മറിഞ്ഞത് സിമന്റ് ലോറി
കോഴിക്കോട്: റോഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി താഴെയുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു. കോഴിക്കോട് ഫറോഖിലാണ് റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്.
Read More » -
രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു
കണ്ണൂർ: രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് (45)മരിച്ചത്. . ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read More » -
തെരുവുനായ പ്രശ്‌നത്തില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി : സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം ; പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെ കേസില്‍ കക്ഷിയാക്കി. എന്താണ് മറുപടിക്ക് താമസം ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മറുപടി സമര്‍പ്പിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കും. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.…
Read More » -
പന്നിപ്പടക്കം വെച്ചത് കാട്ടുപന്നിയെ കൊല്ലാന്‍ ; കടിച്ചു ചത്തത് വീട്ടിലെ വളര്‍ത്തുനായ: സംഭവം കൊല്ലം പുനലൂരില്‍ ; പോലീസ് അന്വേഷണം തുടങ്ങി
കാട്ടുപന്നിയെ കൊല്ലാന്‍ വെച്ച പന്നിപ്പടക്കം കടിച്ച് ചത്തത് വീട്ടിലെ വളര്‍ത്തുനായ. കൊല്ലം പുനലൂരിലാണ് കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത് വളര്‍ത്തുനായ ചത്തത്. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ നായയാണ് പടക്കം പൊട്ടി തല തകര്‍ന്ന് ചത്തത്. സംഭവത്തില്‍ ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കം പൊട്ടി നായയുടെ തല പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
Read More »
