Local

  • തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം; വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും; അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി

    തൃശൂരില്‍ ഇന്ന് സിനിമാ അവാര്‍ഡ് പ്രഖ്യാപനപൂരം വൈകീട്ട് മൂന്നരയ്ക്ക് മന്ത്രി സജി ചെറിയാന്‍ ്അവാര്‍ഡുകള്‍ പ്രഖ്യാപിക്കും അവാര്‍ഡുകള്‍ നിര്‍ണയിച്ചത് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി തൃശൂര്‍: പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇന്ന് വൈകീട്ട് സിനിമ അവാര്‍ഡ് പ്രഖ്യാപന പൂരം. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് തൃശൂരില്‍ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. ഒന്നാം തിയതി തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം പിന്നീട് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. ജനപ്രീതിയും കലാമൂല്യവും ഒത്തു ചേര്‍ന്ന ഒരു പിടി സിനിമകള്‍ ഇക്കുറി മത്സരത്തില്‍ ഇടം പിടിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം, ഭ്രമയുഗം, പണി, ബറോസ് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരപട്ടികയില്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് വിവരം. മമ്മൂട്ടി,…

    Read More »
  • ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടിവരുമെന്ന് വെള്ളാപ്പിള്ളി; ‘ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; മനുഷ്യത്വമില്ലാത്തവര്‍ക്ക് വോട്ടു കൊടുക്കരുത്; അവരുടെ കൂട്ടുപിടിപ്പിക്കുന്നവരെയും ജയിപ്പിക്കരുത്’

    കൊല്ലം: മുസ്ലീം ലീഗിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരുമെന്നും നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീം ലീഗില്‍ ഉണ്ടോയെന്നും അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. മന്ത്രി ഗണേഷ്‌കുമാറിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും ചൂടുകാലത്ത് കുടിക്കാന്‍ വെച്ച വെള്ളം ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ…

    Read More »
  • കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല

    കണ്ണൂരില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു 12 പേര്‍ക്ക് പരിക്ക് ആരെയും നില ഗുരുതരമല്ല കണ്ണൂര്‍: അപകടത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. 12 പേര്‍ക്ക് പരിക്കേറ്റു ആരുടെയും എല്ലാ ഗുരുതരമല്ല. പേരിയ നെടുംപൊയില്‍ ചുരത്തിലാണ് കാറിലിടിച്ച് ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍- പാല്‍ചുരം റോഡില്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ നെടുംപൊയില്‍ ചുരത്തില്‍ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാല്‍ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡില്‍ 28ാം മൈല്‍ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ…

    Read More »
  • തൃശൂരിലറിയാം ആരാണ് മികച്ച നടനെന്ന്; കടുത്ത മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പം അസിഫും വിജയരാഘവനും ടൊവിനോയും പിന്നെ ഫഹദും: സംസ്ഥാനചലചിത്ര പുരസ്‌കാരം മൂന്നാം തീയതി തൃശൂരില്‍ പ്രഖ്യാപിക്കും; മോഹന്‍ലാല്‍ മികച്ച നവാഗത സംവിധായകനാകുമോ; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു

      തൃശൂര്‍: ആരാകും മലയാളത്തിലെ മികച്ച നട്ന്‍ എന്ന് ഇത്തവണ തൃശൂരില്‍ വെച്ചറിയാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇക്കുറി തലസ്ഥാനത്തു നിന്നും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം തിയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ നിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും വിജയരാഘവനും അസിഫ് അലിയും ടൊവീനോ തോമസും ഫൈനല്‍ ലാപ്പിന്റെ ട്രാക്കിലുണ്ട്. മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രവുമായി നവാഗത സംവിധായകന്റെ പുരസ്‌കാരപ്പട്ടികയില്‍ ഫലം കാത്തിരിക്കുന്നുണ്ട്. ഒപ്പം പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടന്‍ ജോജു ജോര്‍ജും. നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 36 സിനിമകളാണ് അവസാന റൗണ്ടില്‍ കടന്നത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ ക്രോസും അസിഫിന്റെ അഭിനയമികവിനെ മാറ്റുരച്ച ചിത്രങ്ങളാണ്. കിഷ്‌കിന്ധാകാണ്ഡം വിജയരാഘവനും പ്രതീക്ഷ നല്‍കുന്നുണ്ട്. എ.ആര്‍.എമ്മിലെ മൂന്നുവേഷങ്ങള്‍ ടൊവീനോയ്ക്ക്…

    Read More »
  • ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്; ഒരാഴ്ചയായി പാലായിൽ ഉത്സവപ്രതീതി

    കോട്ടയം: പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെ ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ, നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര….. അങ്ങനെ തികച്ചും ഉത്സവപ്രതീതി. ഇത് പാലാ കുരിശു പള്ളിത്തിരുന്നാളിൻ്റെ ഭാഗങ്ങളാണ്. പക്ഷെ ഇപ്പോഴത്തെ ഈ പെരുന്നാൾ സംഘടിപ്പിച്ചിരിക്കുന്നത് ഒറ്റക്കൊമ്പൻ എന്ന സിനിമക്കു വേണ്ടിയാണ്. സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്. നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമാണ് പാലാ കുരിശു പള്ളിത്തിരുന്നാൾ. ഇക്കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് ഈ ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്. ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖനാണ് ജിജോ പുന്നൂസ്. മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M .M , ത്രീഡി , എന്നിങ്ങനെ വലിയ വിസ്മയങ്ങൾ…

    Read More »
  • പൂജയ്ക്ക് വിളിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; ആ ഭാഗ്യം ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ എന്നു ജയറാം; വിവാദത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി നടന്‍; ‘വീരമണി പാടി, ഞാന്‍ പൂജയില്‍ പങ്കെടുത്തു’

    ചെന്നൈ: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്ക് നിർമ്മിച്ചു നൽകിയ സ്വർണവാതിൽ ചെന്നൈയിൽവെച്ച് പൂജ ചെയ്തത് തന്റെ വീട്ടിലല്ലെന്നും, സ്വർണം പൂശിയ കമ്പനിയിലെ ഓഫീസ് റൂമിൽ വെച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചതെന്നും, ഇതൊരു വിവാദമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ അമ്പത്തൂരിലെ, സ്വർണവാതിൽ നിർമ്മിച്ച കമ്പനിയുടെ ഫാക്ടറിയിലാണ് പൂജ നടന്നതെന്ന് ജയറാം അറിയിച്ചു. ബെംഗളൂരുവിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വിളിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വെച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോൾ, ഒരു അയ്യപ്പഭക്തനെന്ന നിലയിൽ അതൊരു മഹാഭാഗ്യമായി കരുതി താൻ എത്തുകയായിരുന്നു. താനാണ് വീരമണി സ്വാമിയെ വിളിച്ചത്. വീരമണി പാട്ടുപാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയിൽ താൻ ദക്ഷിണയൊന്നും നൽകിയില്ല. പൂജ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. താൻ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പിൽക്കാലത്ത്…

    Read More »
  • ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി ; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

    തൃശൂര്‍: ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ശരത്തില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും കിട്ടിയ മറുപടി തൃപ്തികരമായിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ശരത്തിന്റേതായി പുറത്തുവന്ന വിവാദ ശബ്ദ രേഖ. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ശരത് നടത്തിയത്. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി…

    Read More »
  • ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐഎം ഏരിയാകമ്മറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

    കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക്് തരംതാഴ്ത്തി സിപിഐഎം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് നടപടി. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. സുരേഷ് ഗോപി എംപിയുടെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് പ്രമീള പങ്കെടുത്തത്. തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിനായിരുന്നു പരിപാടി. രാജ്യസഭാ എംപി സി സദാനന്ദന്‍ അടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നേരത്തേ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോര് വലിയ വിവാദമായിരുന്നു. രാജ്ഭവനില്‍ നടന്ന കാര്‍ഷികദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയതിനെതിരേ കൃഷിമന്ത്രി പി. പ്രസാദ് പ്രതിഷേധിച്ചിരുന്നു. പിന്നാലെ രാജ്ഭവനില്‍ നടന്ന വിദ്യാഭ്യാസ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെയ്ക്കുകയും വിളക്ക് കൊളുത്തുകയും ചെയ്തതിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കേരളാസര്‍വകലാശാലയിലും…

    Read More »
  • അക്രമിയെ ഇടിച്ചിട്ടു! തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തെ ശക്തമായി പ്രതിരോധിച്ച് പന്ത്രണ്ടുകാരി; തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവും

    മലപ്പുറം: തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനെതിരെ ശക്തമായി പ്രതിരോധിച്ച് പന്ത്രണ്ട് വയസുകാരി. തിരൂരങ്ങാടിയിലെ കൊച്ചുമിടുക്കിയാണ് ധൈര്യസമേതം തനിക്ക് നേരെ വന്ന ആക്രമിയെ പ്രതിരോധിച്ചത്. ആരോ ഒരാള്‍ വായപൊത്തി, കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതിരോധിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു പെണ്‍കുട്ടി. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളില്‍ പോകുംവഴി ഒരു ഇതര സംസ്ഥാനത്തൊഴിലാളി ആ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡില്‍വച്ച് അയാള്‍ അവളുടെ വായപൊത്തി. കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി. എന്നാല്‍ ഒട്ടും പതറാതെ പെണ്‍കുട്ടി പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തെത്തി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവുമായിരുന്നു. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പൊലീസ് അറിയിച്ചു.

    Read More »
  • കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം, മരണം കവര്‍ന്നത് ജോലിയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍

    കൊല്ലം: കൊട്ടാരക്കരയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഇയാള്‍ ചികിത്സയിലാണ്. രാവിലെ 6:45 ഓടെ പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു. ആശുപത്രിയില്‍വച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ട് യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാധമിക നിഗമനം.

    Read More »
Back to top button
error: