Breaking NewsKeralaLead NewsLocalNEWS

കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ : സംഭവം പാലക്കാട് വടക്കഞ്ചേരിയില്‍ : ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു : പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് നായയെ കൊണ്ടുവന്നു

 

പാലക്കാട്: കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ.
പാലക്കാട് വടക്കാഞ്ചേരിയില്‍ കിടപ്പു രോഗിക്കുനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി പുളിമ്പറമ്പ് വിശാലത്തി (55) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വിശാലം വീടിന്റെ മുന്‍പിലെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്തുനിന്നും വന്ന നായ കയ്യില്‍ കയറി കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കാണ് പരിക്കേറ്റത്. എഴുനേല്‍ക്കാനോ നായയെ ഓടിച്ചുവിടാനോ കഴിഞ്ഞില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം ഒരു കൈ കട്ടിലിന് പുറത്തേക്കിട്ടിരുന്നു.
നായ കൈ കടിച്ചു മുറിച്ചതോടെ വിശാലം ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞെങ്കിലും പിന്നാലെ ഓടിയ ആളുകള്‍ നായയെ തല്ലിക്കൊന്നു. പരിക്കേറ്റ വിശാലത്തെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പലരെയും നായ കടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി പരിശോധിക്കും. പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായക്ക് പേവിഷബാധ ഉണ്ടോയെന്ന് പറയാനാവൂ. വിശാലത്തെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

 

Back to top button
error: