Local

  • ഇലക്ട്രിക് വാഹനം ഇടിച്ചു പരിക്കേറ്റ വൃദ്ധ നീതിക്കായി കേഴുന്നു, കേസെടുക്കാൻ പറ്റില്ലെന്ന് ആലപ്പുഴ പൊലീസ്

    ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയ മണിമംഗലം വീട്ടിൽ രാജമ്മയാണ് പരാതിക്കാരി. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്ക് ഏറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിൽ എത്തിയ പതിനഞ്ചുകാരൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 71കാരിയായ രാജമ്മയുടെ കൈ- കാലുകൾക്ക് ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനാൽ ആറു തുന്നിക്കെട്ടുകളും ഉണ്ടായിരുന്നു. ആശുപത്രിയിൽ നല്ലൊരു തുക ചിലവായി. നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാകട്ടെ വിചിത്ര മറുപടിയാണ് ലഭിച്ചത്. വാഹനം ഓടിച്ച യുവാവിന് ലൈസൻസ് ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ…

    Read More »
  • രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികള്‍ 24 മണിക്കൂറിനകം വീണ്ടും സി.ഐ.ടി.യുവില്‍

    കൊടുങ്ങല്ലൂര്‍: സി.ഐ.ടി.യു. യൂണിയനില്‍നിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികള്‍ 24 മണിക്കൂറിനകം മാതൃസംഘടനയിലേക്ക് മടങ്ങി. കോട്ടപ്പുറം ചന്തയിലെ സി.ഐ.ടി.യു. യൂണിയനില്‍നിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നുവെന്ന് യൂണിയന്‍ അവകാശപ്പെട്ട എട്ട് തൊഴിലാളികളും വീണ്ടും സി.ഐ.ടി.യു.വില്‍ തിരിച്ചെത്തിയതായി സി.ഐ.ടി.യു. നേതൃത്വം. ഇവര്‍ക്കെതിരേ യൂണിയന്‍ എടുത്ത അച്ചടക്കനടപടി പിന്‍വലിച്ചതായും നേതൃത്വം അറിയിച്ചു. എ.ഐ.ടി.യു.സിയുടെ നിരന്തരമായ സമ്മര്‍ദങ്ങളും വാഗ്ദാനങ്ങളുമാണ് സി.ഐ.ടി.യുവില്‍നിന്ന് രാജിവയ്ക്കാനിടയാക്കിയതെന്നും തെറ്റുപറ്റിയതാണെന്നും തിരിച്ചെടുക്കണമെന്നും കാണിച്ച് സി.ഐ.ടി.യു. കോട്ടപ്പുറം യൂണിയന്‍ സെക്രട്ടറി കെ.എസ്. കൈസാബിന് ഇവര്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്നും സി.ഐ.ടി.യു. അറിയിച്ചു. കോട്ടപ്പുറം ചന്തയിലെ പലചരക്കുപൂളിലെ സി.ഐ.ടി.യു. യൂണിയനില്‍നിന്നാണ് കഴിഞ്ഞ ദിവസം എട്ട് തൊഴിലാളികള്‍ രാജിവെച്ച് എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നത്. ഇതോടെ ഇവരെ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയതായി ആരോപിച്ച് പുറത്താക്കിയെന്ന് സി.ഐ.ടി.യു. ചന്തയില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചതോടെയാണ് സി.ഐ.ടി.യു.-എ.ഐ.ടി.യു.സി. തര്‍ക്കം രൂക്ഷമായത്. എന്നാല്‍, രാജിവെച്ചവരെ 24 മണിക്കൂറിനകം യൂണിയനില്‍ തിരിച്ചെത്തിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സിക്ക് കനത്ത തിരിച്ചടി നല്‍കി. വൈകീട്ട് നടന്ന ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) ഏരിയാ…

    Read More »
  • രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്റര്‍ ചുമന്ന്

    പാലക്കാട്: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുളയില്‍ കെട്ടിവച്ച് ഏഴു കിലോമീറ്റര്‍ കാല്‍നടയായി ചുമന്ന്. പാലക്കാട് പറമ്പിക്കുളം ഒറവന്‍പാടി കോളനിയിലാണ് സംഭവം. മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്ററോളം നടന്നാണ് 48 കാരിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. മുളയില്‍ തുണി കെട്ടിവച്ച് അതില്‍ ഇരുത്തി രണ്ട് പേര്‍ ചുമന്നാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സ്ത്രീയെയും ചുമന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അല്ലിമൂപ്പന്‍ കോളനിയിലാണ് എത്തുക. ഇവിടെ എത്തിയാലാണ് ടൗണിലേക്ക് ജീപ്പ് കിട്ടുക. ഇവിടെ നിന്ന് ജീപ്പില്‍ കയറ്റി സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടൗണുമായി ബന്ധിപ്പിക്കുന്ന കപ്പാര്‍ പാലമാണ് പ്രളയത്തില്‍ തകര്‍ന്നത്. പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 30 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വലിയ ദുരിതമാണ് ഇവര്‍ അനുഭവിക്കുന്നത്. ടൗണിലേക്കോ ആശുപത്രിയിലേക്കോ പോകണമെങ്കില്‍ തങ്ങള്‍ 21 കിലോമീറ്റര്‍ സഞ്ചരിക്കണമെന്ന് കോളനിയിലെ താമസക്കാരന്‍ പറയുന്നു. 2018 ലെ മഹാപ്രളയത്തില്‍ ഇവിടെയുണ്ടായിരുന്ന…

    Read More »
  • ആവിക്കല്‍ സമരത്തിന് പിന്തുണയുമായി സമസ്ത

    കോഴിക്കോട് : കോര്‍പ്പറേഷനിലെ ആവിക്കല്‍ മലിനജല പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി സമസ്ത. സമരപ്പന്തലില്‍വെച്ച് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുലൈലി തങ്ങളും സമസ്ത ഉന്നതാധികാര സമിതി അംഗം എ.വി. അബ്ദുറഹ്‌മാന്‍ മുസ്ല്യാരും സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. സമരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചതിനു പിന്നാലെയാണ് സമസ്തയുടെ നീക്കം. പ്രശ്‌നത്തിന് പരിഹാരമാര്‍ഗമില്ലാതാവുമ്പോള്‍ തീവ്രവാദ ആരോപണമുന്നയിച്ച് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സമരത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് തീവ്രവാദമുദ്രചാര്‍ത്തുന്നത്. വിഴിഞ്ഞം ഒരു മതത്തിനും ആവിക്കല്‍ വേറൊരു മതത്തിനും വിട്ടുകൊടുത്ത് സര്‍ക്കാര്‍ ജാതിയും രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുകയാണെന്നും സമസ്ത പ്രതിനിധികള്‍ ആരോപിച്ചു. ആവിക്കലിലുള്ളത് മനുഷ്യരാണെന്നും അവരുടെ പ്രശ്‌നമാണെന്നും ഭൂരിപക്ഷം ആരാണെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വ്യത്യാസമില്ലെന്നും സയ്യിദ് ജമലുലൈലി തങ്ങള്‍ പറഞ്ഞു. വിഴിഞ്ഞത്തെ സമരം മനുഷ്യരുടേതും ഇത് തീവ്രവാദികളുടേതുമായി കാണുന്നത് ഏത് കണ്ണടവെച്ചാണെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ചോദിച്ചു. മതപരമായ വിഷയങ്ങളിലേ പൊതുവേ സമസ്ത ഇടപെടാറുള്ളൂ. ആദ്യമായാണ്…

    Read More »
  • കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ‌ വാഹനാപകടത്തിൽ മരിച്ചു

    കട്ടപ്പന: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ‌ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് (19) മരിച്ചത്. മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർഥിനിയാണ്. ഈ മാസം 3നു റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതു കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയുമായിരുന്നു എന്നാണു വിവരം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ സന്ധ്യയോടെയാണു മരണം സംഭവിച്ചത്.

    Read More »
  • ചാലക്കുടിയില്‍ ചുഴലിക്കാറ്റ്; വ്യപാകനാശം

    തൃശൂര്‍: ചാലക്കുടിയില്‍ വിവിധയിടങ്ങളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റുണ്ടായിരുന്നു.

    Read More »
  • കുടിനിര്‍ത്താന്‍ മനസില്ല: ചികത്സയ്ക്ക് പോകാതിരിക്കാന്‍ തെങ്ങില്‍ കയറി യുവാവ്

    പന്തളം: മദ്യപാനം തടയാന്‍ ചികിത്സ നടത്താനുള്ള വീട്ടുകാരുടെ ശ്രമം തിരിച്ചറിഞ്ഞതോടെ പ്രകോപിതനായ യുവാവ് തെങ്ങിന്റെ മുകളില്‍ കയറി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വൈകിയും ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ശ്രമം തുടര്‍ന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങള്‍ക്ക് തുടക്കം. കടയ്ക്കാട് വടക്ക് സ്വദേശിയായ യുവാവിനെയാണു ചികിത്സയ്ക്കു കൊണ്ടു പോകാനായി വീട്ടുകാര്‍ തീരുമാനിച്ചത്. വീട്ടിലേക്ക് ആംബുലന്‍സ് എത്തിയതോടെ യുവാവ് പരിഭ്രാന്തനായി. വീട്ടില്‍ നിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങില്‍ കയറുകയായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. അടൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും യുവാവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകളോളം ശ്രമം തുടര്‍ന്നെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഭാര്യ വീട്ടുകാരെത്തിയാല്‍ ഇറങ്ങാമെന്നു യുവാവ് അറിയിച്ചു. അധികം വൈകാതെ ഇവരെത്തിയെങ്കിലും പിന്നീട് യുവാവ് നിലപാട് മാറ്റി. സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞു പോയാല്‍ ഇറങ്ങാമെന്നായി പുതിയ ഡിമാന്റ്. അഗ്‌നിരക്ഷാസേന ആളുകളെ ഒഴിപ്പിച്ചെങ്കിലും അതും വിഫലമായി.…

    Read More »
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

    കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പുലര്‍ച്ചെ അ‌ഞ്ച് മണിക്ക് മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകൾ.  

    Read More »
  • കാൻസർ ബാധിതയായ 90കാരി വൃദ്ധയെ ചെറുമകൻ മർദ്ദിച്ചു കൊലപ്പെടുത്തി

    കൊല്ലം: കാൻസർ രോഗിയായ മുത്തശ്ശിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ ചെറുമകൻ നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് പൊലീസ് പിടിയിലായി. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. കാൻസർ ബാധിതയായ 90 വയസ്സകാരി, വെട്ടിക്കവല തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയുടെ മരണമാണ് ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണാനന്തരച്ചടങ്ങുകൾക്കിടെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും സംഭവം കൊലപാതകമെന്നു വ്യക്തമായതും. സംഭവത്തിൽ പൊന്നമ്മയുടെ മകളുടെ മകൻ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മയും മകൾ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്സി ഡ്രൈവറുമായ സുരേഷ് കുമാർ വെള്ളി വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്തു. വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് മകൾ സുമംഗല കണ്ടത്. കാൻസർ രോഗിയായതിനാൽ ചോര ഛർദിച്ചു മരിച്ചതാണെന്ന് കരുതി. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെ‌‌ട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

    Read More »
  • വിവാഹം കഴിഞ്ഞ്‌ പത്തുമാസം തികയും മുൻപ് യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി, ഉടനീളം ദുരൂഹതയെന്ന് ബന്ധുക്കൾ

    കട്ടപ്പന: വിവാഹം കഴിഞ്ഞിട്ട് കേവലം പത്തുമാസം പൂർത്തിയാകും മുൻപ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ അടിമുടിദുരൂഹത. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്. മദ്യപിച്ചെത്തി ജോബിഷ് മർദിച്ചിരുന്നതായും ഭർതൃമാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നു എന്ന് സഹോദരൻ അരുൺ ആരോപിക്കുന്നു. ജോബിഷ്യം ഷീജയും വിവാഹിതരായത് 2021 നവംബർ 13നായിരുന്നു. പക്ഷേ ഇതിനോടകം ജീവിതം മടുത്തതായി ഷീജ അടുത്ത ചില കൂട്ടുകാരികളോട് പറഞ്ഞിരുന്നത്രേ. ഓണത്തിനു മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും ഇരുവരും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ പത്തു മണിയോടെ ജോബിഷ് വിളിച്ചതുപ്രകാരം അരുൺ വളകോട്ടിലെ വീട്ടിൽ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നാണ് പറഞ്ഞത്.…

    Read More »
Back to top button
error: