Local
-
പേരാമ്പ്രയിലെ സി.പി.ഐ വനിതാ നേതാവിനെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമം, സി.പി.എം നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗവും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കെ.പി ബിജുവിനെതിരെ സ്ത്രീപീഡനകേസ്. സി.പി.ഐ വനിതാ നേതാവിൻ്റെ പരാതിയിലാണ് കേസ്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾനിലയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഓണത്തിന് മുമ്പാണ് സംഭവം നടന്നത്. നിലവിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാണ് കെ.പി ബിജു. ലൈംഗികാതിക്രമത്തിന് 354,354 A1 iവകുപ്പുകൾ പ്രകാരം മേപ്പയ്യൂർ പൊലീസാണ് കേസെടുത്തത്.
Read More » -
ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചുപറിച്ചു
തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരതന്നൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള തെരുവുനായകള്‍ക്കു അഞ്ച് വര്‍ഷമായി ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ടായിരുന്നു. അങ്ങനെ പതിവുപോലെ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് കടിയേറ്റത്.
Read More » -
വണ്‍വേ തെറ്റിച്ചെത്തിയ മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കോട്ടയം: നഗരമധ്യത്തില്‍ വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനു ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി -20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പില്‍ ആരോമലിനെ (21) പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ എത്തിയ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്തു കൂടി തിരികെ പോകുകയായിരുന്നു. ഈ സമയം എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജങ്ഷന്‍ ചേരുന്ന ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Read More » -
നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
ഹരിപ്പാട്: നിസ്‌കാരത്തിനിടയില്‍ ഇമാം കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുല്‍ അഖ്‌സയില്‍ മഗ്രിബ് നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം. ഹരിപ്പാട് താമല്ലാക്കല്‍ ഖാദിരിയ്യ മന്‍സിലില്‍ യു.എം ഹനീഫ മുസ്ലിയാര്‍(55) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോണ്‍ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമ കാര്‍ത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. താജുല്‍ ഉലമ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഖുര്‍ആന്‍ കോളേജ് പ്രസിഡന്റ്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
തൃശൂരില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു
തൃശൂര്‍: എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പശുവിന് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്. പോലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് പശുവിനെ കൊന്നത്. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. തുടര്‍ന്ന് ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്‌ഐ എവി ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റെയ്ഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തു മൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു. പ്രദേശത്ത് കടിയേറ്റ വളര്‍ത്തു നായകളെ അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയാണ്. ഖാദറിന്റെ പശുവും നിരീക്ഷണത്തിലായിരുന്നു.…
Read More » -
തൊണ്ണൂറുകാരിയെ തെരുവുനായ്ക്കള്‍ വീട്ടില്‍ക്കയറി കടിച്ചു
മലപ്പുറം: നിലമ്പൂരില്‍ വീട്ടില്‍കയറി തൊണ്ണൂറുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് തലാപ്പില്‍ ചിരുതയെ ആണ് ആക്രമിച്ചത്. കുളി കഴിഞ്ഞ് വീട്ടുവരാന്തയില്‍ ഇരിക്കവെ വൈകുന്നേരമാണ് സംഭവം. മുറ്റത്ത് കിടന്ന വളര്‍ത്തു നായയെ ആക്രമിക്കാന്‍ രണ്ട് തെരുവ് നായ്ക്കള്‍ ഓടിയെത്തി. വളര്‍ത്തു നായ പേടിച്ച് വീടിനകത്തേക്ക് ഓടിക്കയറി. പിന്നാലെ വീട്ടിലേക്കു കയറിയ തെരുവ് നായ്ക്കള്‍ ചിരുതയുടെ കാലില്‍ കടിക്കുകയായിരുന്നു. നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോഴാണു നായ്ക്കള്‍ പിന്മാറിയത്. പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
അമ്പലവയല്‍ (വയനാട്): വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ചു. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്‌സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ സഹോദരന്‍ പ്രവീണിനെ വിളിച്ചറിയിച്ചു. ഇതില്‍ പന്തികേട് തോന്നിയതോടെ പ്രവീണ്‍ അവിടേക്കെത്തി. തന്നെ കണ്ടതും സഹോദരി വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ആഴമുള്ള ഭാഗത്ത് ചാടിയ ഇവരെ രക്ഷിക്കാനായി പ്രവീണും വെള്ളത്തില്‍ ചാടി. ഒരുതവണ മുടിയില്‍ പിടിക്കാനായെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്ന ഇയാള്‍ക്ക് രക്ഷിക്കാനായില്ല. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും കുളത്തിന്റെ ആഴവും അടിത്തട്ടില്‍ കരിങ്കല്ല് നിറഞ്ഞ സാഹചര്യവും കാരണം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പത്തേകാലോടെ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്സറേ ടെക്‌നീഷ്യനായ യുവതി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം ബന്ധുവീട്ടില്‍പോയി മടങ്ങിവന്നതാണ്.…
Read More » -
എറണാകുളത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണം
കൊച്ചി: ജില്ലയില്‍ എല്ലാ വളര്‍ത്തു നായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എറണാകുളം കലക്ടര്‍ രേണു രാജ്. രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരുവുനായകള്‍ക്ക് 100% വാക്സിനും, ബൂസ്റ്റര്‍ വാക്സിനും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Read More » -
മിന്‍സയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്
കോട്ടയം: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നാലുവയസുകാരി മിന്‍സാ മറിയം ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ കോട്ടയം ചിങ്ങവനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു. ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തെല്ലാം മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്കായിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍നിന്നു പുറപ്പെട്ട മൃതദേഹം, മകള്‍ ഓടിനടന്ന മുറ്റത്തേക്കു പ്രവേശിച്ചപ്പോള്‍ മൃതദേഹത്തെ അനുഗമിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി. ഇന്നലെ വൈകിട്ടാണ് മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. മകള്‍ വീട്ടുമുറ്റത്ത് തന്നെയുണ്ടാവണമെന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി മിന്‍സയുടെ സംസ്‌കാരത്തിനായി വീട്ടുമുറ്റത്ത് തന്നെ ഇടമൊരുക്കിയത്. നാലാം ജന്മദിനാഘോഷം കഴിഞ്ഞ് സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കൊടുവിലായിരുന്നു മിന്‍സയുടെ ദാരുണ മരണം. സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണു ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ അന്വേഷണം…
Read More » -
ഇലക്ട്രിക് വാഹനം ഇടിച്ചു പരിക്കേറ്റ വൃദ്ധ നീതിക്കായി കേഴുന്നു, കേസെടുക്കാൻ പറ്റില്ലെന്ന് ആലപ്പുഴ പൊലീസ്
ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയ മണിമംഗലം വീട്ടിൽ രാജമ്മയാണ് പരാതിക്കാരി. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്ക് ഏറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിൽ എത്തിയ പതിനഞ്ചുകാരൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 71കാരിയായ രാജമ്മയുടെ കൈ- കാലുകൾക്ക് ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനാൽ ആറു തുന്നിക്കെട്ടുകളും ഉണ്ടായിരുന്നു. ആശുപത്രിയിൽ നല്ലൊരു തുക ചിലവായി. നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാകട്ടെ വിചിത്ര മറുപടിയാണ് ലഭിച്ചത്. വാഹനം ഓടിച്ച യുവാവിന് ലൈസൻസ് ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ…
Read More »