Local
-
ശൂരനാട് ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് 26കാരന് ദാരുണാന്ത്യം
കൊല്ലം: ശൂരനാട് കെസിടി ജംക്ഷന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പതാരം അക്ഷയ് നിവാസില്‍ റിട്ട സ്‌കൂള്‍ ജീവനക്കാരന്‍ ശശികുമാറിന്റെ മകന്‍ അക്ഷയ്കുമാര്‍(26)ആണ് മരിച്ചത്. ചക്കുവള്ളിയിലേക്ക് വരവേ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് റോഡരികില്‍ ഏറെ നേരം കിടന്ന ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Read More » -
ഗായകൻ കുഴഞ്ഞുവീണ് മരിച്ചു, ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെയാണ് സംഭവം
കോഴിക്കോട് പെരുമണ്ണയിലെ ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമണ്ണ പാറമ്മല്‍ ‘സ്മിതാലയ’ത്തില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ ഗൃഹപ്രവേശനച്ചടങ്ങ് ബുധനാഴ്ചയായിരുന്നു. വൈകീട്ട് 7.15ഓടെ പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഗാനമേളകളിലെ സ്ഥിരംഗായകനായ സുനില്‍കുമാര്‍ അവിവാഹിതനാണ്. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത.
Read More » -
ആശുപത്രിയില്‍ അളിയനെ കണ്ട് മടങ്ങിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു; പിന്നാലെ അളിയനും
കോട്ടയം: രോഗബാധിതനായ അളിയനെ കണ്ട് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ അളയിനും മരിച്ചു. കേരള നാടാര്‍ മഹാജന സംഘം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്തവ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍.ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ എസ്.എച്ച്. മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹനന്‍ (55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്കു മടങ്ങുബോള്‍ ശാരീരിക പ്രശ്‌നം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തി. എന്നാല്‍, പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ മരണം സംഭവിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ ചെല്ലയ്യന്‍ നാടാരും മരണത്തിനു കീഴടങ്ങി. സ്റ്റാന്‍ലി മോഹനന്റെ സംസ്‌കാരം ജന്മനാടായ മാര്‍ത്താണ്ഡത്ത് നടന്നു. ചെല്ലയ്യന്‍ നാടാരുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.
Read More » -
സൂര്യ ജീവനൊടുക്കിയത് ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനത്തെ തുടർന്ന്, തെളിവുകളുമായി മാതാപിതാക്കള്‍
കണ്ണൂരിലെ കരിവെള്ളൂരില്‍ സൂര്യ ജീവനൊടുക്കാൻ കാരണം ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അതിക്രൂരമായ പീഡനം മൂലമെന്ന് മാതാപിതാക്കള്‍. ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ മകള്‍ ക്രൂര പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ മാതാവ് സുഗതയും പിതാവും പെരുവാമ്പയിലെ വ്യാപാരിയുമായ രാമചന്ദ്രനും മാധ്യമളോടു വെളിപ്പെടുത്തി. നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരിച്ചു കൊണ്ട് തന്റെ ഇളയ മകള്‍ക്ക് സൂര്യസന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്നും സുഗത പറഞ്ഞു. കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ നേരത്തെ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നാണ് സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് പറഞ്ഞു. 2021 ലാണ്…
Read More » -
തൊടുപുഴ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിൽ അരങ്ങേറിയ ‘മെഗാ തിരുവാതിര’ ശ്രദ്ധേയമായി
തൊടുപുഴ,കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിൽ ‘പൂവിളി’ ഓണാഘോഷ പരിപാടികൾക്കൊപ്പം നടന്ന ‘മെഗാ തിരുവാതിര’ ഏറെ ജനശ്രെദ്ധയാകർഷിച്ചു.മഹാമാരിക്കാലത്തിന് ശേഷം,പൂക്കളവും, പൂവിളിയുമായി ഓണക്കാലത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന മലയാളികൾക്ക്, തന്റെ നാടിന്റെ സാംസ്കാരിക തനിമ തിരിച്ച് പിടിച്ച് കൊണ്ട് ഉത്സവപ്രതീതി നിലനിർത്തുവാനും, ഒരുമയുടെ സന്ദേശം അറിയിക്കുവാനും ഈ കൂട്ടായ്മയിലൂടെ കഴിഞ്ഞു.
Read More » -
കോളജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കി
കൊയിലാണ്ടി: കോളജ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. വടക്കെ അഴീക്കൽ തിരുവങ്ങൂർ വെളുത്താടത്ത് അഹമ്മദ് കോയയുടെയും റൗദയുടെയും മകൾ ഷഹലയാണ് (17)മരിച്ചത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. രാവിലെ കോഴിക്കോട് ട്യൂഷൻ ക്ലാസിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ട്യൂഷന് പോകാതെ വീടിനടുത്തുള്ള തിരുവങ്ങുർ കശുവണ്ടി കമ്പനിക്ക് സമീപത്തെ പുഴയിൽ ചാടുകയായിരുന്നു. അഗ്നി രക്ഷാ സേന എത്തി കൂട്ടിയെ കൊയിലാണ്ടി ഗവണ്മെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് കോളജ് പ്രവേശനം നേടിയത്. മാതാവ്: ഷംജാത, സഹോദരങ്ങൾ: അർഷാദ് ( ലണ്ടൻ), ഫഹീം (കണ്ണൂർ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി )
Read More » -
പെരുമ്പാവൂര്‍ സ്വദേശിനിയായ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി ഇരവിച്ചിറ ‘ശ്രാവണിക’യില്‍ സവിത കെ.നായരാണ് (40) മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഭര്‍ത്താവ്: ബാബു ഗോപാലകൃഷ്ണന്‍ (ആക്സിസ് ബാങ്ക്). മക്കള്‍: രുദ്ര, യുക്ത ( ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ഥികള്‍.
Read More » -
പാലത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു
കുട്ടനാട്: പാലത്തില്‍ നിന്നു കാല്‍വഴുതി വെള്ളത്തില്‍ വീണ യുവാവ് മരിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് കലവറ ഭവനില്‍ രഘുവരന്റെ മകന്‍ കിരണ്‍ കുമാര്‍ (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ഓടെ വീടിനു സമീപത്തെ നാരായണക്കല്ല് പാലത്തില്‍ നിന്ന് കൈനടി കാവാലം തോട്ടില്‍ വീണാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നും വന്ന ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടടുക്കുകയായിരുന്നു. വീഴ്ചയ്ക്കിടെ പാലത്തില്‍ തട്ടി ഉണ്ടായ പരുക്ക് മരണകാരണമായെന്നാണു സൂചന. കൈനടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു. അമ്മ: രത്‌നമ്മ. സഹോദരങ്ങള്‍; സന്ധ്യ, കിഷോര്‍, സനീഷ്.
Read More » -
മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് പറവൂര്‍ കൊല്ലാ പറമ്പില്‍ ലാന്‍സന്‍- ഡാനി ദമ്പതികളുടെ മകന്‍ നിയോണാണ് മരിച്ചത്. ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെ അഞ്ചോടെയായിരുന്നു അപകടം. മാതാപിതാക്കളും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം പൂങ്കാവില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു ഓട്ടോ റിക്ഷയില്‍ മടങ്ങുമ്പോള്‍ നിയന്ത്രണം തെറ്റിയ കാറിടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി നിയോണ്‍ മരിച്ചു. കാലുകള്‍ക്ക് ഒടിവ് സംഭവിച്ച ലാന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയോണിന്റെ മൃതദേഹം മോര്‍ച്ചറിയില്‍. ആലപ്പുഴ നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
പാമ്പാടി കെ.കെ റോഡിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി, കങ്ങഴ കുമ്പന്താനം സ്വദേശിയായ വയോധികന് ദാരുണാന്ത്യം
കോട്ടയം: പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന് ഭാരുണാന്ത്യം. കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് (75) മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി ഒൻപതാം മൈലിലെ വളവിലായിരുന്നു അപകടം. പ്രദേശത്തെ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ നടന്നു പോകുകയായിരുന്ന കുട്ടപ്പനെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. കെകെ റോഡിൽ കോട്ടയം ഭാഗത്തു നിന്നും കുമളിയിലേയ്ക്കു ഇന്ധനവുമായി പോകുകയായിരുന്നു ടാങ്കർ ലോറി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് വീണ വയോധികന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. ലോറി പാമ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട് ഭാര്യ : തങ്കമ്മ, മക്കൾ : സി കെ രാജു , ഓമന. മരുമക്കൾ : കുഞ്ഞുമോൾ, പരേതനായ…
Read More »