LocalNEWS

രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്റര്‍ ചുമന്ന്

പാലക്കാട്: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുളയില്‍ കെട്ടിവച്ച് ഏഴു കിലോമീറ്റര്‍ കാല്‍നടയായി ചുമന്ന്. പാലക്കാട് പറമ്പിക്കുളം ഒറവന്‍പാടി കോളനിയിലാണ് സംഭവം. മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്ററോളം നടന്നാണ് 48 കാരിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. മുളയില്‍ തുണി കെട്ടിവച്ച് അതില്‍ ഇരുത്തി രണ്ട് പേര്‍ ചുമന്നാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

സ്ത്രീയെയും ചുമന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അല്ലിമൂപ്പന്‍ കോളനിയിലാണ് എത്തുക. ഇവിടെ എത്തിയാലാണ് ടൗണിലേക്ക് ജീപ്പ് കിട്ടുക. ഇവിടെ നിന്ന് ജീപ്പില്‍ കയറ്റി സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Signature-ad

ടൗണുമായി ബന്ധിപ്പിക്കുന്ന കപ്പാര്‍ പാലമാണ് പ്രളയത്തില്‍ തകര്‍ന്നത്. പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 30 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വലിയ ദുരിതമാണ് ഇവര്‍ അനുഭവിക്കുന്നത്.

ടൗണിലേക്കോ ആശുപത്രിയിലേക്കോ പോകണമെങ്കില്‍ തങ്ങള്‍ 21 കിലോമീറ്റര്‍ സഞ്ചരിക്കണമെന്ന് കോളനിയിലെ താമസക്കാരന്‍ പറയുന്നു. 2018 ലെ മഹാപ്രളയത്തില്‍ ഇവിടെയുണ്ടായിരുന്ന പാലം തകര്‍ന്നതാണ് ദുരിതം ഇരട്ടിയാക്കിയത്. സാധനങ്ങളടക്കം വാങ്ങുന്നതിന് ഏറെ പ്രയാസമനുഭവിക്കുന്നു.

ഇക്കാര്യ പഞ്ചായത്തിലും ഉദ്യോഗസ്ഥരേയും മറ്റും പല തവണ അറിയിച്ചെങ്കിലും ആരും ഒരു നടപടിയും എടുത്തിട്ടില്ല. സ്ത്രീയെ മുളയില്‍ കെട്ടിവച്ച് കൊണ്ടു പോകുന്നതിനിടെ കാട്ടാന തങ്ങളെ ഓടിച്ചതായും കോളനി നിവാസികള്‍ വ്യക്തമാക്കി.

Back to top button
error: