Local

  • വേടന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ദീദി ദാമോദരന്‍ ; വേടന് നല്‍കിയ പുരസ്‌കാരം അന്യായമെന്ന് ദീദി : സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു ; ജൂറി പെണ്‍കേരളത്തോട് മാപ്പു പറയണമെന്നും ദീദി ദാമോദരന്‍

      തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടൊഴിയാതെ സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം. കുട്ടികളെ പാടെ തഴഞ്ഞെന്ന പരാതിക്ക് പിന്നാലെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്ത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ പരസ്യമായി രംഗത്തെത്തി. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

    Read More »
  • ഇ. പി ജയരാജനുമായി കൊമ്പു കോർക്കാൻ രണ്ടും കൽപ്പിച്ച് ശോഭാസുരേന്ദ്രൻ ;  ജയരാജനെ രാമനിലയത്തിൽ പോയി കണ്ടുവെന്ന് ആവർത്തിച്ച് ശോഭ ;  ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കുമെന്നും ശോഭ

    തൃശൂർ: മുതിർന്ന സിപിഎം നേതാവ് ഇ. പി ജയരാജനുമായി കൊമ്പു കോർക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തൃശൂരിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ജയരാജനെതിരെ അതിരൂക്ഷ വിമർശനമാണ് ശോഭ ഉന്നയിച്ചത്.  ജയരാജനെ കാണാൻ താൻ രാമലീലത്തിൽ ചെന്നിരുന്നുവെന്ന് ശോഭ ആവർത്തിച്ചു. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറഞ്ഞു. കള്ളന്റെ ആത്മകഥയെന്നാണ് ഇപിയുടെ പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ഇപി ആരോപണം ഉന്നയിച്ചിരുന്നു. തന്‍റെ മകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നുണ്ട്. എന്നാല്‍ മകനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ഫോൺ ചെയ്തതെന്ന്…

    Read More »
  • ബാലമുരുകന് വേണ്ടി കേരള- തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതം  ;  ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന ബാലമുരുകന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു 

    തൃശൂർ : വിയ്യൂരിൽ നിന്ന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച്  രക്ഷപ്പെട്ട 50ലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ  ബാലമുരുകനെ പിടികൂടാനായി കേരള തമിഴ്നാട് അതിർത്തിയിൽ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.  ഇയാൾ പാലക്കാട് ഭാഗത്തേക്ക് കടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.  ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്  പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞിരിക്കാം എന്ന നിഗമനത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ കൈവിലങ്ങ് അണിഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് നേരത്തെ പറഞ്ഞിരുന്നു. തൃശൂർ, പാലക്കാട്ര നഗരത്തിലും സമീപ ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും

    Read More »
  • ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട്

        ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2019 ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ എന്‍ വാസുവിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് എസ് ഐ ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന . സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന്‍ നേരിട്ടെത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എന്‍ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുന്‍ പിഎയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ…

    Read More »
  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം : എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കളുടെ കുത്തിയിരുപ്പ് സമരം

      കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എസ്എഫ്‌ഐ യുഡിഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ ആണ് കുത്തിയിരിപ്പ് സമരം നടത്തിയത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്.

    Read More »
  • സൂക്ഷിക്കണം….ശ്രദ്ധിക്കണം; വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചുകുടഞ്ഞ തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു: പേവിഷബാധ സ്ഥിരീകരിച്ചത് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍: സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങള്‍: കടിയേറ്റവരുണ്ടെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണം

      പാലക്കാട്: കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചു കീറിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങളും കണ്ടതോടെ നാടാകെ പരിഭ്രാന്തിയില്‍. നാട്ടുകാര്‍ കഴിഞ്ഞ ദിവസം തന്നെ തല്ലിക്കൊന്ന നായയെ തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലത്തിന് (55) തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു വിശാലം ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം കൈ കട്ടിലിന്റെ പുറത്തേക്കിട്ടിരുന്നു. തെരുവില്‍നിന്നും ഓടിയെത്തിയ നായ വിശാലത്തിന്റെ കൈ കടിച്ചു കുടയുകയായിരുന്നു. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായ അവസ്ഥയിലായ വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും നായ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിശാലത്തെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാര്‍…

    Read More »
  • ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ ജാഗ്രതക്കുറവു മൂലം ; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ പോലീസിനെ അറിയിക്കാന്‍ വൈകി: ബാലമുരുകനെ കൊണ്ടുവന്നത് സ്വകാര്യ വാഹനത്തില്‍;

      തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബാലമുരുകനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്ന തമിഴ്‌നാട് ബന്ദല്‍കുടി എസ്.ഐ നാഗരാജനും മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും ഗുരുതമായ കൃത്യവിലോപവും വീഴ്ചയുമാണെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് വിയ്യൂര്‍ പോലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം. മറയൂരില്‍ നിന്ന് പിടിച്ചപ്പോള്‍ പകരം വീട്ടിയത് മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണം നടത്തിക്കൊണ്ട്…

    Read More »
  • ഇതാണെന്റെ ജീവിതത്തിനുള്ള മറുപടി കണ്ണൂരില്‍ കൊടുക്കുമോ….. : ആത്മകഥ വായിച്ചിട്ട് സംശയമുണ്ടെങ്കില്‍ കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കാമെന്ന് ഇ.പി.ജയരാജന്‍ ; എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി കണ്ണൂരില്‍ പറയാമെന്നും ജയരാജന്‍

      തിരുവനന്തപുരം: തന്റെ ആത്മകഥ എല്ലാവരും വായിക്കണമെന്നും വായിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും എന്നിട്ടും സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ കണ്ണൂരില്‍ ആത്മകഥയുടെ ചര്‍ച്ചയ്ക്കായി പരിപാടി സംഘടിപ്പിക്കാമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. അവിടെ വെച്ച് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി. പുസ്തകം എല്ലാവരും വായിച്ചിരുന്നെങ്കില്‍ എല്ലാറ്റിനും വ്യക്തത വരുമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കഥാകൃത്ത് ടി പദ്മനാഭന്‍ ഏറ്റുവാങ്ങിയാണ് പ്രകാശനം നടത്തിയത്.

    Read More »
  • കോട്ടയത്ത് ഹൈവേ പോലീസിന്റെ വാഹനം നിയനിയന്ത്രണം വിട്ട് അപകടം ; മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

      കോട്ടയം: ഹൈവേ പോലീസിന്റെ വാഹനം കോട്ടയത്ത് അപകടത്തില്‍ പെട്ടു. കോട്ടയം പാലാ മുണ്ടാങ്കല്‍ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ്.ഐനൗഷാദ്, സിവില്‍ പോലീസുകാരായ സെബിന്‍, എബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സെബിന്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകള്‍ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.

    Read More »
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് ഇന്ന് തുടങ്ങും

      തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍് ഇന്ന് ആരംഭിക്കും. എസ്‌ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിഎല്‍ഒ മാര്‍ വീടുകളിലെത്തും. വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപി മാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്‌ഐആറിനെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുമ്പോഴാണ് കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. പ്രതിഷേധത്തിനിടെ തമിഴ്‌നാട്ടിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും.

    Read More »
Back to top button
error: