Breaking NewsIndiaKeralaLead NewsLocalNEWSNewsthen Special

ആര്‍.എസ്.എസ് ഗണഗീതം പാടി വന്ദേഭാരതിന്റെ ആദ്യയാത്ര : വിവാദമായതോടെ ഗണഗീതം പിന്‍വലിച്ചു: ഗണഗീതം ആലപിച്ചത് എറണാകുളം – കെ.എസ്.ആര്‍ ബെംഗളുരു ഉദ്ഘാടന യാത്രയില്‍ : ഗണഗീത വീഡിയോ പോസ്റ്റു ചെയ്തത് ദക്ഷിണ റെയില്‍വേ

 

കൊച്ചി : ആര്‍.എസ.എസ് ഗണഗീതത്തിന്റെ അകമ്പടിയോടെ ആദ്യ യാത്ര തുടങ്ങിയ എറണാകുളം – ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര വിവാദമായി. ഗണഗീതം വിവാദമായതോടെ ഗാനം പിന്‍വലിച്ചു.
എറണാകുളം- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എകസ്പ്രസിന്റെ ആദ്യ യാത്രയിലെ ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് ഇത് വിവാദത്തിലേക്ക് ട്രാക്ക് മാറിയത്. സംഗതി വിവാദമായതോടെ മണിക്കൂറുകള്‍ക്കുശേഷം പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിവിധ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഓണ്‍ലൈനായി നടത്തിയത്.
വന്ദേഭാരത് എക്‌സ്പ്രസിന്റെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിട്ടില്ല. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, അഞ്ച്ു ശതമാനം ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്.

Signature-ad

 

 

Back to top button
error: