Breaking NewsIndiaKeralaLead NewsLocalNEWSNewsthen Special

പാലക്കാട് വാഹനാപകടത്തില്‍ മൂന്നു മരണം ; അപകടം കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് മൂന്നു യുവാക്കള്‍ ; രണ്ടുപേര്‍ക്ക് പരിക്ക്

 

പാലക്കാട് : കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഋഷി (24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു.
ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ കാറിനു മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു.
സുഹൃത്തുക്കളായ ഇവര്‍ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങി വന്ന യാത്രയാണ് ദുരന്തയാത്രയായത്.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി.മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

 

 

Back to top button
error: