Breaking NewsHealthIndiaKeralaLead NewsLocalNEWSNewsthen Special
നാടാകെ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്ന കടുത്ത വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറയ്്ക്കല്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഹാരിസിന്റെ രൂക്ഷ വിമര്‍ശനം : രോഗിയെ എങ്ങനെ തറയില്‍ കിടത്തുമെന്ന് ചോദ്യം : ഈ പ്രാകൃത നിലവാരം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും ഡോ.ഹാരിസ്

തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പ്രാകൃത നിലവാരം കാരണം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍.
ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോ.ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ.ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.





