Local

  • നവകേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണി ചേരേണ്ടത് അനിവാര്യം: വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ കേരളത്തെ മാറ്റി മറിക്കുന്നതിന്റെ തുടക്കമെന്നു മന്ത്രി കെ. രാജന്‍; അക്കാദമികളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഏകോപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; നിറഞ്ഞ സദസില്‍ ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച

    തൃശൂര്‍: നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതില്‍ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി, സാമൂഹികനീതിയില്‍ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാല്‍വയ്പ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്.   ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തുകളും വായനകളും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മലയാളിയുടെ നവോത്ഥാനത്തെ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങള്‍പോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികള്‍…

    Read More »
  • മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്

      തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍       മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…

    Read More »
  • കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ : സംഭവം പാലക്കാട് വടക്കഞ്ചേരിയില്‍ : ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു : പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് നായയെ കൊണ്ടുവന്നു

      പാലക്കാട്: കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ. പാലക്കാട് വടക്കാഞ്ചേരിയില്‍ കിടപ്പു രോഗിക്കുനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി പുളിമ്പറമ്പ് വിശാലത്തി (55) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വിശാലം വീടിന്റെ മുന്‍പിലെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്തുനിന്നും വന്ന നായ കയ്യില്‍ കയറി കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കാണ് പരിക്കേറ്റത്. എഴുനേല്‍ക്കാനോ നായയെ ഓടിച്ചുവിടാനോ കഴിഞ്ഞില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം ഒരു കൈ കട്ടിലിന് പുറത്തേക്കിട്ടിരുന്നു. നായ കൈ കടിച്ചു മുറിച്ചതോടെ വിശാലം ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞെങ്കിലും പിന്നാലെ ഓടിയ ആളുകള്‍ നായയെ തല്ലിക്കൊന്നു. പരിക്കേറ്റ വിശാലത്തെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പലരെയും നായ കടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി പരിശോധിക്കും. പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായക്ക് പേവിഷബാധ ഉണ്ടോയെന്ന്…

    Read More »
  • പോറ്റിയുടെ രണ്ടാം മോഷണം അഥവാ പി.ആര്‍.എം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി: പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും

      പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും. ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്‌ഐടി നിഗമനം.

    Read More »
  • കോഴിക്കോട് റോഡ് ഇടിഞ്ഞു; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; മറിഞ്ഞത് സിമന്റ് ലോറി

    കോഴിക്കോട്:  റോഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡരികിൽ  പാർക്ക് ചെയ്തിരുന്ന ലോറി താഴെയുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു. കോഴിക്കോട് ഫറോഖിലാണ്  റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.. സിമന്‍റ്  ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്.

    Read More »
  • രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

    കണ്ണൂർ: രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ്  (45)മരിച്ചത്.  . ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • തെരുവുനായ പ്രശ്‌നത്തില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി : സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം ; പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി

      ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെ കേസില്‍ കക്ഷിയാക്കി.   എന്താണ് മറുപടിക്ക് താമസം ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മറുപടി സമര്‍പ്പിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കും. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.…

    Read More »
  • പന്നിപ്പടക്കം വെച്ചത് കാട്ടുപന്നിയെ കൊല്ലാന്‍ ; കടിച്ചു ചത്തത് വീട്ടിലെ വളര്‍ത്തുനായ: സംഭവം കൊല്ലം പുനലൂരില്‍ ; പോലീസ് അന്വേഷണം തുടങ്ങി

      കാട്ടുപന്നിയെ കൊല്ലാന്‍ വെച്ച പന്നിപ്പടക്കം കടിച്ച് ചത്തത് വീട്ടിലെ വളര്‍ത്തുനായ. കൊല്ലം പുനലൂരിലാണ് കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത് വളര്‍ത്തുനായ ചത്തത്. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ നായയാണ് പടക്കം പൊട്ടി തല തകര്‍ന്ന് ചത്തത്. സംഭവത്തില്‍ ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കം പൊട്ടി നായയുടെ തല പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല.  

    Read More »
  • ‘വാതില്‍ തുറന്നിട്ടിരിക്കുന്നു, മേയര്‍ക്കു സ്വാഗതം’; തൃശൂര്‍ മേയറെ കൂടെനിര്‍ത്താന്‍ ബിജെപി; എം.കെ. വര്‍ഗീസിനെ സിപിഎം നാലരവര്‍ഷം തളച്ചിട്ടു; അര്‍ഹമായ പരിഗണന നല്‍കുമെന്നും നേതൃത്വം

    തൃശൂര്‍ മേയറെ കൂടെ നിര്‍ത്താന്‍ ബിജെപി എം.കെ.വര്‍ഗീസിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി വന്നാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് നേതൃത്വം തൃശൂര്‍: തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ കൂടെ നിര്‍ത്താന്‍ ബിജെപി. വര്‍ഗീസിനെ ബിജെപിയിലേക്ക് പരസ്യമായി ക്ഷണിച്ചുകൊണ്ടാണ് നേതൃത്വം തൃശൂര്‍ മേയര്‍ക്ക് കാവിപ്പരവതാനി വിരിച്ചിരിക്കുന്നത്. വര്‍ഗീസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയത്തെ സ്വാഗതം ചെയ്യുന്നയാളാണ് മേയര്‍. ഇടതു മുന്നണി അഞ്ച് കൊല്ലം മേയറെ കൂച്ചുവിലങ്ങിടുകയായിരുന്നു. ബിജെപിയിലേക്ക് എത്തിയാല്‍ മേയര്‍ക്ക് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി. ഇക്കുറി മത്സരിക്കാനില്ലെന്നും ഇടതു മുന്നണിക്കായി പ്രചരണത്തിന് ഇറങ്ങില്ലെന്നും വര്‍ഗീസ് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മേയര്‍ക്കായി ബിജെപി വാതില്‍ തുറന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ വികസനങ്ങളെ അംഗീകരിക്കുന്ന ഏവരെയും ബിജെപി സ്വാഗതം ചെയ്യും. തൃശൂര്‍ മേയര്‍ അത്തരത്തില്‍ ഒരു നിലപാട് എടുക്കുന്ന മേയറാണ്. ആ മേയറെ…

    Read More »
  • സൗമ്യയെ ഓര്‍മിപ്പിച്ചുകൊണ്ട്..; വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി പിടിയില്‍; യുവതിക്ക് ഗുരുതര പരിക്ക്

    സൗമ്യയെ ഓര്‍മിപ്പിച്ചുകൊണ്ട്…. വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു പ്രതി പിടിയില്‍ യുവതിക്ക് ഗുരുതരപരിക്ക് തിരുവനന്തപുരം : കേരള എക്‌സ്പ്രസില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. വര്‍ക്കലയില്‍ വെച്ചാണ് ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുരേഷ് കുമാര്‍ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. കൊച്ചുവേളിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ റെയില്‍വ സുരക്ഷയിലെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി. ട്രെയിനിലെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് ശിവന്‍കുട്ടി ആരോപിച്ചു. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

    Read More »
Back to top button
error: