Local
-
തിരുവനന്തപുരം കാത്തിരിക്കുന്നു-മെട്രോ റെയിലിനായി: കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം : ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു : ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്: ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചd ആദ്യ ഘട്ട അലൈന്മെന്റ്: പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനഗരിയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റാന്‍ മെട്രോ റെയില്‍ വരുന്നു. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാരിന്റേത് തട്ടിപ്പ് പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. തലസ്ഥാന നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നിര്‍ണായക ചുവടുവെയ്പ്പ്. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തില്‍ പരിഗണിച്ചിരുന്നതെങ്കിലും, നഗര പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട അലൈന്മെന്റ്. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു
തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് പറഞ്ഞു. തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന് മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ…
Read More » -
തെരുവുനായ ശല്യത്തിനെതിരെ കര്‍ശന ഉത്തരവുകളുമായി സുപ്രീം കോടതി: പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: മാറ്റേണ്ടത് ഷെല്‍ട്ടറുകൡലേക്കെന്നും കോടതി: പിടികൂടുന്നിടത്ത് തുറന്നുവിടരുത് : അലഞ്ഞു തിരിയുന്ന കന്നുകാലികളേയും പൊതു ഇടങ്ങളില്‍ നിന്ന് നീക്കാന്‍ കോടതി നിര്‍ദ്ദശം
ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉള്‍പ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ…
Read More » -
വോട്ടിനു വേണ്ടിയല്ല ചേർത്തു നിർത്താൻ : തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി: മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ :
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ്
Read More » -
എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി
ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്…. ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍…
Read More » -
കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
പാലക്കാട് വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത്(17)ആണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് -കാഞ്ഞിരപ്പുഴ റോഡില്‍ വെച്ച് ഇന്നുച്ചയോടെയാാണ് അപകടമുണ്ടായത്. വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ദില്‍ജിത്ത് സബ് ജില്ല കലോത്സവത്തില്‍ പങ്കെടുക്കാന്‍പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദില്‍ജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞദിവസം ചിത്രരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.
Read More » -
സാംസ്കാരിക മന്ത്രി അറിയണം, വേടനും വിഷമമായി ; സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ : പാട്ടിലൂടെ മറുപടി കൊടുക്കുമെന്നും പ്രതികരണം:
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന് തുറന്നടിച്ചു . അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പോലെ എന്ന പ്രയോഗം ഏറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടൻ പ്രതികരിച്ചു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന് പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന് പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന് പറഞ്ഞു.
Read More » -
മണലാറുകാവിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി ; തട്ടിയെടുത്ത് രക്ഷപ്പെട്ടത് ബാലമുരുകൻ ആണോ എന്ന് സംശയം
തൃശൂർ: 50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ മണലാവിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറിൽ ആണോ രക്ഷപ്പെട്ടതെന്ന് പോലീസിന് സംശയം. മണലാറുകാവിൽ നിന്ന് കടും നീല നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ ആകാം എന്ന് പോലീസ് അനുമാനിക്കുന്നത്. ബൈക്കോ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടുന്ന രീതി ഇയാൾക്കുള്ളതിനാൽ ഇതേക്കുറിച്ച് പോലീസ് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂട്ടറിലോ ബൈക്കിലോ താക്കോൽ വെച്ച് പോകരുതെന്ന് പ്രത്യേക ജാഗ്രത നിർദേശവും കൊടുത്തിരുന്നു. ആലത്തൂരിലെ സിസിടിവി ദൃശ്യം ബാലമുരുകനെ തൃശൂരിലേക്ക് കൊണ്ടുവരുമ്പോൾ ഉള്ളതാണ് എന്നും പറയപ്പെടുന്നു.
Read More »

