Local

  • ലഹരി മരുന്നുകൾ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു, കോഴിക്കോട് ലഹരി മാഫിയാ സംഘം തട്ടികൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു

    കോഴിക്കോട്: ലഹരി മാഫിയസംഘം തട്ടികൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ലഹരി വസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്നാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ അരവിന്ദ് ഷാജി ഉൾപ്പടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടികൊണ്ട് പോയതിനു ശേഷം അരവിന്ദിന്റെ വീട്ടിൽ വിളിച്ച് സംഘം പണം ആവശ്യപ്പെട്ടു. ഇരുപതിനായിരം രൂപ നൽകിയാൽ വിട്ടയക്കാമെന്നായിരുന്നു ഫോൺ കോളിലൂടെ ലഭിച്ച സന്ദേശം. അരവിന്ദിന്റെ അമ്മ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് അരവിന്ദ് ഷാജിയുമായി ആറംഗ സംഘം സഞ്ചരിച്ച കാർ പൊലീസ് പിടിയിലായത്. വയനാട് സ്വദേശി ഇർഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീർ, നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇർഷാദിന് ലഹരി വസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് അരവിന്ദ് പതിനായിരം രൂപ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • തെങ്കാശിയിലെ ജനവാസ മേഖലയില്‍ കരടി ആക്രമണം; മൂന്നു പേര്‍ക്ക് പരുക്ക്

    തെങ്കാശി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസ മേഖലയിലെത്തിയ കരടിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികരായ 3 പേര്‍ക്ക് ഗുരുതര പരുക്ക്. കേരളത്തില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കടയത്തിനു സമീപം ശിവശൈലം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെ 7 നാണ് സംഭവം. ശിവശൈലം സ്വദേശിയായ വൈകുണ്ഠസ്വാമി, നാഗേന്ദ്രന്‍, ശൈലപ്പന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വൈകുണ്ഠസ്വാമിയുടെ കടയിലേക്കുള്ള സാധനങ്ങളുമായി ബൈക്കില്‍ വരുന്ന വഴിക്കാണ് കരടി ആക്രമിക്കുന്നത്. ഈ സമയം ഇതുവഴി മറ്റൊരു ബൈക്കില്‍ വന്ന നാഗേന്ദ്രനും ശൈലപ്പനും വൈകുണ്ഠസ്വാമിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കരടി ഇവരെയും ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കല്ലെറിഞ്ഞും ബഹളംവച്ചും കരടിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് കരടി പിന്‍മാറിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂന്നുപേരെയും തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്യമൃഗ ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ശിവശൈലം ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് ആലംകുളം ഡിവൈ.എസ്.പി, കടയം റേഞ്ച് ഓഫിസര്‍ എന്നിവര്‍ നാട്ടുകാരുമായി നടത്തിയ…

    Read More »
  • മൂന്നാറിൽ ഗുണ്ടാവിളയാട്ടം, ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചതിന് യുവാക്കൾ ഹോട്ടൽ ഉടമയെയും, ഭാര്യയെയും, മക്കളെയും വടിവാളിന് വെട്ടി

    മൂന്നാറിലെ ‘സാഗർ’ ഹോട്ടലിൽ ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ 4 പേർ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ്.ജോൺ പീറ്റർ (25), ജെ.തോമസ് (31), ആർ.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയിൽ ആർ.മണികണ്ഠൻ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇക്കാനഗറിലെ ‘സാഗർ’ ഹോട്ടൽ ഉടമ എൽ.പ്രശാന്ത് (54), ഭാര്യ വിനില (44), മകൻ സാഗർ (27) എന്നിവർ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. അതു കിട്ടാൻ വൈകിയപ്പോൾ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തർക്കമുണ്ടായി. ഈ സമയം ഹോട്ടലിൽ മുപ്പതോളം വിനോദസഞ്ചാരികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികൾക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ പുറത്തേക്കിറങ്ങിയ മണികണ്ഠൻ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം അകത്തു കയറി പ്രശാന്തിനെയും കുടുംബത്തെയും…

    Read More »
  • കൊച്ചിയില്‍ നിന്നെത്തി കൊല്ലത്തിന്റെ മുഖമായി മാറി: നടിയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി വിടവാങ്ങി

    കൊച്ചിയില്‍ നിന്നെത്തി കൊല്ലത്തിന്റെ നാടക മുഖമായി മാറിയ കൊച്ചിന്‍ അമ്മിണി വിടവാങ്ങി. കൊല്ലം ഐശ്വര്യ, ദൃശ്യവേദി, അനശ്വര, യവന തുടങ്ങിയ നാടകസംഘങ്ങളുടെ നിരവധി നാടകങ്ങളിലൂടെ അരങ്ങത്ത് നിറഞ്ഞാടിയ അമ്മിണി കൊല്ലത്തെ പ്രിയപ്പെട്ട നാടകക്കാരിയായി. കുറച്ചു കാലം കലാനിലയം സ്ഥിരം നാടകവേദിയിലും കെപിഎസി യിലും അഭിനയിച്ചു. ഇഎംഎസ് എന്ന നാടകം ദേശാഭിമാനി തിയറ്റേഴ്‌സ് അവതരിപ്പിച്ചപ്പോള്‍ ഇഎംഎസിന്റെ അമ്മയായി വേഷമിട്ടത് അമ്മിണിയായിരുന്നു. മലയാളത്തിലെ ആദ്യ കളര്‍സിനിമയായ ‘കണ്ടം ബെച്ചകോട്ടി’ല്‍ ബഹദൂറിന്റെ നായികയായി സിനിമാരംഗത്ത് എത്തിയ അമ്മിണി തുടര്‍ന്ന് തോക്കുകള്‍ കഥ പറയുന്നു, അടിമകള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വാഴ്വേമായം, അഞ്ചു സുന്ദരികള്‍, കണ്ണൂര്‍ ഡീലക്‌സ് തുടങ്ങി നിരവധി സിനിമകളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് സിനിമാരംഗത്ത് അരങ്ങേറിയത്. നടി ശാരദ ഇണപ്രാവുകള്‍ എന്ന സിനിമയില്‍ അമ്മിണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയത്.ശാരദയുടെ ആദ്യകാല സിനിമകള്‍ ഉള്‍പ്പടെ നീണ്ട 13 വര്‍ഷം നിരവധി താരങ്ങള്‍ക്ക് ശബ്ദം നല്‍കി. ഇതിനിടയിലായിരുന്നു സിനിമാ അഭിനയവും. ഗായകന്‍ യേശുദാസിന്റെ അടുത്ത…

    Read More »
  • കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്‌: ആറ് യു.ഡി.എഫ്‌ ഭരണസമിതി അംഗങ്ങൾ അറസ്‌റ്റിൽ

    പാലക്കാട് കുഴൽമന്ദത്ത് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ ആറ്‌ ഭരണസമിതി അംഗങ്ങൾ അറസ്‌റ്റിൽ. തേങ്കുറുശി കുന്നുകാട്‌ വീട്ടിൽ കെ. ബി പ്രേമകൃഷ്‌ണൻ(54), കണ്ണാടി കാഴ്‌ചപ്പറമ്പ്‌ സ്വദേശി എൻ. ഭവദാസൻ(65), തരുവക്കുറുശി കൊളുമ്പ്‌ പറമ്പിൽ എൻ. ബാലകൃഷ്‌ണൻ(74), ചാത്തൻകുളങ്ങര പറമ്പിൽ എസ്‌. അബുതാഹിർ(44), കുഴൽമന്ദം കുളവൻമൊക്ക്‌ കോളോട്ടിൽ വീട്ടിൽ വി. സദാശിവൻ(72), കണ്ണാടി കടകുറുശി കൊല്ലങ്കോട്ടുപറമ്പിൽ ദാക്ഷായണി(44) എന്നിവരെയാണ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്‌തത്‌. വായ്‌പ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചുനൽകാതിരിക്കൽ, രേഖകളില്ലാതെ വായ്പ അനുവദിക്കൽ, അപേക്ഷകർ അറിയാതെ വായ്പ പുതുക്കൽ എന്നിങ്ങനെ 4.85 കോടി രൂപയുടെ തിരിമറിയാണ്‌ കണ്ടെത്തിയത്‌. പലരുടെയും പേരിൽ അവർ അറിയാതെ 1.21 കോടി രൂപ വായ്പയെടുത്തു. ക്രമക്കേടിലൂടെ എടുത്ത വായ്പ തുക പ്രസിഡന്റിന്റെ പേരിലുള്ള രണ്ട് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക്‌ മാറ്റി. തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് കിട്ടിയപ്പോഴാണ് സംഘത്തിലെ അംഗങ്ങളിൽ പലരും തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന്…

    Read More »
  • മൂന്നാര്‍ എക്കോ പോയിന്റിനെ മുള്‍മുനയില്‍ നിര്‍ത്തി പടയപ്പയുടെ പടയോട്ടം

    മൂന്നാര്‍: എക്കോ പോയിന്റില്‍ സഞ്ചാരികളെ മുള്‍മുനയില്‍ നിര്‍ത്തി പടയപ്പ! ഇന്നലെ ഉച്ചയോടെ മാട്ടുപ്പെട്ടി എക്കോ പോയിന്റ്ന് സമീപമാണ് മൂന്നാറിന്‍െ്‌റ സ്വന്തം ഒറ്റയാന്‍ പടയപ്പ ഇറങ്ങിയത്. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു വരുത്തിയ ആന മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. മൂന്നാറില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്ന മാട്ടുപെട്ടി എക്കോ പോയിന്റിന് സമീപത്താണ് പടയപ്പയുടെ വിളയാട്ടം നടന്നത്. ഒറ്റയാനെ കണ്ട് സഞ്ചാരികള്‍ക്ക് ആദ്യം കൗതുകം തോന്നി. എന്നാല്‍, നിമിഷങ്ങള്‍ക്കകം കളിമാറി. റോഡില്‍ നിലയുറപ്പിച്ച കാട്ടാന സമീപത്ത് വില്‍പനക്കായി സൂക്ഷിച്ചിരുന്ന കരിക്കുകള്‍ അകത്താക്കി. മണിക്കൂറുകളോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ബൈക്കുകള്‍ക്കും കേടുപാട് വരുത്തി. ഇടയ്ക്ക് അതുവഴി കൊളുന്തുമായി കടന്നുപോയ ട്രാക്ടര്‍ ആക്രമിക്കാനും ശ്രമിച്ചു. ഒടുവില്‍ വനപാലകര്‍ പെടാപ്പാട് പെട്ടാണ് ആനയെ തുരത്തിയത്. ഒടുവില്‍ മാട്ടുപ്പെട്ടി ജലാശയം നീന്തിക്കിടന്ന് പടയപ്പ മറുകര തേടി.    

    Read More »
  • വീടിന്റെ ഓട് പൊളിച്ച് ഭര്യയ്ക്കു നേര്‍ക്ക് ഭര്‍ത്താവിന്‍െ്‌റ ആസിഡ് ആക്രമണം

    മലപ്പുറം: ഭര്‍ത്താവിന്റെ ആസിഡ് ആക്രണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മമ്പാടന്‍ അഹിന്‍ഷ ഷെറിന്‍ (27)ആണ് ആസിഡ് ആക്രമണത്തിനിരയായത്. ഭര്‍ത്താവ് ഷാനവാസിനും പൊള്ളലേറ്റു. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഹിന്‍ഷയും ഭര്‍ത്താവ് ചോക്കാട് സ്വദേശി ഷാനവാസും ഏതാനും മാസങ്ങളായി പിരിഞ്ഞുകഴിയുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ അഹിന്‍ഷ താമസിക്കുന്ന ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ വീടിന്റെ ഓട് പൊളിച്ച് അകത്തുകയറിയ ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. അഹിന്‍ഷ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഷാനവാസിനും പൊള്ളലേറ്റു. പാണ്ടിക്കാട് പോലീസ് കേസെടുത്തു.

    Read More »
  • വയനാട് വീണ്ടും കടുവാപ്പേടിയില്‍; കൂട്ടില്‍ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു

    വയനാട്: മീനങ്ങാടി പഞ്ചായത്തില്‍ കടുവശല്യം തുടരുന്നു. ഇന്നലെ രാത്രി 7 ആടുകളെക്കൂടി കടുവ കൊന്നു. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചത്. വനപാലകര്‍ രണ്ടിടങ്ങളിലും പരിശോധന നടത്തി. കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു ഒരുങ്ങുകയാണ് ചൂരിമലക്കുന്ന്, ആവയല്‍ നിവാസികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം ആടുകളെയാണ് കടുവ പിടിച്ചത്. വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം പരിഭ്രാന്തി പരത്തി. മണിയന്‍കുന്ന് വട്ടക്കുനി ഹൗസില്‍ ജോണ്‍സന്റെ രണ്ടര വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടിച്ചു കൊണ്ടുപോയത്. പ്രാഥമിക പരിശോധനയില്‍ മണിയന്‍കുന്നിലെ ആടിനെ കൊണ്ടുപോയത് പുലിയാണെന്നു വ്യക്തമായതായി വനപാലകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ മണല്‍വയല്‍, കല്ലോണിക്കുന്ന് ഗ്രാമങ്ങളിലും കടുവസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കടുവയെ കണ്ടവരുണ്ട്. കല്ലോണിക്കുന്ന് കുളമാലയില്‍ ബിജുവിന്റെ തോട്ടത്തില്‍ കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച…

    Read More »
  • മെസീം നെയ്മറും പോകാന്‍ വരട്ടെ! കപുള്ളാവൂര്‍ പുഴ നഗരസഭാ പരിധിയിലെന്നു ചെയര്‍മാന്‍

    കോഴിക്കോട്: ലോകകപ്പ് ആവേശത്തില്‍ ആരാധകര്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച പുള്ളാവൂര്‍ പുഴ ചാത്തമംഗലം പഞ്ചായത്ത് പരിധിയിലല്ലെന്നു കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍. സ്ഥലം കൊടുവള്ളി നഗരസഭയുടെതെന്ന് ചെയര്‍മാന്‍ അബ്ദു വെള്ളറ വ്യക്തമാക്കി. കട്ടൗട്ടുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിന് ലഭിച്ച പരാതി നിലനില്‍ക്കില്ലെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”പുഴയുടെ രണ്ടുഭാഗവും കൊടുവള്ളി നഗരസഭയുടേതാണ്. നഗരസഭയ്ക്ക് പരാതി ലഭിക്കാത്തതിനാല്‍ യാതൊരു നടപടികളിലേക്കും പോകേണ്ട ആവശ്യം നിലവില്‍ ഇല്ല. കട്ടൗട്ടുകള്‍ പുഴയുടെ നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. നിയമപ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരാതിവരുമ്പോള്‍ പരിശോധിക്കും. എന്നാല്‍, ഇപ്പോള്‍ നഗരസഭ പൂര്‍ണ്ണമായും ഫുട്‌ബോള്‍ ആരാധകര്‍ക്കൊപ്പമാണ്. പഞ്ചായത്ത് അധികൃതര്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. പുഴയും പുഴയുടെ രണ്ടുഭാഗവും കൊടുവള്ളി മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍പ്പെട്ടതാണ്”- നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണം നടത്തുകയാണ് ഉണ്ടായതെന്നും കട്ടൗട്ടുകള്‍ മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് വിശദീകരണം നല്‍കി. ആരാധകര്‍ക്കൊപ്പമാണെന്ന നഗരസഭയുടെ നിലപാടില്‍ ആശ്വാസമുണ്ടെന്ന്…

    Read More »
  • ബൈക്കില്‍ യുവാക്കളുടെ സോപ്പ് തേച്ചുകുളി; വീഡിയോ വൈറല്‍; കേസ്, പിഴ ഈടാക്കി

    കൊല്ലം: ഭരണിക്കാവില്‍ ബൈക്കില്‍ സഞ്ചരിച്ച് തേച്ചുകുളിച്ച യുവാക്കള്‍ പോലീസ് പിടിയില്‍. സിനിമാ പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷാ എന്നിവര്‍ക്കെതിരേ കേസ് എടുത്ത് പിഴ ഈടാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കനത്തമഴയ്ക്കിടെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചക്കവെയാണ് മഴനനനഞ്ഞ് സോപ്പുതേച്ച് കുളിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു. തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് യുവാക്കളെ കണ്ടെത്തുകയും ഇവര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. ഇവരെ പിന്നീട് പിഴ ഈടാക്കി വിട്ടയച്ചതായി പോലീസ് പറഞ്ഞു. യുവാക്കള്‍ ബൈക്കില്‍ സഞ്ചരിക്കവെ അര്‍ധനഗ്‌നരായി സോപ്പുതേച്ച് കുളിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനാണ് പിഴ ഈടാക്കിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മൈതാനത്തുനിന്ന് കളി കഴിഞ്ഞുവരുന്നതിനിടെ കനത്ത മഴയായിരുന്നു. ടീ ഷര്‍ട്ട് നനതോടെയാണ് ഈരിക്കുളിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്. യുവാക്കള്‍ക്കെതിരേ കേസ് എടുത്തതിന് സാമൂഹികമ മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.    

    Read More »
Back to top button
error: