LocalNEWS

ലഹരി മരുന്നുകൾ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു, കോഴിക്കോട് ലഹരി മാഫിയാ സംഘം തട്ടികൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു

കോഴിക്കോട്: ലഹരി മാഫിയസംഘം തട്ടികൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. ലഹരി വസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്നാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ അരവിന്ദ് ഷാജി ഉൾപ്പടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തട്ടികൊണ്ട് പോയതിനു ശേഷം അരവിന്ദിന്റെ വീട്ടിൽ വിളിച്ച് സംഘം പണം ആവശ്യപ്പെട്ടു. ഇരുപതിനായിരം രൂപ നൽകിയാൽ വിട്ടയക്കാമെന്നായിരുന്നു ഫോൺ കോളിലൂടെ ലഭിച്ച സന്ദേശം. അരവിന്ദിന്റെ അമ്മ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് അരവിന്ദ് ഷാജിയുമായി ആറംഗ സംഘം സഞ്ചരിച്ച കാർ പൊലീസ് പിടിയിലായത്.

Signature-ad

വയനാട് സ്വദേശി ഇർഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീർ, നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇർഷാദിന് ലഹരി വസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് അരവിന്ദ് പതിനായിരം രൂപ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: