Local

  • പി.ഡബ്ല്യു.ഡി ഭൂമിയിലെ മരത്തില്‍ കൂടുവെച്ച തേനീച്ചകളുടെ കുത്തേറ്റ് മരണം; 10 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം

    പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തില്‍ കൂടുവെച്ച തേനീച്ചകളുടെ കുത്തേറ്റ് പതിനാലുവയസുകാരി മരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്. മരംമുറിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പാലക്കാട് ചിറ്റൂര്‍ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകള്‍ ആര്‍തിക്കാണ് 2020 ഏപ്രില്‍ 25-ന് രാത്രി വീട്ടില്‍വെച്ച് തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ചശല്യം കാരണം പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശന്‍ 2018 മുതല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും മുറിക്കാത്തതാണ് ദുരന്തകാരണം. കമ്മിഷന്‍ കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എന്‍ജിനിയറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി. മരംമുറിക്കാന്‍ ലേലനടപടികള്‍ തുടങ്ങിയെങ്കിലും ആരും ലേലംകൊണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാംതവണയാണ് ലേലംപോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മരംമുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യച്യുതിയും കാരണമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച…

    Read More »
  • മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യുവതിയുടെ ബാഗില്‍ നിന്നും സ്വര്‍ണവും പണവും ഐഫോണും കവര്‍ന്നു, കാസര്‍കോട് റെയില്‍വെ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി

    മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നും സ്വര്‍ണവും പണവും മൊബൈലും കവര്‍ന്നെന്ന സംഭവത്തില്‍ പ്രതിയെ കാസര്‍കോട് റെയില്‍വെ പൊലീസ് സമര്‍ഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുന്നല്‍വേലിയിലെ ജെ ജേക്കബിനെ(47)യാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എ.എസ്.ഐ പ്രകാശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കാസര്‍കോട് ട്രാഫിക് എ എസ് ഐ വിനോദ്, ട്രാഫിക് ഡ്രൈവര്‍ ദാസ് എന്നിവരുടെ സഹായവും റെയില്‍വേ പൊലീസിന് ലഭിച്ചു. എറണാകുളം സ്വദേശിനിയും പയ്യന്നൂര്‍ മണിയറയില്‍ താമസക്കാരിയുമായ ജെ പൂര്‍ണശ്രീയുടെ സ്വര്‍ണവും പണവും ഐഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. എറണാകുളത്തെ സ്വന്തം വീട്ടില്‍ നിന്നും മണിയറയിലെ ഭര്‍തൃ വീട്ടിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ കോഴിക്കോടിനും തലശ്ശേരിക്കുമിടയിലാണ് കവര്‍ച്ച നടന്നത്. വസ്ത്രങ്ങളും മറ്റും അടങ്ങുന്ന വലിയ ബാഗിനുള്ളിലാണ് വാനിറ്റി ബാഗ് വച്ചിരുന്നത്. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്നും വാനിറ്റി ബാഗ് കവർന്നെടുത്ത് അതിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ ഒരു മാല, അരഞ്ഞാണം, ബ്രേസ് ലെറ്റ് എന്നിവയടക്കം മൂന്നര…

    Read More »
  • ഓടുന്ന ബസിനു മുന്നില്‍ ചാടി യുവാവിന്റെ സാഹസം; ചില്ല് തകര്‍ന്ന് റോഡില്‍, ഡ്രൈവിങ് സീറ്റിലും പരാക്രമം

    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എ.ബി.സി. മോട്ടോഴ്സിന് സമീപത്ത് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്. ഇയാള്‍ നേരത്തെ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയര്‍ന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് കാലുകള്‍ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടര്‍ന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ പോലീസെത്തി മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റി. ലഹരി ഉപയോഗമടക്കമുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.      

    Read More »
  • കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ അപകടം; ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു

    മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങല്‍തൊടി ഹംസയുടെ മകന്‍ ഹസീബുദ്ദീന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ തിരൂര്‍ക്കാട്-മങ്കട റോഡിലായിരുന്നു അപകടം. ഹസീബുദ്ദീന്‍ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. തിരൂര്‍ക്കാട് നസ്റ കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഹസീബുദ്ദീന്‍. ചൊവ്വാഴ്ച്ച നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് പാനലില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് അംഗമാണ്. മാതാവ്: ഹബീബ. സഹോദരങ്ങള്‍: ഹാഷിം, അര്‍ഷിദ.  

    Read More »
  • ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ വാഹനം മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരുക്കേറ്റു

    കണ്ണൂരിന്റെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാതയിലെ പെരുവളത്ത് പറമ്പിനടുത്തുള്ള കണിയാര്‍ വയലിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വയക്കര ഗവ. യുപി സ്‌കൂള്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. 30 ഓളം വിദ്യാര്‍ഥികള്‍ വാഹനത്തിലുണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • തിരക്കുകാരണം ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ല; രണ്ടുലക്ഷത്തിന്‍െ്‌റ നഷ്ടപരിഹാര ഹര്‍ജി തള്ളി

    ആലപ്പുഴ: റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടായിട്ടും റെയില്‍വേ സ്റ്റേഷനിലെയും ട്രെയിനിലെയും തിരക്കു കാരണം യാത്ര മുടങ്ങിയതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളികുന്നം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച കേസ് 2,000 രൂപ ചെലവുള്‍പ്പെടെ തള്ളിക്കൊണ്ടാണു വിധി. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, അംഗം പി.ആര്‍. ഷോളി എന്നിവരാണ് ഉത്തരവു പുറപ്പെടുവിച്ചത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരായിരുന്നു എതിര്‍കക്ഷികള്‍. 2019 ഒക്ടോബര്‍ 20-ന് ഗുവാഹത്തി എക്സ്പ്രസില്‍ പാലക്കാട്ടുനിന്ന് വിജയവാഡയിലേക്കു പോകാന്‍ അഭിഭാഷകനും സുഹൃത്തുക്കളും റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍, ട്രെയിനിലെ തിരക്കുകാരണം തനിക്കു കയറാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ഒരു സാധാരണ ട്രെയിനില്‍ യാത്ര ചെയ്യേണ്ടിവന്നതു മൂലം ഉറക്കം നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് അഭിഭാഷകന്‍ നഷ്ടപരിഹാരംതേടി ഹര്‍ജി ഫയല്‍ ചെയ്തത്. റെയില്‍വേയുടെ സേവനത്തിലെ കുറവു മൂലമാണു തനിക്ക് ബുദ്ധിമുട്ടുണ്ടായതെന്നായിരുന്നു ആരോപണം. സ്റ്റേഷനിലെ തിരക്കു കാണിക്കാന്‍ ഹര്‍ജിക്കാരന്‍ മൊബൈലില്‍ എടുത്ത ഫോട്ടോകളും തെളിവായി ഹാജരാക്കിയിരുന്നു. ടിക്കറ്റ് റിസര്‍വ്ചെയ്ത…

    Read More »
  • വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരായ പദപ്രയോഗം; സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍

    ആലപ്പുഴ: മുന്‍ മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദക്കുരുക്കില്‍. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ വനിതാ പഞ്ചായത്ത്പ്രസിഡന്റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് പരാതി. സജി ചെറിയാന്റേതെന്ന പേരില്‍ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാവാമെന്നുമാണ് സജി ചെറിയാന്റെ പ്രതികരണം. ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമായാണ് പാണ്ടനാട് വള്ളംകളി മത്സരം നടന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ പെരുമ എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഇതില്‍ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിനുള്ള സമ്മാനം സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിനെ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുമായുടെ വാക്കുകളാണ് വിവാദത്തിലായത്. പല തവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോള്‍ എം.എല്‍.എ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, താന്‍ അങ്ങിനെ സംസാരിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ റെക്കോര്‍ഡാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും…

    Read More »
  • ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    ആലപ്പുഴ: കലക്ടറേറ്റിന് സമീപമുള്ള വീട്ടില്‍ മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റാനു തോമസ് (52) ആണ് മരിച്ചത്. വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ആലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • വിലക്കയറ്റം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുന്നു, സപ്ലൈകോ അടക്കമുളള സംവിധാനങ്ങള്‍ നോക്കുകുത്തി: വി.ഡി. സതീശന്‍

    കോട്ടയം: വിലക്കയറ്റം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രണ്ടു പതിറ്റാണ്ടിനുളളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയധികം വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. പെതുവിതരണ സ്ഥാപനങ്ങളായ സപ്ലൈകോ അടക്കമുളള സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫ്. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. അരിവിലയില്‍ റെക്കാര്‍ഡിട്ട സംസ്ഥാനമായി കേരളം മാറിയിട്ടും ആന്ധ്രായില്‍ നെല്ല് വിതച്ചു ആറുമാസം കഴിയുമ്പോള്‍ അരി നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 1,75,000 ടണ്‍ നെല്ല് സംഭരണം നടന്ന സംസ്ഥാനത്ത് ഇത്തവണ 5000 ടണ്‍ നെല്ലു മാത്രമാണ് സംഭരിച്ചത്. ഈ നെല്ല് സംഭരിച്ച് അരി ആക്കിയിരുന്നെങ്കില്‍ അരി വിലയില്‍ കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. നെല്ല് സംഭരിക്കാതിരുന്നതോടെ കര്‍ഷകരും കടക്കെണിയിലായി. ഓണത്തിന് ശേഷം നിത്യോപയോഗ സാധനങ്ങളുടെ വില സംബന്ധിച്ച് ഒരു ഫയല്‍പോലും പരിശോധിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. റബര്‍ വില കുത്തനെ ഇടിഞ്ഞിട്ടും യു.ഡി.എഫ്. സര്‍ക്കാര്‍…

    Read More »
  • മാവൂര്‍-എടവണ്ണപ്പാറ റൂട്ടില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

    കോഴിക്കോട്: മാവൂര്‍-എടവണ്ണപ്പാറ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോഴിക്കോടുനിന്ന് മെഡിക്കല്‍ കോളേജ് വഴി എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍വഴി കൂളിമാട്, മുക്കം, എന്‍.ഐ.ടി, ചെറുവാടി, അരീക്കോട്, മാവൂരില്‍നിന്ന് രാമനാട്ടുകര, എടവണ്ണപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡി.ജെ ഡോട്ട് കോം ബസില്‍ പെരുവയലില്‍വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് സര്‍വീസ് നടത്തുന്നതിനിടെ ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രശ്നത്തിന് പിന്നാലെ കോഴിക്കോട്-എടവണ്ണപ്പാറ റൂട്ടില്‍ സ്വകാര്യബസുകള്‍ വെള്ളിയാഴ്ച വൈകിട്ടു മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.  

    Read More »
Back to top button
error: