Local

  • കൂട്ടുകാരോടപ്പം ഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗെയിറ്റ് മറിഞ്ഞ് വീണ് നാലുവയസ്സുകാരന്‍ മരിച്ചു

    തലക്കടത്തൂർ ഗ്രാമത്തെ കരയിപ്പിച്ചു കൊണ്ടാണ് മുഹമ്മദ് സയാൻ വിട പറഞ്ഞത്. മലപ്പുറത്തെ തലക്കടത്തൂരില്‍ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ സയാൻ്റെ മരണം ഒരു നാടിനെയാകെ കണ്ണിരിലാഴ്ത്തി. കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫ്- സീന ദമ്പതികളുടെ മകന്‍ മുഹമ്മദ് സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പം ഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗെയിറ്റ് മറിഞ്ഞ് സയാൻ്റെ ദേഹത്തേയ്ക്കു വീഴുകകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട് എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍. സഹോദരങ്ങൾ: മുഹമ്മദ് ഷിബിലി, ഷഹന ഷെറിൻ , അർഷാദ്, ഫാത്തിമ ഷാന, മുഹമ്മദ് ഷമ്മാസ്. വിദേശത്തായിരുന്ന പിതാവ് അഷ്‌റഫ് അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്.

    Read More »
  • മയക്കുമരുന്നിനെതിരെ മോചനജ്വാലയുമായി കേരളാ കോൺഗ്രസ് (എം); ജില്ലയിലെ മുഴുവൻ ഭവനങ്ങളും സന്ദർശിക്കും

    കോട്ടയം: വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലാകെ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. മയക്കുമരുന്നി നെതിരെ മോചനജാല യുമായി ശിശുദിനമായ നവംബർ 14 ന് ജില്ലയിലെ മുഴുവൻ വാർഡ് കമ്മറ്റികളുടെയും നേതൃത്വത്തിൽ വാർഡിലെ തെരഞ്ഞെടുത്ത 5 കേന്ദ്രങ്ങളിൽ പ്രവർത്തകർ അണിനിരക്കും. വൈകുന്നേരം 5 നും 7നും ഇടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണം നടത്തുകയും മോചന ജ്വാല തെളിക്കുകയും ചെയ്യും. ഇതോ ടൊപ്പം മയക്ക് മരുന്നിനെതിരെയുള്ള സത്യപ്രതിജ്ഞയും ഉണ്ടാവും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും സംഘടിപ്പിക്കും. മയക്കുമരുന്ന് വിരുദ്ധ സന്ദേശം വിളിച്ചോതുന്ന ദൃശ്യങ്ങളും പ്ലക്കാർഡുകളും ജാഥക്ക് കൊഴു പ്പേകും. മത, സാമുദായിക സാംസ്ക്കാരിക നേതാക്കളടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ മോചനജ്വാലയിൽ പങ്കാളികളാവും. 14-ാം തീയതിയിലെ മോചനജ്വാലക്ക് മുന്നോടിയായി 11,12,13 തീയതികളിൽ കേരളാ കോൺഗ്രസ്…

    Read More »
  • ഇടതുദുർഭരണത്തിനെതിരെ താക്കീതു നൽകാൻ യു.ഡി.എഫ് പ്രതിഷേധ സംഗമം 7ന് കോട്ടയത്ത്

    കോട്ടയം: ഇടതുമുന്നണി സർക്കാരിന്റെ ദുർഭരണത്തിനെതിരേ താക്കീത് നൽകാൻ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ നവംബർ ഏഴിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 7ന് ഉച്ചകഴിഞ്ഞ് 3ന് ചേരുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്ക ടമ്പിൽ അധ്യക്ഷത വഹിക്കും. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി, അനൂപ് ജേക്കബ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, മുൻ മന്ത്രി കെ.സി. ജോസഫ്, മുൻ എംപി ജോയി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കാൻ സർക്കാർ സംവിധാനം ഒരുക്കുക. യു ഡി എഫ് സർക്കാർ തുടക്കം കുറിച്ച റബർ വിലസ്ഥിരതാ…

    Read More »
  • പള്ളുരുത്തിയില്‍ 200 കിലോ പഴകിയ മത്സ്യം പിടികൂടി; രണ്ടു മാസത്തെ പഴക്കമെന്ന് നിഗമനം

    കൊച്ചി: പള്ളുരുത്തി മത്സ്യമാര്‍ക്കറ്റില്‍ നിന്നു ഭക്ഷ്യവകുപ്പ് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. മുനമ്പം, മട്ടാഞ്ചേരി ഹാര്‍ബറുകളില്‍നിന്നും കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാര്‍ക്കറ്റിലെത്തിച്ചു വില്‍പന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവയ്ക്ക് രണ്ടു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ചൂര, കേര, തിലോപ്പി, പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്. മൊബൈല്‍ ലാബ് എത്തിച്ച് പരിശോധന നടത്തിയശേഷം ഇവ നശിപ്പിക്കാനാണ് തീരുമാനം. പഴകിയ മത്സ്യം വിപണിയില്‍ വിറ്റഴിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നു ജില്ലയിലെ മത്സ്യ വിപണിയില്‍ ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഹാര്‍ബര്‍ പരിസരത്തുനിന്നു പുറത്തേയ്ക്കു കടത്താന്‍ ശ്രമിക്കുകയായിരുന്ന മത്സ്യം ബി.ഒ.ടി പാലത്തിനു സമീപത്തു വച്ച് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്കു ശേഖരിക്കുന്ന മത്സ്യം ഹാര്‍ബറില്‍ എത്തിച്ച് കോള്‍ഡ് സ്റ്റോറേജുകളിലേയ്ക്കു മാറ്റി തോപ്പുംപടിയില്‍ നിന്നുള്ള മത്സ്യം എന്ന നിലയില്‍ വിറ്റഴിക്കുന്ന ഏജന്റുമാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാസങ്ങളോളം ശേഖരിച്ചു വച്ചാണ് വില്‍പന നടത്തുന്നതെന്നു പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍…

    Read More »
  • അറക്കുളം പഞ്ചായത്ത് അസി. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പ്; അന്വേഷണം തുടങ്ങി

    ഇടുക്കി: അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൈക്കൂലി ചോദ്യം ചെയ്തതിന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ കെ.എല്‍ ജോസഫും മേലുദ്യോഗസ്ഥരും മാനസികമായി പിഡിപ്പിച്ചിരുന്നുവെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം. വാഴക്കുളം പോലീസ് ബാബുരാജിന്റെ ആവോലിയിലെ വീട്ടിലെത്തി ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തു. അറക്കുളം പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് നിരന്തരം പിഡനത്തിനിരയായെന്ന ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് ബന്ധുക്കളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇതെകുറിച്ച് പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മോഴി നല്‍കി. പോലീസില്‍നിന്നു നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ നീക്കം. അന്വേഷണ സംഘം അറക്കുളം പഞ്ചായത്തിലുമെത്തി വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. അതിനിടെ, ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാശ്യപ്പെട്ട് വിവിധ സര്‍വീസ് സംഘടനകളും പോലീസിനെ സമീപിച്ചിട്ടുണ്ട്. സി.പി.എം നേതാവ് നടത്തിയ കലുങ്ക് നിര്‍മ്മാണത്തിലെ അപാകത ബാബുരാജ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. കലുങ്ക്…

    Read More »
  • സ്വകാര്യ ബസില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കാന്‍ ശ്രമം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

    ആലപ്പുഴ: ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസില്‍നിന്നു ഡീസല്‍ മോഷണത്തിനു ശ്രമിച്ച മിനിലോറി ഡ്രൈവറെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പായിപ്ര പുത്തന്‍കുടിയില്‍ സാജുമോനെ(53)യാണ് പുന്നപ്ര ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദും സംഘവും അറസ്റ്റുചെയ്തത്. ബുധനാഴ്ച പുലര്‍ച്ചേ മൂന്നരയ്ക്കായിരുന്നു സംഭവം. വണ്ടാനത്ത് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജിനടുത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് കുഴലുപയോഗിച്ച് ഡീസല്‍മോഷണം നടത്തി മിനിലോറിയിലേക്ക് നിറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴിവന്ന നാട്ടുകാരനായ ഒരാള്‍ സംശയംതോന്നി പോലീസിനെ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.      

    Read More »
  • സര്‍വീസിനിടെ ഡീസല്‍ തീര്‍ന്നു വഴിയില്‍ കിടന്ന സ്വകാര്യ ബസിനെതിരേ കേസെടുത്ത് എം.വി.ഡി.

    കൊച്ചി: സര്‍വീസിനിടെ ഡീസല്‍ തീര്‍ന്നു വഴിയില്‍ കിടന്ന സ്വകാര്യ ബസിനെതിരേ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ സര്‍വീസ് നടത്തിയെന്നതാണ് കുറ്റം. ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയ്ക്ക് പോകുകയായിരുന്ന ‘ആന്‍സന്‍’ ബസാണ് ഡീസല്‍ തീര്‍ന്ന് റോഡില്‍ നിന്നത്. ഇതോടെ തിരക്കേറിയ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവറും കണ്ടക്ടറും ക്യാനില്‍ ഡീസല്‍ വാങ്ങിക്കൊണ്ടു വന്നു നിറച്ചാണ് ബസ് മാറ്റിയത്. ഇത്രയും സമയം ഗതാഗതക്കുരുക്കുമുണ്ടായി. ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഈ സമയത്ത് അതുവഴി വന്നതാണ് ബസിനു വിനയായത്. വഴിയില്‍ ഇന്ധനം തീരുന്നതും യാത്രക്കാരുമായി പമ്പിലെത്തി ഇന്ധനം നിറക്കുന്നതും നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.എം.നജീബ്, ഭരത് ചന്ദ്രന്‍, കെ.എസ്.സഗീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.        

    Read More »
  • ദളിത് വിദ്യാര്‍ഥിനിയെ സി.ഐ. മര്‍ദിച്ചതായി പരാതി; സംഭവം മാതാപിതാക്കളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍

    തൃശൂര്‍: ദളിത് വിദ്യാര്‍ഥിനിയെ അതിരപ്പിള്ളി സി.ഐ. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. അതിരപ്പിള്ളി സ്വദേശിനിയായ 20 വയസുകാരി നിയമവിദ്യാര്‍ഥി ബുധനാഴ്ച വൈകിട്ട് ചാലക്കുടി കൂടപ്പുഴയില്‍നിന്ന് ഓട്ടോയില്‍ പോകവേ, അതിരപ്പിള്ളി എസ്.എച്ച്.ഒ. ലൈജുമോന്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കി. അച്ഛന്‍ മനോജിന്റെയും അമ്മ സിന്ധുവിന്റെയും പേരില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് വിദ്യര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. വഴിയോരക്കച്ചവടക്കാരായ മനോജും ഭാര്യ സിന്ധുവും തൊട്ടടുത്ത കടയുടമകളായ ദമ്പതിമാരുമായി തര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തില്‍ മനോജിനും സിന്ധുവിനുമെതിരേ വധശ്രമത്തിന് അതിരപ്പിള്ളി പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇരുവരും ഒളിവിലായി. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവുമായി വരുന്നതിനിടെയാണ് സംഭവമെന്നാണ് ആരോപണം. ഓട്ടോയില്‍ വരുകയായിരുന്ന മനോജിനെയും സിന്ധുവിനെയും വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മകള്‍ ഹൈക്കോടതി ഉത്തരവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് സംഭവമെന്നാണ് വിശദീകരണം. അതിരപ്പിള്ളി സ്റ്റേഷനില്‍ വധശ്രമവുമായി…

    Read More »
  • രക്ഷാപ്രവര്‍ത്തനത്തിനിടെ ദേഹാസ്വാസ്ഥ്യം; മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

    ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങല്‍വിദഗ്ധന്‍ മരിച്ചു. ഷൊര്‍ണൂര്‍ തെരുവില്‍ നമ്പന്‍തൊടി രാമകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറും മുന്‍ നഗരസഭാ കൗണ്‍സിലറുമാണ്. ബുധനാഴ്ച വൈകിട്ട് പുഴയില്‍ കുളിക്കാനിറങ്ങിയയാള്‍ ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായിരുന്നു രാമകൃഷ്ണന്‍. പത്തുമിനിറ്റോളം അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വെള്ളത്തില്‍മുങ്ങി തിരച്ചില്‍നടത്തുകയും ചെയ്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കരയിലേക്ക് കയറി. തുടര്‍ന്ന്, രാമകൃഷ്ണനെ അഗ്നിരക്ഷസേനാ ഉദ്യോഗസ്ഥര്‍ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുതുരുത്തി സ്വദേശിയായ ഫൈസലാണ് നഗരസഭാ ശ്മശാനത്തിന് മുമ്പിലായി ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ഫൈസല്‍ നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് ആറരവരെ ഫൈസലിനായി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ വ്യാഴാഴ്ച രാവിലെയും തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷപ്പെടുത്താനായി പോലീസുള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചിരുന്നയാളാണ് മരിച്ച രാമകൃഷ്ണന്‍. കുട്ടികളെ നിന്തല്‍ പഠിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ആരെങ്കിലും വെള്ളത്തില്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ അവിടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യാറുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിജയലക്ഷ്മിയാണ് രാമകൃഷ്ണന്റെ ഭാര്യ. മക്കള്‍:…

    Read More »
  • കുടുംബകലഹം പരിഹരിക്കാനെത്തിയ യുവതിയുമായി ‘അടുപ്പം’; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

    കോഴിക്കോട്: കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കല്‍പറ്റ എസ്.ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അബ്ദുല്‍ സമദ് എടച്ചേരി എസ.്‌ഐ ആയിരിക്കുമ്പോള്‍ കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനില്‍ എത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതായും ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി അബ്ദുല്‍ സമദിനെ കല്‍പറ്റയിലേക്ക് സ്ഥലം മാറ്റി. അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവും മക്കളും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ മക്കള്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.      

    Read More »
Back to top button
error: