LocalNEWS

പേരാമ്പ്ര സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ ജീവനൊടുക്കി

കോഴിക്കോട് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീന (49) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) വൈകിട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം എന്താണെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ നിലവില്‍ ലഭ്യമല്ല. പോലീസെത്തി നടപടികൾ സ്വീകരിച്ചു.

Back to top button
error: