Local

  • എറണാകുളത്തെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്താൻ കളക്ടറുടെ നിർദേശം

    കൊച്ചി: എറണാകുളം ജില്ലയിലെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശിച്ചു. പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം മൂലം പലയിടത്തും ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പൊലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പു മേധാവികൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം കളമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി പരാതി. അങ്കമാലി ഡി പോൾ കേളേജിലെ നാല് വിദ്യാർത്ഥികൾക്കാണ് ശരീരത്തിൽ തുടിപ്പ് കാണപ്പെട്ടത്. തനിമ എന്ന ഹോട്ടലിൽ നിന്നും ബീഫ് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി. അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

    Read More »
  • ഏറ്റുമാനൂർ ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ മകരഭരണി ഉത്സവം 23ന് തുടങ്ങും 

    ഏറ്റുമാനൂർ: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ജനുവരി 23 – മുതൽ 29 -വരെ നടക്കും. 23 – ന് രാവിലെ എട്ടിന് 25 -കലശം, ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടേയും കാർമികത്വത്തിൽ നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗറും ടൈറ്റിൽ വിന്നറുമായ സീതാലക്ഷ്മി കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വാഴൂർ ദേവരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. 24 – ന് വൈകിട്ട് 5.30 -ന് അയ്മനം പ്രസാദ് പാർട്ടിയുടെ തോറ്റംപാട്ട്, ഭദ്രകാളിപ്പാട്ട് 7.15ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം 8.15 -ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം കർണ്ണൻ, 25 -ന് കുടമാളൂർ കഥകളിയോഗത്തിന്റെ പ്രഹ്ളാദചരിതം കഥകളി, 26 -ന് വൈകിട്ട് 7.30-ന് പോരൂർ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 27- ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.45- ന് സാമപ്രിയാ വാര്യരും സംഘവും അവതരിപ്പിക്കുന്ന സോപാനസംഗീതം, 28-ന്…

    Read More »
  • അമ്പലമുക്ക് വിനീത കൊലക്കേസിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി വിനീതത്തിൽ അന്തിയുറങ്ങാം; അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകി സിപിഎം

    തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അമ്പലമുക്ക് വിനീത കൊലക്കേസിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി വിനീതത്തിൽ അന്തിയുറങ്ങാം. അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകിയത് സി പി എം പഴകുറ്റി ലോക്കല്‍ കമ്മിറ്റിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ വീടിന്റെ താക്കോൽ കൈമാറി. വിനീതയുടെ ഭർത്താവ് നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാതിരുന്ന കുടുംബത്തിന് മൂന്നു സെന്റ് സ്ഥലം കരിപ്പൂർ പുലിപ്പാറ പറമ്പള്ളിക്കോണത്ത് വാങ്ങിയ ശേഷമാണ് 700-സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീട് നിര്‍മ്മിച്ചത്. അമ്മയുടേയും അച്ഛന്റേയും അകാല മരണത്തോടെ അനാഥമായിപ്പോയ ബാല്യമാണ് അക്ഷയ്കുമാറിന്റേതും അനന്യയുടേതും. ഹൃദയാഘാതമായിരുന്നു അച്ഛന്‍ കുമാറിന്റെ മരണത്തിനിടയാക്കിയത്. ഭര്‍ത്താവിന്റെ മരണത്തോടെയാണ് വിനീത കുടുംബം പോറ്റാനായി അമ്പലംമുക്കിലെ ചെടിത്തോട്ടത്തില്‍ ജോലിക്കു പോയത്. ഇവിടെവച്ചാണ് തമിഴ്‌നാട്ടുകാരനും കൊടുംകുറ്റവാളിയുമായ രാജേന്ദ്രന്‍ സ്വര്‍ണ്ണമാല മോഷ്ടിക്കാനായി വിനീതയെ ക്രൂരമായി കുത്തിക്കൊന്നത്. 2022 ഫെബ്രുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തമിഴ്നാട്ടില്‍ നിന്നാണ് പ്രതി രാജേന്ദ്രന്‍ പൊലീസ് പിടിയിലാകുന്നത്.…

    Read More »
  • വെള്ളവുമില്ല, വഴിയുമില്ല; തലസ്ഥാനത്ത് വാട്ട‍ര്‍ അതോറിറ്റിയുടെ ‘കുടിവെള്ള പദ്ധതി’ നി‍ര്‍മ്മാണം ഒച്ചിഴയും വേഗത്തിൽ!

    തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അടക്കം തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ വാട്ടര്‍ അതോറിറ്റി പ്രഖ്യാപിച്ച പദ്ധതിക്ക് ഒച്ചിഴയും വേഗം. സമയപരിധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടും പൊതു മരാമത്ത് വകുപ്പ് റോഡിൽ പണി നടത്താനുള്ള അനുമതി പത്രം പോലും ആയിട്ടില്ല. കുടിവെള്ള വിതരണ പ്രശ്നം പരിഹരിച്ചില്ലെന്ന് മാത്രമല്ല നഗര ഹൃദയത്തിൽ അങ്ങിങ്ങ് റോഡ് വെട്ടിപ്പൊളിച്ച ദുരിതവും മാസങ്ങളായി തുടരുകയാണ്. അഞ്ചരക്കോടിയുടെ പദ്ധതിയാണ് ഈ നിലയിൽ ജനത്തെ ബുദ്ധിമുട്ടിലാക്കിയത്. ഒബ്സര്‍വേറ്ററി ടാങ്കിൽ നിന്ന് ഊറ്റുകുഴി വഴി സെക്രട്ടേറിയറ്റ് പരിസരം പിന്നിട്ട് ആയുര്‍വേദ കോളേജ് വരെ നീളുന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി. കാലപ്പഴക്കം ചെന്ന എച്ച് ഡി പി ഇ പൈപ്പുകൾ മാറ്റി 350 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. 2019 സെപ്തംബറിൽ തുടങ്ങിയ പദ്ധതി കഴിഞ്ഞ ഓഗസ്റ്റിൽ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. നാളിന്ന് വരെ നടന്നത് 34 ശതമാനം പണി മാത്രമാണ്. അങ്ങിങ്ങ് കുഴിച്ചിട്ട റോഡിൽ…

    Read More »
  • കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി

    കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവ് പിൻവലിച്ചാണ് പുതിയ നിരക്ക്. മെട്രോ യാത്രക്കാരുടടെ കാർ, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് 15 രൂപയാണ് പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. മെട്രോ യാത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ വാഹനം പാ‍ർക് ചെയ്യുന്നതിന് കൂടുതൽ നിരക്ക് നൽകണം. കാർ, ജിപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 35 രൂപയും തുടർന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയുമാകും മെട്രോ യാത്രക്കാരല്ലാത്തവരിൽ നിന്ന് സ്റ്റേഷനിൽ ഈടാക്കുക.

    Read More »
  • കോട്ടയം എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികനായ തിരുവഞ്ചൂർ സ്വദേശി മരിച്ചു

    കോട്ടയം: എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ തിരുവഞ്ചൂർ സ്വദേശി. തിരുവഞ്ചൂർ തുരുത്തേൽ ഭാഗത്ത് കാരിക്കാവാലയിൽ ഷെബിൻ മാത്യു (24) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ പള്ളം ബോർമ്മക്കവലയിലായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. പരിക്കേറ്റ യാത്രക്കാരനെ ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ , ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.

    Read More »
  • കോട്ടയം മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികളെ കാണാതായി; രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്, പരാതി

    കോട്ടയം : മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിന് പിന്നാലെ മണർകാട് സ്വകാര്യ സ്കൂളിലെ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളെയാണ് കാണാതായത്. 13 വയസ്സുകാരികളായ കുട്ടികൾ സ്കൂളിലേക്ക് എന്ന പേരിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. കുട്ടികൾ സ്കൂളിൽ എത്താതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികൾ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളിൽ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതർ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.

    Read More »
  • ഭിന്നശേഷിയുള്ളവര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പ്രീതി പ്രതാപന്‍, സി.ബി.ആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫീലിപ്പ്, സി.ബി.ആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്യാമ്പിന് ഡോ. ഗ്രേസ്സിക്കുട്ടി മാത്യു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് അവശ്യമരുന്നുകളുടെ വിതരണവും കൗണ്‍സിലിംഗ് സേവനവും ക്രമീകരിച്ചിരുന്നു. കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

    Read More »
  • മോഷ്ടിച്ച വാഹനത്തില്‍ വിലസിയ  യുവാവ് പൊലീസ് വലയില്‍ കുടുങ്ങി

       മോഷ്ടിച്ച ബൈക്കിൽ നമ്പര്‍ പ്ലേറ്റ് മാറ്റി വിലസിയ യുവാവിനെ കണ്ണൂര്‍ പഴയങ്ങാടിയിൽ പൊലീസ്പിടികൂടി. മലപ്പുറം ജില്ലയിലെ റിന്‍ഷിദിനെ (23) ആണ് പഴയങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ റെസ്റ്റോറന്റ് ജീവനക്കാരനാണ് യുവാവ്. ഇയാളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2020ല്‍ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ വീട്ടില്‍നിന്ന് മോഷണം പോയതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആറിലധികം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പഴയങ്ങാടി എസ്‌.ഐ സി വത്സരാജിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.

    Read More »
  • ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ 20കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം തിരക്കേറിയ നടുറോഡിൽ അനാഥമായി കിടന്നത് 10 മിനിറ്റിലേറെ, സംസ്കാരം ഇന്ന് 3 ന്

    അരവിന്ദിന് ബൈക്കുകളോട് വലിയ  കമ്പമായിരുന്നു. മൂന്ന്മാസം മുന്‍പാണ് ഹോണ്ടയുടെ പുതിയ സീരിസായ ഹോണ്ട ഹൈനസ് ബൈക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയത്. ആ ബൈക്കിൽ സഹോദരിയെ ട്യൂഷന് കൊണ്ടാക്കി മടങ്ങവെയാണ് കോട്ടയം നാട്ടകത്തെ മറിയപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20കാരനായ അരവിന്ദ് എന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില അദ്ധ്യാപകരായ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍.ചന്ദ്രൻ- ജിജി ദമ്പതികളുടെ മകന്‍ അരവിന്ദ് ആര്‍. അനീഷ് ആണ് ബൈക്കപകടത്തിൽ മൽരിച്ചത്. മാന്നാനം കെ.ഇ കോളേജ് ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറരയോടെ എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയ്ക്കും വില്ലേജ് ഓഫീസിനും മദ്ധ്യേയുള്ള ഇറക്കത്തിലാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയിലെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അരവിന്ദ് തൽക്ഷണം മരിച്ചു. തലച്ചോര്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. ചാലുകുന്നില്‍ സഹോദരിയെ ട്യൂഷന് കൊണ്ടാക്കിയ ശേഷം പള്ളത്തിന് പോയി മടങ്ങവെയാണ്…

    Read More »
Back to top button
error: