LocalNEWS

കോട്ടയം നഗരമധ്യത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽപ്പെട്ടയാൾ ബസിന് അടിയിലേയ്ക്കു ചാടിയതെന്നു സൂചന; ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. കോട്ടയം നഗരമധ്യത്തിലെ ജോസ് ആലുക്കാസ് ജുവലറിയുടെ ക്യാമറയിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് പത്തോടെയാണ് നഗരമധ്യത്തിൽ ടിബി റോഡിൽ അപകടം ഉണ്ടായത്. ഈ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.

തിരുവനന്തപുരം ഭാഗത്തേയ്ക്കു പോയ കെഎസ്ആർടിസിബി ബസാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വരുന്നയാൾ ബസിന് അടിയിലേയ്ക്കു ചാടുകയായിരുന്നുവെന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇയാൾ ബസിന് അടിയിലേയ്ക്കു ചാടിയ വിവരം ഡ്രൈവർ അറിഞ്ഞത് പോലുമില്ല. ഇദ്ദേഹം ബസ് ഓടിച്ച് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചതോടെയാണ് സ്റ്റാൻഡിൽ ബസ് നിർത്തിയത്. ഇതിനോടകം തന്നെ അപകട വിവരം അറിഞ്ഞ് പൊലീസും സ്റ്റാൻഡിൽ എത്തിയിരുന്നു.

Signature-ad

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ പരിക്കുകളോടെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. മൂലവട്ടം സ്വദേശിയുടെ ഔദ്യോഗിക രേഖകൾ ഇദ്ദേഹത്തിന്റെ പക്കൽ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ, പരിക്കേറ്റ് ചികിത്സയിലുള്ളത് മൂലവട്ടം സ്വദേശിയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കോട്ടയം ട്രാഫിക് പൊലീസ് കേസെടുത്തു.

Back to top button
error: